Category: Latest News

ഓഗസ്റ്റ് മുതൽ പോസ്റ്റ് ഓഫീസുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താം

രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകളിൽ ഓഗസ്റ്റ് മുതൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങും. പോസ്റ്റ് ഓഫീസുകളുടെ ഐടി സിസ്റ്റത്തിൽ ഒരു പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കുന്നത് പൂർത്തിയാക്കിയ ശേഷമാണ് കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കാൻ തുടങ്ങുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യുപിഐ സംവിധാനവുമായി അക്കൗണ്ടുകൾ….

മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ….

ബാലവേല വിമുക്ത സംസ്ഥാനമാക്കാന്‍ നിര്‍ണായക ഇടപെടലുമായി വനിത ശിശുവികസന വകുപ്പ്

കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ബാലവേലയിൽ എർപ്പെട്ടിരിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കിയ ശരണബാല്യം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം….

ശബരിമല ക്ഷേത്രം ഒരു മാസം മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് ജൂലൈ സാക്ഷ്യം വഹിക്കും

ജൂലൈയില്‍ ശബരിമല ക്ഷേത്രം ഒരു മാസം തന്നെ മൂന്ന് തവണ തുറക്കുന്ന അപൂര്‍വ്വതയ്‌ക്ക് സാക്ഷ്യം വഹിക്കും. നവഗ്രഹ പ്രതിഷ്ഠ, കര്‍ക്കടകമാസ പൂജ, നിറപുത്തരി എന്നിവയാണ് ജൂലൈയില്‍ ഒരു മാസം തന്നെ ഒത്തു ചേരുന്നത്. മാളികപ്പുറത്ത് നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന നവഗ്രഹ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്‌ക്കായി….

ജൂലൈ എട്ടിന് സ്വകാര്യ ബസുകള്‍ പണിമുടക്കും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂലൈ എട്ടിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കും. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധന ഉള്‍പ്പെടെ നടപ്പാക്കിയില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസ് ഉടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ബസുടമ….

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 135 അടിയായി; 136 അടി എത്തിയാല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 135 അടിയാണ് അണക്കെട്ടിൽ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത….

ശുഭാംശു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍; ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്തു

ആക്‌സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംഘം ഉടന്‍ നിലയത്തിലേക്ക് പ്രവേശിക്കും. ഇന്ത്യക്കിത് അഭിമാനനിമിഷമാണ്. 41 വര്‍ഷത്തിന് ശേഷം ശുഭാംശു ശുക്ല എന്ന ഇന്ത്യക്കാരന്‍ ബഹിരാകശത്തെത്തും. ഇതാദ്യമായി….

കേരളത്തിൻ്റെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് 3 പേരുടെ ചുരുക്കപ്പട്ടിക

സംസ്ഥാനത്തിൻ്റെ പുതിയ പോലീസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത….

‘ലുലു ഐടി ട്വിൻ ടവർ’ : ജൂൺ 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സ്മാർട്‌സിറ്റിയിൽ ആഗോള നിലവാരത്തിൽ നിർമിച്ച ‘ലുലു ഐടി ട്വിൻ ടവർ’ ഈ മാസം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 35 ലക്ഷം ചതുരശ്ര അടിയിൽ ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യത്തിലാണ് ലുലുവിന്റെ ഇരട്ട ഐടി ടവറുകൾ ഉയർന്നിരിക്കുന്നത്…..

വാൻഹായ്‌ കപ്പലപകടം ; വിഡിആർ പരിശോധന ഇന്ന്‌

പുറംകടലിൽ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) ഇന്ന് പരിശോധിക്കും. നിലവിൽ ടി ആൻഡ് ടി സാൽവേജ് അധികൃതർ വിഡിആർ ഏറ്റുവാങ്ങിയിരുന്നു. കപ്പൽ ക്യാപ്റ്റന്റെ നേതൃത്വത്തിലാണ് ഇത് പരിശോധിക്കുക. കപ്പലപകടത്തിൻ്റെ വിശദവിവരങ്ങൾ പരിശോധനയിലൂടെ അറിയാനാകും. കപ്പലിനെ 72….