Category: Latest News

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പ്  നാളെ പാർലമെന്റ് മന്ദിരത്തിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കും. രാജ്യസഭാ സെക്രട്ടറി ജനറൽ പി.സി. മോദിയാണ് റിട്ടേണിങ് ഓഫീസർ. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങൾ ചേരുന്ന ഇലക്ടറൽ കോളേജ് അംഗങ്ങളാണ്….

രാജ്യത്തെ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞു

ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ പുത്തന്‍ നാഴികക്കല്ല് താണ്ടി ഇന്ത്യ. രാജ്യത്തെ ഇന്‍റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 100 കോടി കടന്നു. 2025 മാര്‍ച്ച് അവസാനം മുതല്‍ ജൂണ്‍ അവസാനം വരെയുള്ള പാദത്തില്‍ ഇന്‍റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ 3.48 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമുണ്ടായെന്ന് ടെലികോം റെഗുലേറ്ററി….

വിലയിടിഞ്ഞ് വജ്രം: പത്ത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോള്‍ വജ്രവില. 2022 മുതല്‍ ഏകദേശം 60% വിലയിടിവാണ് വജ്ര വിപണിയില്‍ ഉണ്ടായത്. ഒരു കാരറ്റ് വജ്രത്തിന് നിലവില്‍ 3,987 ഡോളറാണ് ശരാശരി വില. വജ്രം വിലയിടിഞ്ഞപ്പോള്‍, സ്വര്‍ണ്ണവും വെള്ളിയും നേട്ടം കൊയ്തു. 2025-ല്‍….

ഇൻസ്റ്റഗ്രാം റീൽസില്‍ പുതിയ പിക്ചർ-ഇൻ-പിക്ചർ മോഡ് വരുന്നു

ഇൻസ്റ്റഗ്രാമില്‍ റീൽസുകൾ കാണുന്നതിനായി പിക്‌ചർ-ഇൻ-പിക്‌ചർ മോഡ് അവതരിപ്പിക്കാൻ മെറ്റ തയ്യാറെടുക്കുന്നു. ഈ പുതിയ ഫീച്ചർ വരുന്നതോടെ ഇൻസ്റ്റഗ്രാം റീൽസുകൾ കാണുന്നതിനിടയിൽത്തന്നെ മറ്റ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കും. ഒരു ചെറിയ ഫ്ലോട്ടിംഗ് വിൻഡോയിൽ റീൽസ് പ്ലേ ചെയ്യുന്ന ഈ ഫീച്ചർ മൾട്ടിടാസ്കിങ് എളുപ്പമാക്കും…..

മത്സരപരീക്ഷകളിൽ സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ

മത്സരപരീക്ഷകളിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് പകരം പരീക്ഷയെഴുതുന്ന സ്ക്രൈബുകൾക്ക് നിയന്ത്രണവുമായി കേന്ദ്രസർക്കാർ. ഉദ്യോഗാർഥികൾ സ്വന്തം സ്ക്രൈബിനെ ഉപയോഗിക്കുന്ന രീതിക്കുപകരം പരീക്ഷാ ഏജൻസികൾ സ്ക്രൈബിനെ നൽകുന്ന വിധത്തിലേക്ക് മാറ്റാനാണ് നീക്കം. ഭിന്നശേഷി ആനുകൂല്യങ്ങളുടെ പേരിൽ പരീക്ഷയെഴുത്തിൽ ക്രമക്കേട് തടയുകയാണ് ലക്ഷ്യം. പരീക്ഷാ ഏജൻസികളോട് സ്ക്രൈബുമാരുടെ….

കേരളത്തിലെ പുരുഷന്മാരിൽ ആറിലൊരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദ സാധ്യത

കേരളത്തിൽ പുരുഷൻമാരിൽ ആറിലൊരാൾക്കും സ്ത്രീകളിൽ എട്ടിലൊരാൾക്കും 75 വയസ്സിനുള്ളിൽ അർബുദം പിടിപെടാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. രാജ്യത്ത് 2015 മുതൽ 2019 വരെയുള്ള അർബുദബാധിതരുടെ എണ്ണവും മരണനിരക്കും വിശകലനം ചെയ്‌ത്‌ നടത്തിയ പഠനത്തിൽ കേരളമാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ അപകടനിലയിലുള്ള സംസ്ഥാനം. ഇന്ത്യൻ കൗൺസിൽ….

പൗരത്വ ഭേദഗതി നിയമത്തിൽ 10 വർഷത്തെ കൂടി ഇളവ്, മുസ്ലീം അല്ലാത്തവര്‍ക്ക് അര്‍ഹത

പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പൗരത്വത്തിന് അപേക്ഷിക്കാനുള്ള കട്ട് ഓഫ് തീയതി 2014ല്‍ നിന്ന് 2024 ആക്കി മാറ്റി  ഉത്തരവിറക്കി. 2024 ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന്….

ശക്തമായ മഴയ്‌ക്ക് സാധ്യത: 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ കേരളത്തിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. മൂന്ന് ദിവസത്തേക്ക്….

വീട്ടിൽ സിസിടിവി ക്യാമറ വയ്ക്കുമ്പോൾ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

വീടുകളിലും ഓഫീസുകളിലും ഇന്നത്തെ കാലത്ത് ഒഴിവാക്കാനാകാത്ത  സാന്നിധ്യമാണ് സിസിടിവി ക്യാമറ. ഇവ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചുകാര്യങ്ങൾ നോക്കാം. ഏതെല്ലാം സ്ഥലങ്ങളിൽ ആണ് ക്യാമറ വേണ്ടിവരുന്നത് എന്ന് മുൻകൂട്ടി തീരുമാനിക്കുക. ഉള്ളിൽ സ്ഥാപിക്കാൻ ഡോം ക്യാമറകളും നേരിട്ട് മഴയും വെയിലും എൽക്കുന്ന….

വാഹനങ്ങളുടെ പുകപരിശോധനാ നിരക്ക് കുറച്ചു

ആധുനിക പരിശോധനാസംവിധാനം സജ്ജീകരിക്കുന്നതിനായി പെട്രോൾ, ഗ്യാസ് വാഹനങ്ങളുടെ പുകപരിശോധനാ നിരക്കുയർത്തിയത് പിൻവലിച്ചു. ഒരു വർഷത്തോളം അധിക നിരക്ക് ഈടാക്കിയിട്ടും പുക പരിശോധനാസംവിധാനം പരിഷ്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു കണ്ടതിനെത്തുടർന്നാണ് നടപടി. ബിഎസ് 4, 6 ശ്രേണിയിലെ ഇരുചക്രവാഹനങ്ങളുടെ പരിശോധനയ്ക്ക് 100 രൂപ ഈടാക്കിയിരുന്നത് 80….