Category: Latest News

പ്ലസ് വണ്‍ ക്ലാസ് ഇന്നുമുതല്‍; 3,22,147 വിദ്യാർഥികൾ ആദ്യദിനം

2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ഇന്ന് മുതല്‍. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും മാനേജ്‌മെന്റ് സീറ്റിൽ 19,192 പേരും അൺഎയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ്….

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത; മലപ്പുറത്ത് റെഡ് അലർട്ട്

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്….

മഴ കനത്തതോടെ പകർച്ചപ്പനി പടരുന്നു: ആശങ്ക ഉയർത്തി ഡെങ്കി, എലിപ്പനി

മഴക്കാലം എത്തിയതോടെ സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം കൂടുന്നു. ഈ ദിവസങ്ങളിൽ പതിനായിരത്തോളം പേരാണ് പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുന്നത്. മഴ കനക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ മൂന്നൂറോളം പേരാണ്….

60 കോടി സമാഹരിക്കാൻ ബിഎസ്എൻഎല്‍ ആസ്‌തികള്‍ വിൽക്കുന്നു; സംസ്ഥാനത്ത്‌ 24 ഇടങ്ങളിലെ വസ്‌തു വിൽക്കും

ബിഎസ്എൻഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള വസ്‌തുക്കൾ വിൽക്കാൻ ടെൻഡർ ക്ഷണിച്ച് കേരള സർക്കിൾ. ആലുവ ചൂണ്ടിയിലെ 2.25 ഏക്കറും കൊട്ടാരക്കരയിലെ 90 സെന്റുമാണ് വിൽക്കുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായ ജെഎൽഎൽ പ്രോപ്പർട്ടി കൺസൾട്ടൻ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വഴി ടെൻഡർ ക്ഷണിച്ചതായി ബിഎസ്എൻഎൽ ആസ്‌തി….

ഓട്ടോമാറ്റിക് ഗേറ്റുകളില്‍ അപകടം പതിയിരിപ്പുണ്ട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നൂതന സാങ്കേതിക വിദ്യകളെല്ലാം തന്നെ മനുഷ്യന്റെ ജീവിതം ലളിതവും സുഖകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. കംപ്യൂട്ടറുകൾ, ക്ലീനിങ് റോബോട്ടുകൾ, മറ്റ് സ്‌മാർട്ട് ഹോം ഉപകരണങ്ങൾ എന്നിവയെല്ലാം അതിനൊരു ഉദാഹരണമാണ്. ഓട്ടോമാറ്റിക് ഗേറ്റുകളും അതേ ആവശ്യത്തിന് തന്നെ. റിമോട്ട് ഉപയോഗിച്ച് തുറക്കുന്ന ഗേറ്റുകൾ കൈകാര്യം….

ഭർതൃഹരി മഹ്താബിനെ പ്രോ-ടേം സ്പീക്കറായി നിയമിച്ച് രാഷ്‌ട്രപതി

പ്രോ-ടേം സ്‌പീക്കറായി മുതിർന്ന പാർലമെൻ്റ് അംഗം ഭർതൃഹരി മഹ്‌താബിനെ നിയമിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സ്‌പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ഭരണഘടനയുടെ ആർട്ടിക്കിൾ 95 (1) പ്രകാരം ഭർതൃഹരി പ്രോ-ടേം സ്‌പീക്കറായി തുടരും. ലോക്‌സഭയുടെ ആദ്യ സിറ്റിംഗിൽ അദ്ധ്യക്ഷത വഹിക്കുന്ന പ്രോ-ടേം….

LDC: കൺഫർമേഷൻ നൽകാത്തതിനാല്‍ 5 ജില്ലകളിലായി അസാധുവായത് 93,213 അപേക്ഷകൾ

എൽഡി ക്ലാർക്ക് തസ്‌തികയിൽ ഓഗസ്‌റ്റിൽ പരീക്ഷ നടക്കുന്ന 5 ജില്ലകളിലെ കൺഫർമേഷൻ പൂർത്തിയായപ്പോൾ 93,213 അപേക്ഷകൾ അസാധുവായി. നിശ്ചിത തീയതിക്കുള്ളിൽ കൺഫർമേഷൻ നൽകാത്തവരുടെ അപേക്ഷയാണ് അസാധുവായത്. ജൂൺ 11 ആയിരുന്നു കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി. കൊല്ലം, കണ്ണൂർ, പത്തനംതിട്ട, തൃശൂർ,….

ബഹിരാകാശത്ത് മരിച്ചവരെ ഭൂമിയിലെത്തിക്കാൻ കഴിയുമോ!? ചില ബഹിരാകാശ വിശേഷങ്ങളറിയാം

ബഹിരാകാശത്ത് വച്ച് മരിച്ചാൽ എന്താണ് സംഭവിക്കുകയെന്നറിയാമോ? ഭൂമിക്ക് പുറത്ത് വച്ച് മരണം സംഭവിച്ചാൽ മൃതദേഹത്തിന് എന്തുസംഭവിക്കുമെന്ന് നോക്കാം.. ചന്ദ്രനിൽ വച്ച് മരിച്ചാൽ ചാന്ദ്രദൗത്യത്തിനായി എത്തിയപ്പോഴാണ് മരിക്കുന്നതെങ്കിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒപ്പമുള്ള ക്രൂ അം​ഗങ്ങൾക്ക് മൃതദേഹം ഭൂമിയിലേക്ക് അയക്കാൻ സാധിക്കും. ചൊവ്വയിൽ വച്ച്….

കെ രാധാകൃഷ്ണന് പകരം ഒ.ആർ.കേളു; പട്ടിക ജാതി-പട്ടിക വർ​ഗ മന്ത്രിയാകും

മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. പട്ടികജാതി– പട്ടികവർഗ ക്ഷേമ വകുപ്പാകും കേളു കൈകാര്യം ചെയ്യുക. രാധാകൃഷ്ണൻ കൈകാര്യം ചെയ്തിരുന്ന മറ്റ് വകുപ്പുകളുടെ ചുമതല വിഎൻ വാസവനും,….

ജില്ലയിലെ 1181 കോളനികൾ ഇനി നഗർ

കോളനി എന്ന വാക്ക് ഒഴിവാക്കാനുള്ള ഉത്തരവ് പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് ഇറക്കിയതോടെ കോട്ടയം ജില്ലയിലെ 1181 കോളനികൾ ഇല്ലാതാകും. അംബേദ്‌കർ കോളനി എന്നത് ഇനിമുതൽ അംബേദ്‌കർ നഗർ എന്നറിയപ്പെടും. കോളനി, സങ്കേതം, ഊര് എന്നീ പദങ്ങൾക്ക് പകരം നഗർ, ഉന്നതി,….