Category: Latest News

ആശുപത്രികളുടെ അനധികൃത പ്രവർത്തനം; പരിശോധനയ്ക്ക് നിർദേശിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് ആശുപത്രികൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനയ്ക്ക് നിർദേശം നൽകി കേന്ദ്രസർക്കാർ. ഡൽഹി വിവേക് വിഹാർ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. ലൈസൻസുകൾ അടക്കമുള്ളവയിലെ വ്യവസ്ഥകൾക്ക് അനുസരിച്ചാണ് ആശുപത്രികൾ പ്രവർത്തിക്കുന്നത് എന്ന് പരിശോധിക്കണം. ആശുപത്രികളുടെ ഫയർ സേഫ്റ്റി സംവിധാനങ്ങളുടെ കാര്യക്ഷമതയും വിലയിരുത്തും. സ്ഥലലഭ്യത….

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ വിവരിച്ച് കേരളാ പോലീസ്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രകളിൽ അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് സംഭവിക്കുന്നതെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. പോലീസിന്റെ അറിയിപ്പ്: ഗൂഗിള്‍ മാപ്പിനും വഴിതെറ്റുന്നതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര….

മഴയല്ലേ, കാറിലെ ഈ കാര്യങ്ങളിൽ വേണം അല്‍പം ശ്രദ്ധ

വാഹനങ്ങളുടെ ബോഡിയിൽ അഴുക്കുപറ്റിയാൽ വെള്ളമൊഴിച്ചു കഴുകിയാൽ പോകും. എന്നാൽ ഇന്റീരിയറിലെ അഴുക്ക് അങ്ങനെ കഴുകി കളയാൻ പറ്റില്ല. ഇനിയങ്ങോട്ട് മഴയുടെ സീസണായതിനാൽ, പെരുമഴയ്ക്കു മുൻപ് വാഹനത്തിന്‍റെ ഇന്റീരിയർ ക്ലീനിങ് മറക്കാതെ ചെയ്യുന്നതാണ് നല്ലത്. അംഗീകൃത സർവീസ് സെന്ററുകളിൽ ചെയ്യിക്കുന്നതാണ് എപ്പോഴും നല്ലത്…..

സ്വർണപ്രേമികൾ സന്തോഷിക്കേണ്ട; വിലയിലുണ്ടായ മാറ്റം അറിഞ്ഞോളൂ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ പവന് 200 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഇന്നത്തെ ഒരു പവൻ സ്വർണത്തിന്‍റെ വില 53,320 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,665 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. മെയ് 26, 25,….

കേരളത്തില്‍ അടുത്ത 5 ദിവസം മഴക്ക് സാധ്യത; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ കാറ്റോടെ ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇടി മിന്നല്‍ സാധ്യതയുമുണ്ട്. ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ്‌ 25 മുതൽ 27 വരെ….

കുറുപ്പന്തറയില്‍ കാറിൽ സഞ്ചരിച്ച സംഘം തോട്ടിൽ വീണു, കാർ മുങ്ങി

കോട്ടയം കുറുപ്പന്തറയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാർ തോട്ടിൽ വീണു. ഹൈദരാബാദ് സ്വദേശികളായ സംഘം സഞ്ചരിച്ച കാറാണ് തോട്ടിൽ വീണത്. കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വെച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി…..

വൈദ്യുതി ഉത്പാദനം കുത്തനെ കൂട്ടി; വേനൽ മഴയിലും ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുന്നില്ല

വേനൽ മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായെങ്കിലും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഓരോ ദിവസവും കുറഞ്ഞു കൊണ്ടിരിക്കുകയാണ്. മഴക്കാലത്തിന് മുമ്പ് വൈദ്യുതി ഉത്പാദനം കൂട്ടി ജലനിരപ്പ് കുറച്ച് നിർത്താനാണ് കെഎസ്ഇബിയുടെ തീരുമാനം. അണക്കെട്ട് തുറന്ന് വെള്ളമൊഴുക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 2333.72 അടിയായിരുന്ന വ്യാഴാഴ്ച….

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണം; മെയ് 31 വരെ കാത്തിരിക്കേണ്ടെന്ന് പൊതുവിതരണ വകുപ്പ്

റേഷന്‍ വിഹിതം നേരത്തെ കൈപ്പറ്റണമെന്ന് പൊതുവിതരണ വകുപ്പ് കമ്മീഷണർ. മെയ് മാസത്തെ റേഷന്‍ വിഹിതം ലഭിക്കാൻ 31 വരെ കാത്തിരിക്കരുതെന്നും പൊതുവിതരണ വകുപ്പ് കമ്മീഷണർ ഡോ. ഡി സജിത് ബാബു അറിയിച്ചു. കൂടാതെ ജൂൺ മാസത്തെ റേഷൻ വിതരണം‍ മൂന്നിന് തുടങ്ങുമെന്നും….

ആധാർ പുതുക്കിയില്ലെങ്കിൽ അസാധുവാകുമോ?

സൗജന്യമായി ആധാർ പുതുക്കാനുള്ള അവസാന തീയതി 2024 ജൂൺ 14 ആണ്. ഇത് കഴിഞ്ഞാൽ ആധാർ കാർഡ് പ്രവർത്തിക്കില്ലെന്ന് അവകാശപ്പെടുന്ന ഒരു വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെകുറിച്ച് യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പറയുന്നത് എന്താണ്?….

എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലേയ്ക്ക് ഉടന്‍

സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ യാത്രയ്ക്ക് 10 വന്ദേമെട്രോ ട്രെയിനുകൾ കേരളത്തിലും വരുന്നു. എല്ലാ പ്രധാന സ്റ്റോപ്പിലും നിറുത്തുന്ന എ.സി ട്രെയിനാണ്. 100-130 കിലോമീറ്റർ വേഗത്തിലോടും. ടിക്കറ്റ് ബുക്കിംഗ് സൗകര്യമുണ്ടാകില്ല. അതത് സ്റ്റേഷനിൽ നിന്ന് ടിക്കറ്റെടുക്കാം. ഒരു കോച്ചിൽ 100 പേർക്ക് ഇരുന്നും….