Category: Latest News

വനിത ഏകദിന ലോകകപ്പ് പൂർണ്ണമായും നിയന്ത്രിക്കാൻ വനിതകൾ

2025 സെപ്റ്റംബർ 30ന് വനിത ഏകദിന ലോകകപ്പ് ആരംഭിക്കാനിരിക്കെ ചരിത്രനീക്കവുമായി ഐസിസി. ചരിത്രത്തിലാദ്യമായി വനിത ലോകകപ്പിലെ എല്ലാ മത്സരങ്ങളും നിയന്ത്രിക്കാനുള്ള പൂർണചുമതലയും വനിതകൾക്ക് നൽകാൻ ഐസിസി. ടൂർണമെന്റിലെ അംപയര്‍മാരും, മാച്ച് ഒഫീഷ്യൽസും എല്ലാം വനിതകൾ ആയിരിക്കും. സംഘത്തിൽ പതിനാല് അംപയര്‍മാരും, മാച്ച്….

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ….

‘റിങ് എവൽഷൻ’ നിസാരമല്ല, മാധ്യമപ്രവര്‍ത്തകയുടെ അനുഭവം മറ്റുള്ളവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍

ബസ്സിൽ നിന്ന് ഇറങ്ങുന്നതിനിടെയുണ്ടായ അപകടത്തിൽ മാധ്യമപ്രവർത്തക രാഖി റാസിന്റെ വിരൽ അറ്റുപോയത് ഞെട്ടിച്ച സംഭവമായിരുന്നു. വലതു കൈയിലെ മോതിരവിരലാണ് രാഖിക്ക് അപകടത്തിൽ നഷ്ടമായത്. കോഴിക്കോട്ട് ബസ് ഇറങ്ങുന്നതിനിടെ ബസിനുള്ളിലെ മൂർച്ചയേറിയ ലോഹഭാഗത്ത് അവരുടെ മോതിരം കുടുങ്ങുകയായിരുന്നു. മോതിരം കുടുങ്ങുന്നതും രാഖി ബസ്സിൽ….

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സംബോധന ചെയ്യുമ്പോൾ ‘ബഹു.’ ചേർക്കണം

സംസ്ഥാനത്ത് സർക്കാർ ഓഫീസുകളിൽ പരാതികൾക്കും അപേക്ഷകൾക്കും മറുപടി നൽകുമ്പോൾ മന്ത്രിമാരെ ഇനി ‘ബഹു’ എന്ന് അഭിസംബോധന ചെയ്യണമെന്ന് നിർദേശം. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് വകുപ്പാണ് ഇതുസംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കിയത്. സർക്കാർ സേവനങ്ങളിൽ പരാതി നൽകുന്ന സാധാരണക്കാർക്ക് പോലും ഇനി….

ബെംഗളൂരു ഇന്റർസിറ്റി ട്രെയിൻ സൂപ്പർ ഫാസ്റ്റ് അല്ലാതാകും; ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസ്

കെഎസ്ആർ ബെംഗളൂരുവിൽ നിന്നു എറണാകുളം ജംക്‌ഷനിലേക്കും തിരിച്ചും ദിവസവുമുള്ള ബെംഗളൂരു ഇന്റർസിറ്റി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഡിസംബർ 3 മുതൽ എക്സ്പ്രസ് സർവീസായി മാറും. ബെംഗളൂരു– എറണാകുളം എക്സ്പ്രസിന്റെ 12677 എന്ന നമ്പറിനു പകരം 16377 ആകും പുതിയ നമ്പർ. എറണാകുളം….

സ്വര്‍ണത്തില്‍ വീണ്ടും കുതിപ്പ്: പവന് 81040 രൂപയായി

ദിനംപ്രതിയെന്നോണം കത്തിക്കയറി സ്വര്‍ണ വില. ഇന്ന് പവന്റെ വില 160 രൂപ കൂടി 81,040 രൂപയായി. ചൊവാഴ്ച മാത്രം ആയിരം രൂപ വര്‍ധിച്ച് 80,880 രൂപയിലെത്തിയിരുന്നു. ഗ്രാമിന്റെ വില 10110 രൂപയില്‍നിന്ന് 10130 രൂപയുമായി. കഴിഞ്ഞ ജനുവരിക്ക് ശേഷമുണ്ടായ വര്‍ധന 21,040….

നാളെ മുതൽ മദ്യത്തിന് 20 രൂപ ഡെപ്പോസിറ്റ്, പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും

സംസ്ഥാനത്ത് മദ്യശാലകളിൽ നാളെ മുതൽ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു തുടങ്ങും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാകും ശേഖരണം. പരീക്ഷണാടിസ്ഥാനത്തിൽ 20 ഔട്ട്ലെറ്റുകളിൽ കുപ്പികൾ വാങ്ങും. പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം നൽകണം. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണം….

പവന് 80000 കടന്നു; ഗ്രാമിൽ ഇനി പതിനായിരത്തിന്റെ ഇടപാട് മാത്രം

ഗ്രാമിൽ ഇനി പതിനായിരത്തിന്റെ ഇടപാട് മാത്രം!… Read more at: https://www.manoramaonline.com/business/commodity/2025/09/09/gold-price-kerala-record-today-september-9-80000-aks.html ഗ്രാമിൽ ഇനി പതിനായിരത്തിന്റെ ഇടപാട് മാത്രം!… Read more at: https://www.manoramaonline.com/business/commodity/2025/09/09/gold-price-kerala-record-today-september-9-80000-aks.html ഗ്രാമിൽ ഇനി പതിനായിരത്തിന്റെ ഇടപാട് മാത്രം!… Read more at: https://www.manoramaonline.com/business/commodity/2025/09/09/gold-price-kerala-record-today-september-9-80000-aks.html സ്വര്‍ണ വിലയില്‍ കുതിപ്പ്….

ആറ് സ്ട്രോക്ക് യൂണിറ്റുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്‌

സംസ്ഥാനത്തെ ആറ് സ്ട്രോക്ക് സെൻ്ററുകളെ വേൾഡ് സ്ട്രോക്ക് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്‌ഒ), എൻഎബിഎച്ച് നിലവാരത്തിലേക്ക് ഉയർത്താനുള്ള നടപടിയെടുത്തുവെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യവകുപ്പിനുകീഴിലെ ആറ് ആശുപത്രികളിലെ സ്ട്രോക്ക് യൂണിറ്റുകളെയാണ് ഒരേസമയം 2 സർട്ടിഫിക്കേഷനുകൾക്കായി സജ്ജമാക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി,….

ശ്രദ്ധ പാളിയാൽ പതിയിരിക്കുന്നത് അപകടങ്ങൾ; അടുക്കളയിലെ ഈ അപകടങ്ങള്‍ ഒഴിവാക്കാം……

തീയും ഗ്യാസും തിളച്ച വെള്ളവും മൂർച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്നു പാളിയാൽ പതിയിരിക്കുന്ന അപകടങ്ങൾ അടുക്കളയില്‍ ഏറെയാണ്. ഈ അപകടങ്ങളെല്ലാം അകറ്റിനിർത്താനും അടുക്കള സുരക്ഷിതമായി ഉപയോഗിക്കാനും ഉള്ള ചില വഴികൾ നോക്കാം. അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ കൃത്യമായ….