Category: Latest News

ഗ്യാസ് സ്റ്റൗവിന് സമീപം ഇവ ഒരിക്കലും പാടില്ല; വേഗം മാറ്റിക്കോളൂ

അടുക്കള വീടിന്റെ ഹൃദയമാണ്. എന്നാൽ ഏറ്റവുമധികം അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുള്ള ഇടവുമാണ്. പ്രത്യേകിച്ച് ഗ്യാസ് സ്റ്റൗവ് ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഇടമാണ്. ചെറിയ അബദ്ധം പോലും ജീവൻ നഷ്‌ടപ്പെട്ടേക്കാവുന്ന അപകടങ്ങൾക്ക് കാരണമാകാം. മാത്രമല്ല ചൂട് മൂലം പല സാധനങ്ങളും വേഗത്തിൽ കേടാവും…..

‘സെൻ യാർ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു; കന്യാകുമാരിക്ക് സമീപത്തെ ന്യൂനമർദത്തിന് ശക്തിയേറുന്നു

മലാക്ക കടലിടുക്കിനും ഇന്തൊനീഷ്യയ്ക്കും മുകളിലായി ‘സെൻ യാർ (Sen-yaar) ചുഴലിക്കാറ്റ് രൂപപ്പെട്ടു. യുഎഇ ആണ് ചുഴലിക്കാറ്റിന് പേരിട്ടത്. അതേസമയം, കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ന്യൂനമർദം വൈകാതെ ശക്തിപ്രാപിച്ച് തീവ്രന്യൂനമർദമായി (Depression) മാറും. ആയതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും ഈ ഭാഗത്തേക്ക്….

ഓൺലൈനിൽ പണം സ്വീകരിക്കാൻ ‘പിൻ’; തട്ടിപ്പാണേ, മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം നൽകാൻ ലിങ്കുകൾ അയച്ച് അവയിൽ PIN നമ്പർ ടൈപ്പ് ചെയ്യാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും? പിൻ നൽകരുതെന്നും തട്ടിപ്പാണെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പോലീസ്. നിങ്ങളുടെ അക്കൗണ്ടിലെ തുക ഒടുക്കുന്നതിന് മാത്രമാണ് UPI PIN കൊടുക്കേണ്ടിവരുക…..

2026ലെ പ്രതീക്ഷിത ഒഴിവുകള്‍ PSC-യില്‍ റിപ്പോര്‍ട്ട് ചെയ്യണം; റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികയിൽ താൽക്കാലിക നിയമനം പാടില്ല

2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ ഉണ്ടാകുവാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ്. പിഎസ്‌സി മുഖേന നികത്തപ്പെടേണ്ട ഒഴിവുകൾ ഡിസംബർ 26നകം റിപ്പോർട്ട് ചെയ്യണമെന്നാണ് സർക്കുലർ. ഒഴിവുകൾ പ്രതീക്ഷിക്കുന്നില്ല….

ഡിസംബർ മുതൽ​ ആധാറിൽ ഫോട്ടോയും QR കോഡും മാത്രം

ആധാർ കാർഡിൽ പേരും വിലാസവുമടക്കമുള്ള വ്യക്തിഗത വിവരങ്ങളും 12 അക്ക ആധാർ നമ്പറും ഒഴിവാക്കും. ഈ വിവരങ്ങൾ ആവശ്യക്കാർക്ക് മാത്രം കാണാവുന്ന തരത്തിൽ ക്യൂ.ആർ കോഡിൽ സുരക്ഷിതമാക്കും. ഉപയോഗം ഡിജിറ്റലായി മാത്രം. ഡിസംബർ ഒന്നുമുതൽ പുതിയ കാർഡിനുള്ള നടപടിക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ….

നിങ്ങളുടെ ആധാറോ, പാൻ കാർഡോ ആരെങ്കിലും ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു പരശോധിക്കാം

ആധാറും പാൻ കാർഡും ദുരുപയോഗം ചെയ്യപ്പെടുന്നത് സാമ്പത്തിക നഷ്ടവും, നിയമപരമായ പ്രശ്നങ്ങളുൾപ്പെടെയുള്ള പ്രത്യാഘാതങ്ങളും നേരിടുന്നതിന് ഇടവരുത്തും. കെവൈസി രേഖകൾ ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വായ്പാ രേഖകൾ പരിശോധിക്കുക: : ഒന്നോ അതിലധികമോ ക്രെഡിറ്റ് ബ്യൂറോകളിൽ നിന്ന് നിങ്ങളുടെ ക്രെഡിറ്റ്….

അതിതീവ്ര ന്യൂനമർദ്ദ-ചുഴലിക്കാറ്റ് ഭീഷണി; കേരളത്തിൽ അടുത്ത 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയതോ ഇടത്തരത്തിലോ ഉള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും നിലനിൽക്കുന്ന അന്തരീക്ഷസ്ഥിതി കാരണം നവംബർ 24 മുതൽ 26 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും….

ബോളിവുഡ് ഇതിഹാസം നടൻ ധര്‍മേന്ദ്ര അന്തരിച്ചു

ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്ര (89) അന്തരിച്ചു. ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. പഞ്ചാബിലെ ലുധിയാന ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ 8നാണ് ധർമേന്ദ്രയുടെ ജനനം. 1960-ൽ പുറത്തിറങ്ങിയ ‘ദിൽ ഭി തേരാ ഹം….

ചാഞ്ചാട്ടം നില്‍ക്കുന്നില്ല; സ്വര്‍ണവില ഇന്ന് താഴേക്ക്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 520 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം പവന് 91760 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 11470 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവില കൂടിയും കുറഞ്ഞും….

‘പി ടി പീരീയഡില്‍ പി ടി തന്നെ നടക്കണം’; സ്‌കൂളുകളില്‍ കലാ-കായിക പഠനം നിര്‍ബന്ധമാക്കി

ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ കലാ-കായിക വിദ്യാഭ്യാസത്തിനായി നിശ്ചയിച്ച പീരീയഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കരുതെന്ന കര്‍ശനനിര്‍ദേശവുമായി സര്‍ക്കാര്‍. ബാലാവകാശ കമ്മിഷന്റെ ഉത്തരവിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഈ നടപടി സ്വീകരിച്ചത്. മറ്റു വിഷയങ്ങള്‍ക്കായി കലാ-കായിക-പ്രവൃത്തിപരിചയ പിരീയഡുകള്‍ മാറ്റിവെക്കുന്നത് പാഠ്യപദ്ധതി സമീപനത്തിന് വിരുദ്ധമാണെന്ന് ബാലാവകാശ….