Category: Latest News

വര്‍ഷത്തില്‍ രണ്ട് കുത്തിവെപ്പ്; എച്ച്.ഐ.വി തടയാനുള്ള മരുന്ന് വിജയം

വർഷത്തിൽ രണ്ടു കുത്തിവെപ്പിലൂടെ എച്ച്.ഐ.വി. അണുബാധയിൽനിന്ന് യുവതികൾക്ക് പൂർണസുരക്ഷയൊരുക്കാമെന്ന് മരുന്നുപരീക്ഷണഫലം. ദക്ഷിണാഫ്രിക്കയിലും യുഗാൺഡയിലുമാണ് ലെനാകപവിർ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം നടത്തിയത്. എച്ച്.ഐ.വി. അണുബാധ നിലവിൽ ഇല്ലാത്ത, എന്നാൽ എച്ച്.ഐ.വി. അണുബാധയ്ക്ക് സാധ്യതയുള്ളവർക്ക് നൽകുന്ന പ്രി-എക്സ്പോഷർ പ്രൊഫൈലാക്‌സിസ് വിഭാഗത്തിൽപ്പെടുന്ന മരുന്നാണിത്. നിലവിൽ….

നെഹ്‌റു ട്രോഫി വള്ളംകളി ഫണ്ട് സമാഹരണത്തിന് സർക്കാർ ഓഫീസുകളിൽ ടിക്കറ്റ് വിൽപ്പന

നെഹ്‌റു ട്രോഫി വള്ളംകളിക്ക്‌ ഫണ്ട് സമാഹരിക്കാൻ സർക്കാർ ഓഫീസുകൾ വഴി പ്രവേശന ടിക്കറ്റുകൾ വിൽക്കാൻ ഉത്തരവ്. ഇടുക്കി, കണ്ണൂർ, വയനാട്, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലെ സർക്കാർ ഓഫീസുകളിലൂടെയാണ് ടിക്കറ്റുകൾ വിൽക്കുക. വള്ളംകളി നടത്തിപ്പിന് ഫണ്ട് കണ്ടെത്താൻ സഹായം ആവശ്യപ്പെട്ട് ആലപ്പുഴ സബ്….

സംസ്ഥാനത്തെ ആദ്യ പീഡിയാട്രിക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളേജിൽ

സംസ്ഥാനത്തെ സർക്കാർ മേഖലയിലെ ആദ്യ പീഡിയാട്രിക് ലിവർ ട്രാൻസ്പ്ലാന്റേഷന്‍ നടന്നതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ചു വയസ്സുള്ള കുഞ്ഞിന്‍റെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് പൂർത്തിയായത്. കുഞ്ഞിന്‍റെ അമ്മയാണ് കരൾ നൽകിയത്. 25 വയസുണ്ട് അമ്മയ്ക്ക്.  രാജ്യത്തെ സർക്കാർ….

വാട്സ്ആപ്പിൽ വീണ്ടും പുത്തൻ പരീക്ഷണത്തിന് മെറ്റ

വാട്സ്ആപ്പില്‍ ഈയടുത്തിടെ ലഭ്യമായ നീല വളയം (മെറ്റ എഐ) ഏറെ സഹായകരമാണെന്ന് ഇതിനോടകം ഉപയോക്താക്കളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാകുന്നു. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലാണ് മെറ്റ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ഇതിന് പിന്നിലെ എഐയിൽ പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങുകയാണ് മെറ്റ. ‘Imagine Me’ എന്നാണ് പുതിയ….

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. സ്വര്‍ണം പവന് 520 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് സ്വര്‍ണം പവന് 54,120 രൂപ എന്ന നിരക്കിലാണ് ഇന്ന് വില്‍പ്പന പുരോഗമിക്കുന്നത്. ഒരു….

നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു; രണ്ട് ഷിഫ്റ്റുകളിലായി ഓഗസ്റ്റ് 11 ന് പരീക്ഷ

മാറ്റിവച്ച നീറ്റ് പിജി പരീക്ഷ ഓഗസ്റ്റ് 11ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. രണ്ട് ഷിഫ്റ്റുകളായിട്ടാണ് പരീക്ഷ നടത്തുക. വ്യക്തമായ കാരണം ഇല്ലാതെ നീറ്റ് പിജി പരീക്ഷ മാറ്റിവെച്ചത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. നിലവിലെ പരീക്ഷ ക്രമക്കേടുകളും വിവാദങ്ങളുമാണ്….

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ

അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ. മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരമാണിത്. പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്‌ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34554 കുട്ടികൾ പുതുതായി….

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും

ബ്രിട്ടൺ പൊതു തെരഞ്ഞെടുപ്പിൽ 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെയിറക്കി ലേബർ പാർട്ടി അധികാരത്തിൽ. 650 സീറ്റുകളിൽ ലേബർ പാർട്ടി 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. ഋഷി സുനകിന്‍റെ കൺസർവേറ്റിവ്….

വിഴിഞ്ഞം സ്വപ്നം യാഥാർത്ഥ്യമാകുന്നു, ആദ്യ കണ്ടെയിനർ മദർഷിപ്പ് 12 നെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ആദ്യ കണ്ടെയിനർ മദർഷിപ്പ് ഈ മാസം 12 ന് വിഴിഞ്ഞത്ത് എത്തും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വൻ സ്വീകരണമൊരുക്കാനാണ് സർക്കാരിന്‍റെ തീരുമാനം. ചടങ്ങിലേക്ക് പതിനായിരം പേർക്ക് ക്ഷണമുണ്ടാകും. എല്ലാ നൂതന സജ്ജീകരണങ്ങളോടെയാണ് തുറമുഖം യാഥാർത്ഥ്യമാകുന്നതെന്ന് എം….

‘പരിവാഹന്‍’ ആപ്പ് തട്ടിപ്പ്’ സംസ്ഥാനത്ത് ഇരയായത് 1832 പേർ

സ്വന്തമായി എന്തെങ്കിലും വാഹനം ഉള്ളവരെയെല്ലാം എപ്പോൾ വേണമെങ്കിലും തേടിയെത്താവുന്ന ഒരു കെണിയാണ് ‘പരിവാഹൻ ആപ്പ് തട്ടിപ്പ്’. ഒരു മാസത്തിനിടെ ഈ തട്ടിപ്പിനിരയായി സൈബർ പോലീസിൻ്റെ സഹായം തേടിയത് 1832 പേരാണ്. പരാതി നൽകാതെ, തട്ടിപ്പുവിവരം പോലീസിൽ അറിയിക്കുകമാത്രം ചെയ്‌തവർ വേറെയും. വിദ്യാസമ്പന്നരും….