Category: Latest News

അനധികൃത വായ്പ ആപ്പുകൾക്ക് പൂട്ട് വീഴും; നിയന്ത്രണം കടുപ്പിക്കാൻ ആർബിഐ

ഡിജിറ്റൽ വായ്പാ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി റിസർവ് ബാങ്ക്. അനധികൃത ആപ്പുകൾ മൂലമുണ്ടാകുന്ന  പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി വായ്പ നല്‍കുന്ന  സ്ഥാപനങ്ങൾ അവരുടെ ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകൾ ആർബിഐക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് നിർദേശിച്ചിട്ടുണ്ട്. കൂണുപോലെ….

​ഗുരുവായൂർ ക്ഷേത്രത്തില്‍ ദർശന ക്രമീകരണം

തുടർച്ചായി പൊതു അവധി ദിവസങ്ങളെത്തുന്നതിനാൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശന ക്രമീകരണം. ഓഗസ്റ്റ് 18, 20, 25, 26, 28 തീയതികളില്‍  ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാല്‍ ഇടദിവസങ്ങളായ ഓഗസ്റ്റ് 19 , 27 എന്നീ ദിവസങ്ങളില്‍ കൂടി സ്‌പെഷ്യല്‍/ വിഐപി ദര്‍ശന നിയന്ത്രണം….

ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ സെപ്റ്റംബർ മൂന്ന് മുതല്‍ 12 വരെയാണ് നടത്തുക. 13 മുതല്‍ 22 വരെയാണ് ഓണാവധി. 23-ന് സ്കൂളുകള്‍ തുറക്കും. സ്കൂള്‍ പ്രവൃത്തിദിനങ്ങള്‍ 220 ആക്കിയത് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തില്‍ അതനുസരിച്ചുള്ള നടപടികള്‍ ചർച്ച ചെയ്ത് സ്വീകരിക്കുമെന്ന്….

മുല്ലപ്പെരിയാറിൽ പുതിയ ഡാം: വേണ്ടത് 1400 കോടി രൂപ, പൂർത്തിയാകാൻ 8 വർഷം

മുല്ലപ്പെരിയാറിൽ പുതിയ ഡാം നി‍ർമിക്കാൻ കുറഞ്ഞത് 1400 കോടി രൂപ വേണ്ടി വരുമെന്ന് ജലസേചന വകുപ്പ്. ഇപ്പോഴുള്ള അണക്കെട്ടിൽ നിന്ന് 366 മീറ്റർ താഴെയാണ് പുതിയ ഡാമിനായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിന്റെ (ഡിപിആർ) കരട് തയാറായി…..

നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റത്തിനുള്ള ശുപാർശ അംഗീകരിച്ച് കേന്ദ്രം

തലസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറുന്നു. നേമം, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റാനുളള സംസ്ഥാന സർക്കാരിൻ്റെ ശുപാർശ കേന്ദ്രം അംഗീകരിച്ചു. നേമം ഇനി തിരുവനന്തപുരം സൗത്ത് എന്നും  കൊച്ചുവേളി തിരുവന്തപുരം നോർത്ത് എന്നുമാണ് അറിയപ്പെടുക. പേര് മാറ്റത്തിലൂടെ സ്റ്റേഷനുകളുടെ….

ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും 6 മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല

വയനാടിലെ ദുരന്ത മേഖലയിലെ ഉപഭോക്താക്കളിൽ നിന്നും ആറ് മാസത്തേക്ക് വൈദ്യുതി ചാർജ് ഈടാക്കില്ല. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ ഉൾപ്പെടുന്ന കെഎസ്ഇബിയുടെ ചൂരൽമല എക്സ്ചേഞ്ച്, ചൂരൽമല ടവർ, മുണ്ടക്കൈ, കെ കെ നായർ, അംബേദ്കർ കോളനി, അട്ടമല, അട്ടമല….

കാലാവസ്ഥാ നിരീക്ഷണം കാര്യക്ഷമമാക്കാന്‍ ഒരു റഡാര്‍കൂടി വരുന്നു; സ്ഥാപിക്കുക വടക്കേ മലബാറില്‍

സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണവും അവലോകനവും പ്രവചനവും കാര്യക്ഷമമാക്കാൻ ഒരു റഡാർകൂടി വരുന്നു. ഇത് വടക്കേ മലബാറിൽ സ്ഥാപിക്കാനാണ് ധാരണ. കാലാവസ്ഥാവകുപ്പ് (ഐ.എം.ഡി.) സംസ്ഥാനത്തിന് അനുവദിക്കുന്ന രണ്ടാമത്തെ റഡാറാണിത്. കൊച്ചിയിൽ കാലാവസ്ഥാവകുപ്പിൻ്റെ കീഴിലും തിരുവനന്തപുരം തുമ്പയിൽ വിക്രം സാരാഭായ് സ്പേസ് സെന്ററിൻ്റെ കീഴിലുമായി….

ഐടിആർ ഫയൽ ചെയ്തവർക്ക് മുന്നറിയിപ്പ് നൽകി ആദായ നികുതി വകുപ്പ്

പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31  ആയിരുന്നു. ഇനിയും ഐടിആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31 വരെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാം. ഫയൽ ചെയ്തവർക്ക് പലർക്കും ഇതിനകം….

അവയവങ്ങൾ കൊണ്ടുപോകുന്നതിന് മാർഗനിർദേശവുമായി കേന്ദ്രം

അവയവമാറ്റ ശസ്ത്രക്രിയക്കായി അവയവങ്ങൾ കൊണ്ടുപോകുന്നതിന് ആദ്യമായി മാർഗനിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഗതാഗതം കാര്യക്ഷമമാക്കുന്നതിലൂടെ അവയവമാറ്റം പരമാവധിയാക്കാനും കൈമാറ്റശസ്ത്രക്രിയകൾക്ക് കാത്തിരിക്കുന്നവർക്ക് പ്രതീക്ഷ നൽകാനും കഴിയുമെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. വിമാനമാർഗം കൊണ്ടുപോകാൻ ടേക്ക് ഓഫിനും ലാൻഡിങ്ങിനും മുൻഗണന നൽകാൻ….

ഡോളർ ഇടിഞ്ഞിട്ടും രൂപയ്ക്ക് പിടിച്ചുനിൽക്കാനായില്ല, റെക്കോർഡ് തകർച്ച

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് രൂപയുടെ മൂല്യം കൂപ്പുകുത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 83 രൂപ 80 പൈസയിലേക്ക് ഇടിഞ്ഞു. ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് വിപണിയിൽ ഡോളറിന് 83.78 എന്ന നിരക്കിലാണ് രൂപയുടെ വ്യാപാരം ഇന്ന് ആരംഭിച്ചത്.  യുഎസ് ഡോളറിനെതിരെ രൂപയുടെ….