ക്രിസ്മസ് ബമ്പർ അച്ചടി ഇന്ന് പൂർത്തിയാകും

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്‌മസ്‌ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ അച്ചടി ഇന്നത്തോടെ പൂർത്തിയാകും. അടുത്ത ദിവസംതന്നെ ടിറ്റുകൾ വിതരണക്കാരുടെ കൈകളിൽ എത്തും. 400 രൂപയാണ്‌ ടിക്കറ്റ്‌വില. ഒന്നാം സമ്മാനം 20 കോടി രൂപയാണ്.

ചെറിയ സമ്മാനങ്ങളുടെ തുക കുറച്ച്‌ കൂടുതൽ പേർക്ക്‌ നൽകുന്ന തരത്തിൽ സമ്മാനഘടന ക്രമീകരിക്കാൻ ലേട്ടറി വകുപ്പ്‌ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ മൊത്തവിതരണക്കാരുൾപ്പെടെ കത്ത്‌ നൽകിയതിനാൽ വീണ്ടും സമ്മാനഘടനയിൽ മറ്റം വരുത്തേണ്ടിവന്നു.

രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക്‌ ലഭിക്കും. 10 ലക്ഷം വീതം മുപ്പതുപേർക്കാണ്‌ മൂന്നാംസമ്മാനം. 10 സീരീസുകളിൽ ടിക്കറ്റുണ്ട്. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്.