Category: Sports

ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക്; മടങ്ങി വരവ് 128 വർഷങ്ങൾക്ക് ശേഷം

ഒളിമ്പിക്‌സിലെ മല്‍സരയിനമായി ക്രിക്കറ്റ് മടങ്ങിവരുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തും. ക്രിക്കറ്റിന് പുറമെ ഫ്‌ളാഗ് ഫുട്‌ബോൾ, ബേസ്‌ബോൾ, സോഫ്റ്റ്‌ബോൾ ഇനങ്ങളും പുതുതായി ഉൾപ്പെടുത്തും. ഈ….

ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയെ 6 വിക്കറ്റിനാണ് ഇന്ത്യ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 200 റൺസ് വിജയലക്ഷ്യം 4 വിക്കറ്റ് നഷ്ടപ്പെടുത്തി 41.2 ഓവറിൽ ഇന്ത്യ മറികടന്നു. 115 പന്തിൽ 97 റൺസ് നേടി പുറത്താവാതെ നിന്ന….

ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെ തകർത്ത് ന്യൂസിലാൻഡ്

2023 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ന്യൂസിലാൻഡ്. മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് അനായാസം ജയം സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ബാറ്റിംഗിൽ ഡവൻ കോൺവെയും രചിൻ….

ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ് നാളെമുതൽ , ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ഓസ്‌ട്രേലിയക്കെതിരെ

ഇന്ത്യയിലെ 10 നഗരങ്ങളിലാണ്‌ ലോകകപ്പിന്റെ 13-ാംപതിപ്പ്‌. വ്യാഴാഴ്‌ച നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ട്‌ റണ്ണറപ്പായ ന്യൂസിലൻഡിനെ നേരിടുന്നതോടെ ഒന്നരമാസം നീളുന്ന ലോകകപ്പ്‌ മത്സരങ്ങൾക്ക്‌ തുടക്കമാകും. അഹമ്മദാബാദ്‌ സ്‌റ്റേഡിയത്തിൽ പകൽ രണ്ടിനാണ്‌ മത്സരം. ഇന്ത്യയുടെ ആദ്യമത്സരം ഞായറാഴ്‌ച ചെന്നൈയിൽ ഓസ്‌ട്രേലിയക്കെതിരെയാണ്‌. ഇക്കുറി 10 ടീമുകളാണ്‌….

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ പട്ടികയില്‍ മുന്നേറി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് 3000 മീറ്ററ്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാഷ് സാംബ്ലെക്ക് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം. 8.19.50 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് അവിനാഷ് സാംബ്ലെ സ്വര്‍ണം നേടിയത്. തൊട്ട് പിന്നാലെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിംഗ് ടൂറും ഇന്ത്യക്കായി സ്വര്‍ണം നേടി. 20.36….

ഏഷ്യൻ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ; ഷൂട്ടിങിൽ സ്വര്‍ണവും വെള്ളിയും

ഏഷ്യന്‍ ഗെയിംസിൽ മെഡൽ കൊയ്ത്ത് തുടർന്ന് ഇന്ത്യ. ഷൂട്ടിങ്ങില്‍ നിന്ന് ഇന്ത്യ ഒരു സ്വര്‍ണവും വെള്ളിയും സ്വന്തമാക്കി. പുരുഷന്മാരുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സ്വപ്‌നില്‍ കുശാലെ, ഐശ്വരി പ്രതീപ് സിങ്, അഖില്‍….

ഏഷ്യൻ ഗെയിംസിന്‌ ചൈനയിൽ പ്രൗഢഗംഭീര തുടക്കം

പത്തൊമ്പതാമത്‌ ഏഷ്യൻ ഗെയിംസിന്‌ ഹാങ്ചൗവിൽ പ്രൗഢഗംഭീര തുടക്കം. ഇനി 15 നാൾ ഏഷ്യാ വൻകരയുടെ ആധിപത്യത്തിനായുള്ള പോര്‌. ശബ്‌ദവും വെളിച്ചവും അത്ഭുതവിരുന്നൊരുക്കിയ ഹാങ്ചൗവിലെ ‘ബിഗ്‌ ലോട്ടസ്‌’ സ്‌റ്റേഡിയത്തിൽ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തു. രണ്ടരമണിക്കൂർ നീണ്ട ഉദ്‌ഘാടനച്ചടങ്ങ്‌….

ഏഷ്യന്‍ രാജാവായി ഇന്ത്യ; ശ്രീലങ്കയെ തോല്‍പ്പിച്ച് എട്ടാം കിരീടം ചൂടി

ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23) ശുഭ്മാൻ….

ഏഷ്യാ കപ്പ്: പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയം

ഏഷ്യാ കപ്പില്‍ പാകിസ്താനെ തറപറ്റിച്ച് ടീം ഇന്ത്യ. പാകിസ്താനെതിരെ ഇന്ത്യ 228 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 357 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിച്ചു. അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയ്ക്ക് അനായാസ വിജയം ഒരുക്കിയത്…..

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് നീരജ് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍….