Category: Uncategorized

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ….

സ്വർണ്ണവില കുത്തനെ താഴോട്ട്, ആറ് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിനവും സ്വർണവില താഴേക്ക്. ഇന്ന് 240 രൂപയാണ് ഇടിഞ്ഞത്. അന്താരാഷ്ട്ര വില 1850 ഡോളറിലേക്ക് എത്തി. ആറ് മാസത്തെ ഏറ്റവും വലിയ കുറഞ്ഞ നിരക്കിലാണ് സ്വർണവില. അഞ്ച് ദിവസംകൊണ്ട് 1280 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ….

വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി; 215 പേർ അനുകൂലിച്ചു, ആരും എതിർത്തില്ല

ഏറെ നേരം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ വനിത സംവരണ ബിൽ രാജ്യസഭയിലും പാസായി. രാജ്യസഭയിൽ 215 പേർ ബില്ലിലെ അനുകൂലിച്ചു. എന്നാൽ ആരും എതിർത്തില്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന….

ശിവശക്തി പോയിന്റിൽ സൂര്യനുദിച്ചു, വിക്രം ലാൻഡറും റോവറും മിഴി തുറക്കുമോ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സൂര്യനുദിച്ചതോടെ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ദൗത്യം ഉണരുമോ എന്നറിയാൻ കാത്തിരിപ്പ്. സെപ്റ്റംബർ നാലിന് രാവിലെ എട്ട് മണിക്ക് സ്ലീപ്പ് മോഡിലേക്ക് മാറിയ ചന്ദ്രയാൻ മൂന്ന് വിക്രം ലാൻഡറും, സെപ്റ്റംബർ രണ്ടിന് ഉറക്കത്തിലേക്ക് പോയ പ്രഗ്യാൻ റോവറും ഉണരുമോ എന്നറിയാൻ….

വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി

ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന വനിതാ സംവരണ ബിൽ ലോക്സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ എത്തിയിരുന്നത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്വാളാണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 454….

വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കും, പതിനൊന്ന് ജില്ലകളിൽ ഇടിയോട് കൂടിയ മഴയെന്ന് റിപ്പോർട്ട്

സംസ്ഥാനത്ത്‌ ഇന്ന് വ്യാപകമായി ഇടിയോടുകൂടിയ നേരിയ മഴയ്‌ക്ക് സാധ്യത. വരുന്ന മൂന്നു മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു…..

കെഎസ്‌ആർടിസിയുടെ എസി ജനത നാളെമുതൽ

കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസിയിൽ യാത്ര ചെയ്യാൻ കഴിയുന്ന കെഎസ്ആർടിസിയുടെ ജനത ബസ് സർവീസ് തിങ്കൾ മുതൽ. മിനിമം ചാർജ് 20 രൂപ. സൂപ്പർ ഫാസ്റ്റിന്റെ ചാർജിൽ രണ്ടുരൂപ കുറച്ചാണ്‌ മിനിമം നിശ്ചയിച്ചത്‌. ഫാസ്റ്റ് പാസഞ്ചറിന്റെ സ്റ്റോപ്പുകളെല്ലാം ജനത സർവീസിനുമുണ്ടാകും. എസി….

കോഴിക്കോട് നിപ തന്നെ; രണ്ട് മരണങ്ങളും നിപ മൂലമെന്ന് സ്ഥിരീകരണം

സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ദിവസമുണ്ടായ മരണങ്ങള്‍ നിപ ബാധമൂലമുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. കേരളത്തില്‍ നിപ ബാധ സ്ഥിരീകരിച്ചെന്നും സംസ്ഥാന ആരോഗ്യ മന്ത്രിയുമായി സംസാരിച്ചെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മണ്‍സുഖ് മാണ്ഡവ്യ അറിയിച്ചു. പുനെ വൈറോളജി….

ഗതാഗത സൗകര്യം ഒരുകുടക്കീഴിലാക്കാൻ ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക്

വിവിധ ഗതാഗതസൗകര്യങ്ങൾ ഒരുകുടക്കീഴിൽ അണിനിരത്തുന്ന കേരള ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്ക് സ്ഥാപിക്കും. ഇതിനായി ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) സംസ്ഥാന ഗതാഗത വകുപ്പുമായി ധാരണപത്രം ഒപ്പുവച്ചു. പരിധികളില്ലാത്ത സഞ്ചാരസേവനങ്ങൾക്കായി എല്ലാ ഗതാഗതസംവിധാനങ്ങളും ഓപ്പൺ നെറ്റ്‌വർക്കിൽ കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ് പദ്ധതി…..

വീണ്ടും കൂപ്പുകുത്തി രൂപ; മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ. 10 പൈസ കൂടി ഇടിഞ്ഞ് 83.14 രൂപയാണ് ഡോളറുമായുള്ള വിനിമയ നിരക്ക്. ഇത് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണ്. ഡോളറിന്റെ മുന്നേറ്റത്തിനൊപ്പം ക്രൂഡ് ഓയിൽ വിലയിലും കുതിപ്പുണ്ടായതോടെയാണ് രൂപയുടെ….