

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഫലം പ്രസിദ്ധീകരിച്ചാൽ, വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ cbse.gov.in, results.cbse.nic.in, cbseresults.nic.in ഫലം അറിയാൻ സാധിക്കും. ഫലം പരിശോധിക്കാൻ, വിദ്യാർത്ഥികൾക്ക് റോൾ നമ്പർ, ജനനത്തീയതി, സ്‌കൂൾ നമ്പർ, അഡ്‌മിറ്റ് കാർഡ് ഐഡി തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകേണ്ടതുണ്ട്.
ഔദ്യോഗിക വെബ്സൈറ്റുകൾക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കർ, ഐവിആർഎസ്/കോൾ, ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ എന്നിവ വഴിയും സിബിഎസ്ഇ പത്താം ക്ലാസ് ഫലം 2025 ലഭ്യമാകും. പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ 2025 ഫെബ്രുവരി 15 നും മാർച്ച് 18 നും ഇടയിലുമാണ് നടത്തിയത്.