സർവീസ്‌ പെൻഷൻ കുടിശ്ശിക, ലൈഫ്‌ മിഷൻ പദ്ധതി എന്നിവയ്ക്ക് തുക അനുവദിച്ചു

തിരുവനന്തപുരം: വിരമിച്ച ജീവനക്കാർക്കും അധ്യാപകർക്കും പതിനൊന്നാം പെൻഷൻ പരിഷ്‌കരണ കുടിശിക മൂന്നാം ഗഡു അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 5.07 ലക്ഷം പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. 628 കോടി രൂപ ഇതിനായി അനുവദിച്ച്‌ ഉത്തരവിറക്കി.

കൂടാതെ, ഭവനരഹിതർക്ക്‌ സുരക്ഷിത വീട്‌ ഉറപ്പാക്കുന്ന ലൈഫ്‌ മിഷൻ  പദ്ധതിക്ക്‌ 130 കോടി  രൂപ അനുവദിച്ചതായും ധനമന്ത്രി അറിയിച്ചു. സംസ്ഥാന വിഹിതമാണ് അനുവദിച്ചത്‌. പദ്ധതിക്ക്‌ ഈ വർഷം 356 കോടി രൂപ നൽകി.