പ്രവൃത്തിദിനങ്ങളിൽ സ്കൂൾ വാർഷിക പരിപാടികൾ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്കുമാർ നിർദേശിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണം.
സ്കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ നടത്താൻ പാടില്ല. സ്കൂളുകളിൽ പരിപാടികൾ നടത്തുന്ന സർക്കാരിതര ഏജൻസികൾ, ക്ലബ്ബുകൾ, സംഘടനകൾ എന്നിവയ്ക്കും നിർദേശം ബാധകമായിരിക്കും. സ്കൂൾ കലോത്സവങ്ങൾക്ക് ഇതു ബാധകമല്ല. നിർദേശം നടപ്പാക്കി 2 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ചെയർപഴ്സൻ ആവശ്യപ്പെട്ടു.
