Category: Sports

ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെച്ച് ബിസിസിഐ

അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. അതേസമയം, ഐപിഎല്‍ പൂര്‍ണമായും റദ്ദാക്കിയിട്ടില്ലെന്നും സാഹചര്യവും നിരീക്ഷിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും ബിസിസിഐ വ്യക്തമാക്കി. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം….

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് രോഹിത് ശര്‍മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ അപ്രതീക്ഷിതമായാണ്‌ വിരമിക്കുന്ന കാര്യം രോഹിത് അറിയിച്ചത്. നേരത്തേ ടെസ്റ്റ് നായകസ്ഥാനത്തുനിന്ന് രോഹിത്തിനെ നീക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഏകദിന ക്രിക്കറ്റിൽ തുടരുമെന്നും  രോഹിത് ശർമ അറിയിച്ചു. ട്വന്‍റി20….

128 വർഷത്തിന്‌ ശേഷം ക്രിക്കറ്റ്‌ ഒളിമ്പിക്‌സിലേക്ക്‌

128 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് ഒളിമ്പിക്‌സിലേക്ക് തിരിച്ചെത്തുന്നു. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്‌സിലായിരിക്കും ഗെയിംസിലേക്കുള്ള ക്രിക്കറ്റിന്റെ തിരിച്ചുവരവ്. 1900ലെ പാരിസ് ഒളിമ്പിക്‌സിൽ ക്രിക്കറ്റൊരു മത്സരയിനമായി ഉൾപ്പെടുത്തിയിരുന്നു. ഫ്രാൻസും ഗ്രേറ്റ് ബ്രിട്ടനും തമ്മിലായിരുന്നു അന്ന് മത്സരം. ട്വന്റി-20 ഫോർമാറ്റിലായിരിക്കും മത്സരങ്ങൾ. പകരക്കാരുൾപ്പെടെ….

അർജന്റീന ഒക്ടോബറിൽ കേരളത്തിലെത്തും, കൊച്ചിയില്‍ സൗഹൃദ മത്സരം

അർജന്റീന ഫുട്ബോൾ ടീമിനൊപ്പം സൂപ്പർ താരം ലയണല്‍ മെസിയും കേരളത്തിലെത്തും. ഈ വർഷം ഒക്ടോബറിലായിരിക്കും അർജന്റീന ടീമും മെസ്സിയും കേരളത്തിലേക്കെത്തുക. അർജന്റീന ടീം ഒരു പ്രദര്‍ശന മത്സരവും ഇവിടെ കളിക്കുമെന്നും ടീമിന്റെ സ്പോൺസർമാരായ എച്ച്എസ്ബിസി അറിയിച്ചു. 14 വര്‍ഷങ്ങൾക്കു ശേഷം അർജന്റീന….

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് 58 കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് BCCI

ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 58 കോടി രൂപ സമ്മാനമായി നൽകും. താരങ്ങൾ, പരിശീലകർ, സപ്പോർട്ടിംഗ് സ്റ്റാഫ്, സെലക്ഷൻ കമ്മറ്റി എന്നിവർക്കാണ് സമ്മാനത്തുക കൈമാറുക. മാർച്ച് 9 ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ….

രോഹിത് ശർമ ടെസ്റ്റ് ടീം ക്യാപ്റ്റനായി തുടരും

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശർമ തുടരും. ഇംഗ്ലണ്ട് പര്യടനത്തിലും രോഹിത് തന്നെ ടീമിനെ നയിക്കും. രോഹിത് തുടരാൻ ബിസിസിഐ സമ്മതം മൂളി എന്നാണ് റിപ്പോർട്ടുകൾ. ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം താന്‍ വിരമിക്കുമെന്ന അഭ്യുഹങ്ങള്‍ക്ക് രോഹിത് ശര്‍മ മറുപടി പറഞ്ഞിരുന്നു…..

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ്….

രഞ്ജി ട്രോഫി; കേരളം ഫൈനലിൽ; ചരിത്രത്തിൽ ആദ്യം

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ പരാജയപ്പെടുത്തിയ വിദര്‍ഭയാകും കേരളത്തിന്റെ എതിരാളികള്‍. 72 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കേരളം രഞ്ജി ട്രോഫി….

ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം

38-ാം ​ദേശീയ ഗെയിംസിൽ ആദ്യ സ്വർണം നേടി കേരളം. വനിതകളുടെ ഭാരോദ്വഹനത്തിൽ സുഫ്‌നാ ജാസ്മിനാണ് സ്വർണം നേടിയത്. 45 കിലോ വിഭാഗത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. തൃശൂർ വേലുപാടം സ്വദേശിയാണ്. സർവകലാശാല മത്സരങ്ങളിൽ ദേശീയ റെക്കോർഡിന് ഉടമയായ തരാം കൂടിയാണ് സുഫ്ന….

ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സരയിനമാക്കാൻ ഡൽഹി ഹൈക്കോടതി വിധി

ഉത്തരാഖണ്ഡിൽ 28ന് ആരംഭിക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റിനെ മത്സരയിനമാക്കി ഉൾപ്പെടുത്താൻ ഡൽഹി ഹൈക്കോടതി ഉത്തരവ്. കളരിപ്പയറ്റിനെ മത്സരയിനങ്ങളിൽ നിന്ന്  ഒഴിവാക്കി പ്രദർശനയിനമാക്കിയ  ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ നടപടി റദ്ദാക്കിയാണ് കോടതി വിധി. ഹരിയാന ഫരീദാബാദിൽ നിന്നുള്ള  മത്സരാർഥി ഹർഷിത യാദവിന്റെ ഹർജയിലാണ്….