Category: Latest News

ഉരുളെടുത്ത മണ്ണിൽ മോദി; ദുരന്തവ്യാപ്തി വിശദീകരിച്ച് ദൗത്യസംഘം

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൽപറ്റയിൽ നിന്ന് റോഡ് മാർഗമാണ് അദ്ദേഹം ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി….

‘ആശാധാര’ ഇനി കോട്ടയത്തും: സൗജന്യമായി ഹീമോഫീലിയ മരുന്ന്

ഹീമോഫീലിയ ചികിത്സ തേടുന്ന 18 വയസിൽ താഴെയുള്ള മുഴുവൻ കുട്ടികൾക്കും ‘എമിസിസുമാബ്’ എന്ന വില കൂടിയ മരുന്ന് സർക്കാർ സൗജന്യമായി നൽകും. ആരോഗ്യവകുപ്പിന്റെ ആശാധാര പദ്ധതിയിലൂടെയാകും വിതരണം. നിലവിൽ കോട്ടയം ജില്ലയിൽ 96 രോഗികളാണുള്ളത്‌. അതിൽ 18 വയസിൽ താഴെ പ്രോഫിലാക്‌സിസ്….

റബർ വില സർവകാല റെക്കോർഡിൽ: 250 രൂപ കടന്നു

റബർ വില 250 രൂപ കടന്ന് സർവകാല റെക്കോർഡിൽ. ആഭ്യന്തര മാർക്കറ്റിൽ ആർഎസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കിൽ വ്യാപാരം നടന്നു. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുൻപ് വില….

ക്രെഡിറ്റ് കാർഡ് നഷ്ടപ്പെട്ടോ? പണം നഷ്ടപ്പെടാതിരിക്കാൻ ഉടനെ ചെയ്യേണ്ട കാര്യങ്ങൾ

ക്രെഡിറ്റ് കാർഡ് മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ രണ്ടാമതൊന്ന് ചിന്തിക്കാതെ ഉടൻ നിങ്ങളുടെ ധനകാര്യ സ്ഥാപനത്തെ വിവരമറിയിക്കുക. ഏത് സ്ഥാപനത്തിൽ നിന്നാണോ കാർഡ് അനുവദിച്ചത് അവരെ വിവരമറിയിക്കുക തന്നെ വേണം. അല്ലെങ്കിൽ ഈ കാർഡുപയോഗിച്ച് പണം പിൻവലിക്കപ്പെട്ടേക്കാം. കോൾ സെന്ററിലേക്ക് വിളിച്ചും എസ്എംഎസ്….

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിക്കുന്ന വീടുകളിൽ ലോഗോ നിർബന്ധം; നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമ്മിക്കുന്ന വീടുകളുടെ മുന്നിൽ പദ്ധതിയുടെ ലോഗോ പ്രദർശിപ്പിക്കണമെന്ന നിബന്ധനയിൽ മാറ്റമില്ലെന്ന് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ സാഹു രാജ്യസഭയിൽ അറിയിച്ചു. ജെബി മേത്തര്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്ര ഭവന നഗരകാര്യ മന്ത്രി തൊഖാൻ….

‘വയനാട്ടിലെ ഓരോ കുടുംബത്തിനും 10,000 രൂപ, ഒരു വ്യക്തിക്ക് ദിവസം 300 രൂപ’: അടിയന്തര ധനസഹായം പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് ഉരുൾപൊട്ടലിൽ ഒന്നും ബാക്കിയാകാതെ നിൽക്കുന്നവർക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര സഹായം നൽകും. മുണ്ടക്കൈ, ചൂരൽ മല പ്രദേശത്തെ ദുരന്തബാധിതരായ എല്ലാവർക്കുമാണ് സഹായം ലഭിക്കുക. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു….

വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം, പ്രകമ്പനം; പരിഭ്രാന്തരായി ജനം, പരിശോധന നടക്കുന്നു

വയനാട്ടിലും കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും  കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും രാവിലെയാണ് സംഭവം റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, കോഴിക്കോട് കുടരഞ്ഞിയിലും….

ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 89,59,83,500 രൂപ

വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ജൂലൈ 30 മുതൽ ആ​ഗസ്ത് എട്ട് വൈകുന്നേരം നാലു മണി വരെ ദുരിതാശ്വാസ നിധിയിലേക്ക് ആകെ ലഭിച്ചത് എൺപത്തിഒമ്പത് കോടി അൻപത്തിഒമ്പത് ലക്ഷം രൂപയാണ് (89,59,83,500). പോർട്ടൽ വഴിയും യുപിഐ വഴിയും ലഭ്യമാകുന്ന….

ചെക്ക് ക്ലിയറൻസ് നടപടികൾ വേഗത്തില്‍ പൂർത്തിയാക്കാൻ ബാങ്കുകളോട് ആർബിഐ നിർദ്ദേശം

ചെക്ക് ക്ലിയറൻസ് നടപടികൾ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ റിസർവ് ബാങ്ക്  മോണിറ്ററി പോളിസി കമ്മിറ്റി ബാങ്കുകളോട് നിർദ്ദേശിച്ചു.   എംപിസിയുടെ ദ്വൈമാസ പണനയ അവലോകന യോഗ തീരുമാനം പ്രഖ്യാപിക്കവെ ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് ഇക്കാര്യം അറിയിച്ചത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ചെക്ക് സ്കാൻ ചെയ്ത് ….

‘പിന്തുണക്ക് ഹൃദയംഗമമായ നന്ദി, ഭക്ഷ്യവസ്തുക്കൾ ഇനി വേണ്ട’; സാധനങ്ങൾ സ്വീകരിക്കുന്നത് നിര്‍ത്തിയെന്ന് കളക്ടർ

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷൻ സെന്‍ററില്‍ ആവശ്യത്തിനുണ്ടെന്ന് വയനാട് ജില്ലാ കളക്ടര്‍ മേഘശ്രീ അറിയിച്ചു. ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷൻ സെന്‍ററിൽ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ അറിയിച്ചു. വയനാട് ജില്ലയിലെ….