Category: Latest News

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ അളവില്‍ കേരളത്തിന് ലോകരാജ്യങ്ങളുടെ റാങ്കിങ്ങില്‍ 16-ാം സ്ഥാനം

കേരളത്തിലെ ജനങ്ങളുടെ സ്വര്‍ണ്ണത്തോടുള്ള കമ്പം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്. കേരളം ആസ്ഥാനമായുള്ള പ്രധാന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പക്കലുള്ള സ്വര്‍ണ്ണത്തിന്റെ അളവ് പോര്‍ച്ചുഗലിന് തൊട്ടുപിന്നില്‍, ലോകരാജ്യങ്ങളുടെ റാങ്കിങ്ങില്‍ 16-ാം സ്ഥാനത്താണ്! ബ്രിട്ടന്‍, സ്‌പെയിന്‍, ഓസ്ട്രിയ തുടങ്ങിയ യൂറോപ്യന്‍….

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി

ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ​ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ്….

സെർവികൽ കാൻസർ: പ്രതിരോധകുത്തിവെപ്പ് വ്യാപകമാക്കാൻ ആരോഗ്യവകുപ്പ്

ഗർഭാശയഗള അർബുദം (സെർവികൽ കാൻസർ) പ്രതിരോധിക്കുന്നതിനായി പ്ലസ്‌ വൺ, പ്ലസ്ട വിദ്യാർഥിനികൾക്ക് എച്ച്‌പിവി വാക്സിൻ നൽകുന്ന പദ്ധതി സംസ്ഥാനമാകെ വ്യാപിപ്പിക്കാൻ ആരോഗ്യവകുപ്പ്. പൈലറ്റ് അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിൽ ഈ മാസമാദ്യം വാക്‌സിനേഷൻ യജ്ഞം തുടങ്ങിയിരുന്നു. 2030-ഓടെ ഗർഭാശയഗള അർബുദം പൂർണമായും തടയാനുള്ള….

ശരവേഗത്തില്‍ തിരികെ കയറി സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഗ്രാമിന് 110 രൂപ വീതമാണ് ഇന്ന് ഉയര്‍ന്നിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 880 രൂപയുടെ വര്‍ധനയും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91,560 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 11445….

തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടുണ്ടോ? ഓണ്‍ലൈനായി പരിശോധിക്കാം

ഡിസംബര്‍ 9, 11 തീയതികളില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കു വോട്ടുണ്ടോ എന്ന് ഓണ്‍ലൈനായി പരിശോധിക്കാം. ജില്ല തിരിച്ചും വാര്‍ഡ് തിരിച്ചും പട്ടിക ലഭ്യമാണ്. https://www.sec.kerala.gov.in/public/voters/list, https://www.sec.kerala.gov.in/voter/search/choose എന്നീ വെബ്‌സൈറ്റുകളില്‍ കയറി വോട്ടുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,….

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിൽ മഴമുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ….

പുക സര്‍ട്ടിഫിക്കറ്റ് വേണോ? ആര്‍സി ബുക്ക് മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യണം

വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മൊബൈൽനമ്പറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ ഇനി പുകപരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. ഇതുസംബന്ധിച്ച് പുകപരിശോധനകേന്ദ്രങ്ങൾക്ക് നാഷണൽ ഇൻഫർമേഷൻ സെന്‍ററിന്‍റെ നിർദേശം ലഭിച്ചു. തിങ്കളാഴ്‌ച മൂന്നുമുതൽ ഒടിപി സംവിധാനം നിലവിൽവന്നു. വാഹന ഉടമകളുടെ മൊബൈൽനമ്പറാണ് ആർസിയുമായി പരിവാഹൻ മുഖേന ലിങ്ക് ചെയ്യേണ്ടത്…..

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എസ് ഐ ആറിനെതിരായ പ്രതിക്ഷേധം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കില്ല.ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം. ചില ബി എൽ ഒ മാർ ജോലി പൂർത്തിയാക്കിയെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കി. ഫോം അപ് ലോഡ് ചെയ്യുന്നതിലെ സാങ്കേതിക പ്രശ്നം പരിഹരിക്കാന്‍….

പുതിയ ന്യൂനമർദം രൂപപ്പെട്ടു, ഇന്നും നാളെയും ഇടിമിന്നലോടെ ഒറ്റപ്പെട്ട ശക്തമായ മഴ

ബംഗാൾ ഉൾകടലിനും ശ്രീലങ്കയ്ക്കും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ. കിഴക്കൻ മേഖലയിലും, മധ്യ തെക്കൻ ജില്ലകളിലും കൂടുതൽ മഴ സാധ്യതയുണ്ടെന്നാണ് പ്രവചനം. അതേസമയം അടുത്ത 3 മണിക്കൂറിൽ….

പഴയ അക്കൗണ്ടുകളിലെ പണം കണ്ടെത്താം

കാലപ്പഴക്കം കാരണം നിഷ്‌ക്രിയമായ ബാങ്ക് അക്കൗണ്ടുകളിലെ പണത്തെക്കുറിച്ച് ആശങ്കവേണ്ട, ഈ തുക നിങ്ങള്‍ക്ക് തിരികെ ലഭിക്കും. അതിനുള്ള എളുപ്പവഴികള്‍ ഇതാ…. ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി റിസര്‍വ് ബാങ്ക് 2014 മെയ് മാസത്തില്‍ നിക്ഷേപകര്‍ക്കുള്ള വിദ്യാഭ്യാസ, ബോധവല്‍ക്കരണ ഫണ്ട്….