സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാഫലങ്ങൾ: ഡിജിലോക്കർ കോഡുകളായി

സി.ബി.എസ്.ഇ. 10, 12 ക്ലാസ് ബോർഡ് ഫലങ്ങൾ പ്രഖ്യാപിക്കാനിരിക്കെ വിദ്യാർഥികൾക്ക് ഫലമറിയാനുള്ള ഡിജിലോക്കർ കോഡുകൾ സ്കൂളുകളിലേക്ക് അയച്ചതായി സി.ബി.എസ്.ഇ. ഡിജിലോക്കർ അക്കൗണ്ട് സജീവമാക്കാൻ ആറക്ക ആക്സസ് കോഡുകൾ ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ സ്കൂളുകളുമായി ബന്ധപ്പെടണം.

ഫലം പ്രഖ്യാപിക്കുന്ന ദിവസം results.cbse.nic.in ‍‍|‍‍‍ cbseresults.nic.in | digilocker.gov.in എന്നീ സൈറ്റുകളിൽ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. ഇതിന് റോൾനമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ്, ഐ.ഡി. എന്നിവ വേണം. വിശദവിവരങ്ങൾക്ക് cbse.gov.in സന്ദര്‍ശിക്കുക.