Category: Latest News

വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. 38-ാം വയസിലാണ് വിരമിക്കല്‍ തീരുമാനം. ഇന്ത്യക്കായി 34 ടെസ്റ്റിലും 167 ഏകദിനങ്ങളിലും 68 ട്വന്റി 20 മത്സരങ്ങളിലും കളിച്ച താരമാണ് ശിഖര്‍ ധവാന്‍. ഐപിഎല്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റില്‍….

അപകടകാരികൾ; പനി, ജലദോഷം എന്നിവയ്ക്ക് ഉള്‍പ്പെടെയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്രം

മനുഷ്യ ശരീരത്തിൽ അപകടമുണ്ടാകാൻ സാധ്യതയുള്ള 156 മരുന്നുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. പനിക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ, വേദനസംഹാരികൾ, മൾട്ടിവിറ്റാമിനുകൾ എന്നിവയുൾപ്പെടെയുള്ള ഫിക്‌സഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. നിശ്ചിത അനുപാതത്തിൽ രണ്ടോ അതിലധികമോ സജീവ ഫാർമസ്യൂട്ടിക്കൽ ചേരുവകൾ അടങ്ങിയ….

ഇന്ത്യയിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നു; കുട്ടികളെ തട്ടിക്കൊണ്ടുപോകലിൽ ബിഹാർ മുന്നിൽ

നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത്‌ വർഷത്തിൽ അരലക്ഷം കുട്ടികളെ കാണാതാകുന്നതായി റിപ്പോർട്ട്‌. 2022ൽ മാത്രം 44524 കുട്ടികളെയാണ്‌ രാജ്യത്ത് കാണാതായത്‌. ഇതിൽ 13379 ആൺകുട്ടികളും 31133 പെൺകുട്ടികളും 12 ട്രാൻസ്‌ജെൻഡേഴ്‌സുമുണ്ട്‌. ബിഹാർ (6600), ഛത്തീസ്‌ഗഡ്‌(1776), മധ്യപ്രദേശ്‌ (3735),….

മടക്കയാത്ര എളുപ്പമല്ല, സുനിത വില്യംസിന് മൂന്നില്‍ മൂന്ന് വെല്ലുവിളി

ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും കാര്യത്തില്‍ ആശങ്കകള്‍ നീളുന്നു. രാജ്യാന്തര ബഹിരാകാശ നിലയവുമായി ഡോക് ചെയ്‌തിരിക്കുന്ന തകരാറിലുള്ള സ്റ്റൈര്‍ലൈനര്‍ പേടകത്തില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ ശ്രമിച്ചാല്‍ മൂന്ന് പ്രധാന അപകട….

ജനസംഖ്യ സെന്‍സസ് അടുത്ത മാസം ആരംഭിച്ചേക്കും; റിപ്പോര്‍ട്ട് 2026 മാര്‍ച്ചോടെ

രാജ്യത്തെ ജനസംഖ്യ കണക്കെടുപ്പിനുള്ള സെൻസസ് അടുത്തമാസം ആരംഭിച്ചേക്കും. സെൻസസ് പൂർത്തിയാക്കാൻ 18 മാസം വേണ്ടിവരുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. 2026 മാർച്ചിൽ സെൻസസ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെൻസസ് നടത്തുന്നതിനുള്ള സമയക്രമം കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്റ്റാസ്റ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം….

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എല്ലാം വീട്ടിലിരുന്ന് ചെയ്യാനായി ഒറ്റപോർട്ടൽ

ഭൂമി രജിസ്ട്രേഷൻ, അളവ്, പോക്കുവരവ് എന്നിവയെല്ലാം പൂർണമായി ഓൺലൈനാകുന്നു. രജിസ്ട്രേഷൻ, റവന്യൂ, സർവേ വകുപ്പുകളിൽ നടന്നിരുന്ന ഭൂ സേവനങ്ങൾ ഒറ്റ പോർട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാനാകുമെന്നതാണ് നേട്ടം. ഭൂമിയിടപാടിന് മുൻപായി വിൽക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേർ സർട്ടിഫിക്കറ്റിന്….

തുടർച്ചയായി രണ്ടാം തവണയും ആ​ഗോള നേട്ടം സ്വന്തമാക്കി ആർബിഐ ഗവർണർ

റിസർവ് ബാങ്ക്  ഗവർണർ ശക്തികാന്ത ദാസിനെ അമേരിക്കയിലെ ‘ഗ്ലോബൽ ഫിനാൻസ്’ മാഗസിൻ ആഗോളതലത്തിലെ മികച്ച സെൻട്രൽ ബാങ്കറായി തെരഞ്ഞെടുത്തു. തുടർച്ചയായ രണ്ടാം വർഷമാണ് ദാസ് ഈ നേട്ടം കൈവരിക്കുന്നത്. ‘എ+ ‘ റേറ്റിംഗ് ലഭിച്ച മൂന്ന് സെൻട്രൽ ബാങ്ക് ഗവർണർമാരുടെ പട്ടികയിലാണ്….

സ്വർണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവില പവന് 400  രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53680  രൂപയാണ്. വലിയ തോതിലുള്ള നിക്ഷേപവും, ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണ്ണവില ഇനിയും ഉയരും എന്നുള്ള സൂചനയാണ് ഉള്ളത്. സംസ്ഥാനത്ത് വിവാഹ സീസൺ….

ഓണക്കിറ്റ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് മാത്രം

മുൻഗണന വിഭാഗത്തിലുള്ള 5,87,000 മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഇത്തവണയും ഓണക്കിറ്റ് നൽകാനാണ് സപ്ലൈകോ തീരുമാനം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കായി 60,000 ത്തോളം ഓണക്കിറ്റും നൽകും. ഇതിനായി 35 കോടിയോളം രൂപ ചിലവ് വരുമെന്നാണ് സപ്ലൈകോയുടെ വിലയിരുത്തൽ. പിങ്ക് കാർഡുടമകൾക്കും മുൻഗണനേതര….

ആഗസ്റ്റ് 21 ന് ഭാരത് ബന്ദ്, പൊതുഗതാഗതം തടസപ്പെടും, കേരളത്തെ ബാധിക്കുമോ?

ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സംവരണ ബച്ചാവോ സംഘർഷ് സമിതി ആഗസ്റ്റ് 21 ന്….