സിബിഎസ്ഇ 10, 12 പരീക്ഷ ഫെബ്രുവരി 17 മുതൽ

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17ന് ആരംഭിക്കും. 10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷ, പത്താം ക്ലാസ് വിദ്യാർഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവ ഉൾപ്പെടുന്ന താൽക്കാലിക പരീക്ഷാ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. ഈ അധ്യയനവർഷം 45 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതും. അന്തിമ ടൈംടേബിളിൽ മാറ്റങ്ങളുണ്ടായേക്കും.

10–ാം ക്ലാസ്

കണക്കാണ് ആദ്യ പരീക്ഷ. 21ന് ഇംഗ്ലിഷ്, 23നു സയൻസ്, 27നു കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാർച്ച് 2നു ഹിന്ദി, 6നു മലയാളം,7നു സോഷ്യൽ സയൻസ്, അവസാനദിനമായ 9ന് തെലുങ്ക്, കർണാടകസംഗീതം തുടങ്ങിയവ

12–ാം ക്ലാസ്

ബയോടെക്നോളജി, ഒൻട്രപ്രനർഷിപ് എന്നിവയാണ് ആദ്യം. 20നു ഫിസിക്സ്, 23നു സൈക്കോളജി, 26നു ജ്യോഗ്രഫി, 28നു കെമിസ്ട്രി, മാർച്ച് 9ന് കണക്ക്, 12ന് ഇംഗ്ലിഷ്, 17ന് മലയാളം, 18ന് ഇക്കണോമിക്സ്, 28ന് പൊളിറ്റിക്കൽ സയൻസ്, 27ന് ബയോളജി, 28ന് അക്കൗണ്ടൻസി, 30ന് ഹിസ്റ്ററി, ഏപ്രിൽ 4നു സോഷ്യോളജി. ഏപ്രിൽ 9നു സംസ്കൃതം, ഡേറ്റ സയൻസ് വിഷയങ്ങളോടെ അവസാനിക്കും.