Category: Latest News

സ്വര്‍ണ വില വീണ്ടും ഉയര്‍ച്ചയിലേക്ക്: നാല് ദിവസത്തിനിടെ കൂടിയത് 2320 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 640 രൂപകൂടി 57,800 രൂപയായി. ഗ്രാമിന്റെ വില 7145 ല്‍ നിന്നും 7225 രൂപയായി. ഇതോടെ നാല് ദിവസത്തിനുള്ളില്‍ പവന് 2,320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. നവംബര്‍ 17ന് 55,480 രൂപയായിരുന്നു പവന്റെ വില…..

ലഹരി ഉപയോഗിക്കുന്നവരെ പിടികൂടാൻ ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’

കഞ്ചാവുൾപ്പെടെ ലഹരി വസ്‌തുക്കൾ ഉപയോഗിച്ച്‌ കറങ്ങിനടക്കുന്നവരെ പിടികൂടാൻ ഇനി അഞ്ചുമിനിറ്റിലെ പരിശോധനയ്‌ക്ക്‌ സാധിക്കും. അതിനുവേണ്ടതോ, ഒരിറ്റ്‌ ഉമനീർ മാത്രവും. എംഡിഎംഎ ഉപയോഗമടക്കം കണ്ടെത്താൻ കഴിയുന്ന ‘ഓറൽ ഫ്ലൂയിഡ്‌ മൊബൈൽ ടെസ്റ്റ്‌ സിസ്റ്റം’ ആണ്‌ ലഹരിക്കാരെ കുടുക്കുക. തിരുവനന്തപുരം കോർപറേഷൻ സ്‌മാർട്ട്‌ സിറ്റി….

വഖഫ് ഭേദഗതി ബില്ല് ലോക്സഭയിൽ അവതരിപ്പിക്കും

വഖഫ് ഭേദഗതി ബില്ലുമായി മുന്നോട്ടു പോകാൻ കേന്ദ്രസർക്കാർ. പാർലമെന്റ് ശീതകാല സമ്മേളനത്തിൽ തന്നെ ലോക്സഭയിൽ ബില്ല് അവതരിപ്പിക്കും. നവംബർ 25 ന് ആരംഭിക്കുന്ന പാർലമെന്റിന്റ ശീതകാല സമ്മേളനത്തിൽ അവതരണത്തിനും പരിഗണനയ്ക്കും പാസാക്കുന്നതിനുമായി 15 ബില്ലുകൾ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതിൽത്തന്നെ രാജ്യം….

വൈക്കത്ത് ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം

വൈക്കത്തഷ്ടമിയോടനുബന്ധിച്ച് 21-11-2024 മുതൽ 23-11-2024 വരെയുള്ള ദിവസങ്ങളിൽ പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ. ആലപ്പുഴ,ചേർത്തല, വെച്ചൂർ ഭാഗങ്ങളിൽ നിന്നും എറണാകുളം- തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചേരുംചുവട് പാലം കടന്ന് കവരപ്പാടി വഴി മുരിയൻ കുളങ്ങര പുളിഞ്ചുവട് വഴി പോകേണ്ടതാണ്. ലിങ്ക്….

സിബിഎസ്‌ഇ 10 ,12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു

സിബിഎസ്‌ഇ ബോർഡ് പരീക്ഷ 2025-ന്റെ പരീക്ഷാ ഷെഡ്യൂള്‍ സെൻട്രല്‍ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പ്രഖ്യാപിച്ചു. പരീക്ഷകള്‍ക്ക് ഏകദേശം 86 ദിവസം മുമ്പാണ് ബോര്‍ഡ് പരീക്ഷാതീയതി പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 23 ദിവസം മുന്‍പേയാണ് ടൈംടേബിള്‍ പുറത്തുവിട്ടിരിക്കുന്നത്. സിബിഎസ്‌ഇ സെക്കന്‍ഡറി….

പതിനഞ്ചാം വയസില്‍ മരിച്ച ‘ഗോഡ്സ് ഇൻഫ്ലുവൻസര്‍’ വിശുദ്ധപദവിയിലേക്ക്

പതിനഞ്ചാം വയസില്‍ രക്താർബുദം ബാധിച്ച്‌ മരിച്ച കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കാൻ തീരുമാനിച്ച്‌ കത്തോലിക്ക സഭ. കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കാൻ കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച ഈ ബാലൻ 2006ലാണ് മരിച്ചത്. അടുത്ത വർഷം ഏപ്രിലില്‍ ഫ്രാൻസിസ് മാർപാപ്പയാകും കാർലോ അക്യൂട്ടിസിനെ വിശുദ്ധനായി….

4 ജില്ലകളിൽ യെല്ലോ അലേർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തലസ്ഥാനമടക്കം വിവിധ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ….

കൊച്ചി മുസിരിസ് ബിനാലെ 2025 ഡിസംബർ 12 മുതൽ

ലോകോത്തര കലകളുടെ ക്യാൻവാസായി കൊച്ചിയെ മാറ്റുന്ന കൊച്ചി– മുസിരിസ്‌ ബിനാലെയുടെ ആറാം എഡിഷൻ 2025 ഡിസംബർ 12 മുതൽ 2026 മാർച്ച് 31 വരെ നടക്കും. കേരളത്തിൽ കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി- മുസിരിസ് ബിനാലെ…..

നാല് പൊതുമേഖലാ ബാങ്കുകളുടെ ഓഹരികൾ കൂടി കേന്ദ്ര സർക്കാർ വിൽക്കുന്നു

രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകളുടെ കൂടി ഓഹരി വിൽക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇന്ത്യൻ ഓവർസീസ് ബാങ്ക്, യൂകോ ബാങ്ക്, പഞ്ചാബ് ആൻ്റ് സിൻഡ് ബാങ്ക്, സെൻട്രൽ ബാങ്ക് എന്നിവയുടെ ഓഹരികളാണ് വിൽക്കാൻ തീരുമാനിച്ചത്. ബാങ്കുകളുടെ മേലുള്ള നിയന്ത്രണം നഷ്ടമാകാത്ത രീതിയിൽ ന്യൂനപക്ഷ….

അവയവം ലഭിക്കാതെ മരിച്ചവർ 1870; മസ്തിഷ്കമരണാനന്തരമുള്ള അവയവദാനം വീണ്ടുംകുറഞ്ഞു

മാറ്റിവെക്കാനുള്ള അവയവം കാത്തിരുന്ന് സംസ്ഥാനത്ത് 12 വർഷത്തിനിടെ ജീവൻ നഷ്ട‌മായത് 1870 പേർക്ക്. ഇക്കാലത്ത് മസ്ത‌ിഷ്‌ക മരണം സംഭവിച്ചവരിൽ 377 പേരുടെ അവയവങ്ങൾ മാത്രമാണ് ദാനം ചെയ്തിട്ടുള്ളത്. അവയവദാന മേൽനോട്ട ചുമതലയുള്ള കെസോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാൻ്റ്….