സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്‌മെൻ്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം

2020 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ, സീനിയോറിറ്റി നഷ്ടപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക്, അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് രജിസ്ട്രേഷൻ പുതുക്കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചു.

എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കുന്നതിനായി നിരവധി അപേക്ഷകൾ തുടർന്നും സർക്കാരിൽ ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, 1995 ജനുവരി ഒന്നു മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്ത സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 2025 ഫെബ്രുവരി ഒന്നു മുതൽ ഏപ്രിൽ 30 വരെ സമയം അനുവദിച്ച് ഉത്തരവ് ആയിരിക്കുന്നത്.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം തൊഴിലും നൈപുണ്യവും വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.