Category: Local News

കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള റഫറൽ കേന്ദ്രം തലയോലപ്പറമ്പിൽ

പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക്‌ ജില്ലയിലും തുടക്കമാകുന്നു. കന്നുകാലികളിലെ വന്ധ്യതാപ്രശ്‌നങ്ങൾ പരിഹരിക്കാൻ കെഎൽഡി ബോർഡിന്റെ  ‘മേഖലാ കന്നുകാലി വന്ധ്യതാനിവാരണ കേന്ദ്രം(റഫറൽ) കോട്ടയം ജില്ലയിൽ തലയോലപ്പറമ്പിൽ പ്രവർത്തിക്കും.   ഭ്രൂണമാറ്റ പ്രക്രിയയിലൂടെ മുന്തിയ ഇനം പശുക്കുട്ടികളെ ഉൽപ്പാദിപ്പിക്കാൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സഞ്ചരിക്കുന്ന ഭ്രൂണമാറ്റ ലബോറട്ടറിയും….

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു…..

മമ്മൂട്ടിയുടെ ജന്മനാടായ ചെമ്പ് ടൂറിസം ഗ്രാമമാകുന്നു

നടൻ മമ്മൂട്ടിയുടെ ജന്മസ്ഥലമായ ചെമ്പ് ടൂറിസം ഗ്രാമമായി മാറുന്നു. അദ്ദേഹത്തിന്റെറെ ഈ ജന്മദിനത്തിൽ ചെമ്പിനെ ഒരു മികച്ച ടൂറിസം ഗ്രാമമാക്കി മാറ്റാൻ തീരുമാനിച്ച വിവരം ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. ഉത്തരവാദിത്ത ടൂറിസം മിഷൻ്റെ സ്ത്രീസൗഹാർദ വിനോദസഞ്ചാര….

‘ആശാധാര’ ഇനി കോട്ടയത്തും: സൗജന്യമായി ഹീമോഫീലിയ മരുന്ന്

ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ‘എമിസിസുമാബ്’ എന്ന വില കൂടിയ മരുന്ന് സർക്കാർ സൗജന്യമായി നൽകും. ആരോഗ്യവകുപ്പിന്റെ ആശാധാര പദ്ധതിയിലൂടെയാകും വിതരണം. നിലവിൽ കോട്ടയം ജില്ലയിൽ 96 രോഗികളാണുള്ളത്‌. അതിൽ 18 വയസിൽ താഴെ പ്രോഫിലാക്‌സിസ്….

വയനാട് ഉരുൾപൊട്ടൽ; മരണ സംഖ്യ ഉയരുന്നു; എൻ ഡി ആർ ഫ് ടീം മുണ്ടക്കൈയിൽ

വയനാട് ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. 3 കമ്പനി പോലീസ് വയനാട്ടിലേക്ക് തിരിച്ചു. ഹൈ ആൾടിറ്റുഡ് റെസ്ക്യു….

കോട്ടയത്തിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ജൂലൈ ഒന്നിന്

കോട്ടയത്തിന്റെ എഴുപത്തഞ്ചാം പിറന്നാളാഘോഷം കളറാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കം തുടങ്ങി. 1949 ജൂലൈ ഒന്നിനാണ് കോട്ടയം ജില്ല രൂപീകൃതമായത്. 75 വർഷം തികയുന്ന ഈ ജൂലൈ ഒന്നിന് കലാപരിപാടികളും നൈറ്റ്‌ലൈഫും ഫുഡ്‌ഫെസ്റ്റും അടക്കമുള്ള പരിപാടികളോടെ നിറപ്പകിട്ടാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കോട്ടയം….

ജില്ലയിലെ 1181 കോളനികൾ ഇനി നഗർ

കോളനി എന്ന വാക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഇറക്കിയതോടെ കോട്ടയം ജില്ലയിലെ 1181 കോളനികൾ ഇല്ലാതാകും. അംബേദ്‌കർ കോളനി എന്നത് ഇനിമുതൽ അംബേദ്‌കർ നഗർ എന്നറിയപ്പെടും. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾക്ക് പകരം നഗർ, ഉന്നതി,….

എയിംസ്: പുതിയ കേന്ദ്ര മന്ത്രിമാരിൽ പ്രതീക്ഷയര്‍പ്പിച്ച് വെള്ളൂർ

എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള വൈക്കം വെള്ളൂരിൽ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, സ്വന്തം ജില്ലക്കാരനായ ജോർജ് കുര്യൻ എന്നിവരിൽ പ്രതീക്ഷയര്‍പ്പിച്ച് കാത്തിരിക്കുകയാണ് നാട്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും….

തൃശൂർ, പാലക്കാട് ജില്ലകളിൽ വിവിധ ഇടങ്ങളിൽ ഭൂചലനം

തൃശൂരും പാലക്കാട്ടും ജില്ലകളിൽ ഭൂചലനം. ഇന്നുരാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. തൃശൂരിൽ കുന്നംകുളം, ഗുരുവായൂർ, ചൊവ്വന്നൂർ മേഖലകളിൽ രാവിലെ 8.15നാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം നീണ്ടുനിന ഭൂചലനത്തിൽ വീടുകളുടെ ജനൽചില്ലുകൾ ഇളകി. മറ്റ് അപായങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പാലക്കാട് ജില്ലയുടെ പടിഞ്ഞാറൻ….

290 സീറ്റുകളിൽ എൻഡിഎ, സുരേഷ് ഗോപിക്ക് വമ്പൻ ലീഡ്, കേരളത്തിൽ യുഡിഎഫ് തരംഗം

രാജ്യത്ത് എക്സിറ്റ് പോൾ പ്രവചനങ്ങളെ തളളുന്ന നിലയിലുളള ഫല സൂചനകളാണ് ആദ്യമണിക്കൂറുകളിൽ പുറത്ത് വരുന്നത്. എൻഡിഎ സഖ്യവും ഇന്ത്യാ സഖ്യവും സീറ്റുനിലയിൽ ഓരേ പോലെ മുന്നേറുകയാണ്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. രാഹുൽ ഗാന്ധി….