Category: Latest News

ചുട്ടുപൊള്ളി കോട്ടയം; ചൂടിൽ റെക്കോർഡുകളിട്ട് ജില്ലയിലെ സ്ഥലങ്ങൾ

സംസ്ഥാന കാലാവസ്‌ഥ വകുപ്പിന്‍റെ കണക്കു പ്രകാരം ഈ മാസം പല ദിവസങ്ങളിലും സംസ്‌ഥാനത്ത് ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയതു വടവാതൂരിലാണ്. കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കു പ്രകാരം 27നു രാജ്യത്തെ സമതല പ്രദേശങ്ങളിലെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയതു കോട്ടയത്തും….

കുടുംബ പെന്‍ഷന്‍: ഭര്‍ത്താവിന് പകരം മകനെയോ മകളെയോ നാമനിര്‍ദേശം ചെയ്യാം

കുടുംബ പെൻഷനായി ഭർത്താവിനുപകരം മകനെയോ മകളെയോ നാമനിർദേശം ചെയ്യാൻ വനിതാ ജീവനക്കാരെയും വനിതാ പെൻഷൻകാരെയും അനുവദിച്ചുള്ള നിയമഭേദഗതി പ്രാബല്യത്തിൽ വന്നതായി കേന്ദ്ര പേഴ്സണൽ സഹമന്ത്രി ജിതേന്ദ്ര സിങ്. പെൻഷനേഴ്‌സ് വെൽഫെയർ ഡിപ്പാർട്ട്മെന്റ് 2021-ലെ കേന്ദ്ര സിവിൽ സർവീസസ് (പെൻഷൻ) ചട്ടങ്ങളിലാണ് ഭേദഗതി….

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15ന് സഭാ സമ്മേളമനം അവസാനിക്കും. നേരത്തേ മാർച്ച് 20 വരെയായിരുന്നു സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മുന്‍നിശ്ചയത്തിന് അനുസരിച്ച് സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചർച്ച 12 മുതൽ 15 വരെ നടക്കും. ബജറ്റ്….

സാമ്പത്തിക പ്രതിസന്ധി; ആർസി ബുക്കിന്റെയും ​ഡ്രൈവിം​ഗ് ലൈസൻസിന്റെയും പ്രിന്റിം​ഗ് നിലച്ചു

സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെയും പ്രിൻറിംഗ് നിലച്ചു. കരാർ കമ്പനിക്ക് ഒൻപത് കോടി കടമായതോടെയാണ് പ്രിൻറിംഗ് നിർത്തിയത്. ടെസ്റ്റ് പാസായിട്ടും ലൈസൻസ് കിട്ടാതെ നിരവധി പേരാണ് കാത്തിരിക്കുന്നത്. ലൈസൻസ് അച്ചടിക്കാൻ ഒരു പൊതുമേഖല സ്ഥാപനത്തിനാണ് സർക്കാർ കരാർ….

വജ്രജൂബിലിയിൽ സുപ്രീംകോടതി, നീതി പെട്ടെന്ന് ലഭിക്കേണ്ടത് പൗരന്മാരുടെ അവകാശം: പ്രധാനമന്ത്രി

നീതി പെട്ടെന്ന് ലഭിക്കുക എന്നത് പൗരന്മാരുടെ അവകാശമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുപ്രീംകോടതിയുടെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി സുഗമമാക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്‍റെയും അവകാശമാണ്. ഇന്ത്യയുടെ സുപ്രീംകോടതി അതിന്റെ മാധ്യമമാണ്. ഭരണഘടനയുടെ നിർമ്മാതാക്കൾ സ്വപ്നം കണ്ട….

ഇന്ത്യയിലെ ആദ്യത്തെ ഐഫോൺ നിർമ്മാതാവാകാൻ ടാറ്റ

ആപ്പിളിന്റെ ഒരു പ്രധാന വിതരണക്കാരായ വിസ്‌ട്രോൺ ഇൻഫോകോം മാനുഫാക്‌ചറിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ഓഹരികൾ 100  ശതമാനം ഏറ്റെടുക്കാൻ ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) അനുമതി നൽകി. കരാർ അടിസ്ഥാനത്തിൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയാണ്….

സോളർ പദ്ധതി: 1.2 ലക്ഷം കോടി രൂപ വായ്പ നൽകും

വാണിജ്യ, വ്യവസായ സ്‌ഥാപനങ്ങളുടെയും മറ്റും മേൽക്കുരയിൽ സോളർ പദ്ധതി സ്‌ഥാപിക്കുന്നതിനായി പവർ ഫിനാൻസ് കോർപറേഷൻ അടക്കം 8 കേന്ദ്ര പൊതുമേഖലാ സ്‌ഥാപനങ്ങൾക്ക് ആർഇസി ലിമിറ്റഡ് (റുറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ) 1.2 ലക്ഷം കോടി രൂപ വായ്‌പയായി നൽകും. ഈ കമ്പനികൾക്ക് വാണിജ്യ….

75-ാം റിപ്പബ്ലിക് ദിനത്തിന്റെ നിറവില്‍ രാജ്യം

1950ല്‍ നമ്മുടെ രാജ്യത്ത് ഭരണഘടന പ്രാബല്യത്തില്‍ വന്ന ദിവസത്തിന്റെ അടയാളമാണ് റിപ്പബ്ളിക് ദിനാഘോഷം. ‘വികസിത ഭാരത്’ എന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ. നാരീ ശക്തിയുടെ വിളംബരം കൂടിയാണ് ഇത്തവണത്തെ പരേഡ് എന്നതും പ്രസക്തം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണാണ്….

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുന്നു

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാംഭിക്കുവാന്‍ റവന്യു സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. കഴിഞ്ഞ 10 വർഷമായി ഇത് മുടങ്ങിക്കിടക്കുകയായിരുന്നു. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ്….

വിരമിക്കൽ വാർത്തകൾ തള്ളി മേരി കോം

വിരമിക്കൽ പ്രഖ്യാപന വാർത്തകൾ നിഷേധിച്ച് ബോക്സിങ് താരം മേരി കോം. താൻ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു. തന്റെ വാക്കുകളെ മാധ്യമങ്ങൾ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമർശിച്ചു. ഇന്നലെ ദിബ്രുഗഡിൽ നടന്ന ഒരു….