Category: Latest News

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ തീപിടുത്തം; മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്ന് സംഭരണ കേന്ദ്രം കത്തിനശിച്ചു

തുമ്പ കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. സെക്യൂരിറ്റി….

എ.ഐ. ക്യാമറ:അഞ്ചുമുതൽ പിഴ; കുട്ടികൾക്ക് ഇളവിനായി കേന്ദ്രത്തിന് കത്തയച്ചു

ജൂൺ അഞ്ചുമുതൽ എ.ഐ. ക്യാമറ വഴി ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതലയോഗം 24-ന് ചേരും. ഡിജിറ്റൽ എൻഫോഴ്‌സ്‌മെന്റ് പദ്ധതിക്ക് അനുമതി നൽകി സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെൽട്രോണുമായി കരാർ ഒപ്പിടേണ്ടതുണ്ട്. നിലവിൽ കൺട്രോൾ റൂമുകളിൽനിന്നും ബോധവത്കരണ….

2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ; നിലവിലുള്ളവ സെപ്‌തംബർ വരെ ഉപയോഗിക്കാം

രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ വിനിമയത്തിൽനിന്ന് പിന്‍വലിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ് തീരുമാനം. അതേസമയം, നിലവിൽ ഉപയോഗത്തിലുള്ള നോട്ടുകൾക്ക് മൂല്യം ഉണ്ടായിരിക്കുമെന്ന് ആർബിഐ അറിയിച്ചു. ഈ നോട്ടുകൾ സെപ്റ്റംബർ 30നകം മാറ്റിയെടുക്കണമെന്നും റിസർവ് ബാങ്ക് നിർദ്ദേശിച്ചു.

പുതിയ പാർലമെന്റ് ഈ മാസം 28ന് ഉദ്ഘാടനം ചെയ്യും

പുതിയ പാർലമെന്‍റ് മന്ദിരം ഈ മാസം 28ന് രാജ്യത്തിന് സമർപ്പിക്കുകയാണ്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ലോക്സഭാ സ്പീക്കർ ക്ഷണിച്ചു. രണ്ടര വർഷം കൊണ്ടാണ് അതിവിശാലമായ പാർലമെന്‍റ് മന്ദിരത്തിന്‍റെ പണി പൂർത്തിയാകുന്നത്. ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ എഡ്വിൻ ല്യുട്ടൻസും ഹെർബർട്ട് ബേക്കറും രൂപകൽപ്പന ചെയ്ത ഇന്ത്യയുടെ….

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം. കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ സ്റ്റേഷനുകളിൽ എത്തുന്ന സമയത്തിലാണ് മാറ്റം. പുതുക്കിയ സമയ പ്രകാരം തിരുവനന്തപുരത്ത് നിന്നും രാവിലെ 5.20 ന് കാസർഗോഡേക്ക് പുറപ്പെടുന്ന വന്ദേ ഭാരത് കൊല്ലത്ത് – 6.08നും,….

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഹയർ സെക്കൻഡറിതല പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ എന്നീ തസ്തികയിലാണ് ഒഴിവുകൾ. 1600 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് മലയാളം,….

സിദ്ധരാമയ്യ കർണാടക മുഖ്യമന്ത്രി, ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രി; തീരുമാനം പ്രഖ്യാപിച്ച് കോൺ​ഗ്രസ്

കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. പല തവണ ഹൈക്കമാന്റുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചത്. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ​ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും….

ട്രെയിൻ ടിക്കറ്റ് ട്രാൻസ്ഫർ ചെയ്യാം

ഏതെങ്കിലും കാരണത്താൽ ട്രെയിന്‍ ടിക്കറ്റ്ബുക്ക് ചെയ്ത വ്യക്തിക്ക് യാത്ര ചെയ്യാൻ സാധിക്കാതെ വന്നാൽ മറ്റൊരാൾക്ക് ആ ടിക്കറ്റിൽ യാത്ര ചെയ്യാം. ടിക്കറ്റ് മറ്റൊരാൾക്ക് കൈമാറാവുന്ന രീതി പലർക്കും ഉപകാരപ്രദമാകും. ഇതുവഴി ടിക്കറ്റ് റദ്ദാക്കുമ്പോഴഉുള്ള പിഴ ഒഴിവാക്കാനും പണം ലാഭിക്കാനും സാധിക്കും. ഒരു….

നഷ്ടമായ മൊബൈൽഫോൺ കണ്ടെത്താൻ ‘സഞ്ചാർ സാഥി’ പോർട്ടൽ

നഷ്ടമായ മൊബൈൽഫോൺ കണ്ടെത്താനും നിയമാനുസൃതമല്ലാത്ത കണക്‌ഷനുകൾ പിടിക്കാനും ‘സഞ്ചാർ സാഥി’ പോർട്ടൽ തുടങ്ങി. മൊബൈൽഫോൺ വരിക്കാരുടെ സുരക്ഷ ലക്ഷ്യമിട്ട്‌ കേന്ദ്ര ടെലി കമ്യൂണിക്കേഷൻ മന്ത്രാലയം ആരംഭിച്ച പോർട്ടൽ ടെലികോം മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രധാനമായും മൂന്ന്‌ ഘടകങ്ങൾ ഉൾപ്പെട്ടതാണ്‌….

മെയ് 20,21,22 തീയതികളില്‍ 8 ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല

മെയ് 20,21, 22 തീയതികളിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. ആലുവക്കും അങ്കമാലിക്കും ഇടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് റെയിൽവേ അറിയിച്ചു. എട്ട് ട്രെയിനുകൾ പൂർണമായും എട്ടെണ്ണം ഭാഗികമായുമാണ് റദ്ദാക്കിയത്. ഏഴ് ട്രെയിനുകൾ വൈകിയേ യാത്ര തുടങ്ങൂ. മെയ് 20ന് ഒരു….