

സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണുകളില്‍ മുന്‍കൂറായി ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഗൂഗിളിനോടും ആപ്പിളിനോടും മറ്റ് കമ്പനികളോടും നിര്‍ദേശിച്ച് കേന്ദ്ര ഐടി മന്ത്രാലയം. പൊതുജനക്ഷേമ സേവനങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് വിപുലപ്പെടുത്തുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഫോണുകള്‍ വിപണയിലെത്തുംമുമ്പേ സര്‍ക്കാര്‍ അനുബന്ധ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.
ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ എന്നിവ പോലുള്ള അവരുടെ മാര്‍ക്കറ്റ് പ്ലേസുകളില്‍ സര്‍ക്കാരിന്റെ ആപ്പ് സ്റ്റോര്‍ ഉള്‍പ്പെടുത്താനും ടെക് കമ്പനികളോട് അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ കമ്പനികള്‍ ഈ നിര്‍ദേശം അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ഇന്ത്യയിലെ ആപ്പിള്‍, ഗൂഗിള്‍ സ്റ്റോറുകള്‍ വഴി സര്‍ക്കാരിന്റെ ആപ്പുകള്‍ ആളുകള്‍ക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്റ്റോറുകള്‍ക്കുള്ളില്‍ ഈ ആപ്പുകള്‍ ഒരു GOV.in ആപ്പ് സ്യൂട്ടിലേക്ക് ബണ്ടില്‍ ചെയ്യുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
റഷ്യയില്‍ 2021-ല്‍ ആപ്പിള്‍ ഇത്തരത്തില്‍ ഒരു സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സര്‍ക്കാര്‍ നിര്‍ദേശിച്ച ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഒരു ഓപ്ഷന്‍ ഇത് ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്. സമാനമായ ഒരു ആപ്പ് സ്യൂട്ടാണ് കേന്ദ്ര സര്‍ക്കാരും ലക്ഷ്യമിടുന്നത്.