എൻജിനിയറിങ് പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്മെന്റ് നടപടികൾ ആരംഭിച്ചു

സംസ്ഥാനത്തെ എൻജിനിയറിങ് കോഴ്‌സു‌‌കളിലേയ്‌ക്ക് പ്രവേശനത്തിനായുള്ള 2023-24 അധ്യയന വർഷത്തെ കേന്ദ്രീകൃത ഓൺലൈൻ അലോട്മെന്റ് നടപടികൾ ആരംഭിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

സംസ്ഥാനത്തെ സർക്കാർ/ എയ്‌ഡഡ്/കോസ്റ്റ് ഷെയറിംഗ്/ സർക്കാർ നിയന്ത്രിത/ സ്വകാര്യ സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലെ വിവിധ കോഴ്‌സുകളിലേക്ക് വിദ്യാർഥികൾക്ക് ഓപ്‌ഷനുകൾ സമർപ്പിക്കാം.

www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഓപ്‌ഷ‌നുകൾ സമർപ്പിക്കാനുള്ള സൗകര്യം ലഭ്യമാണ്. വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ഹെൽപ് ലൈൻ നമ്പർ: 0471 2525300