Category: Latest News

കീറിയ നോട്ട് മാറ്റിയെടുക്കാന്‍  ആര്‍ ബി ഐ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ

കീറിയതും മുഷിഞ്ഞതുമായ നോട്ട് അതിനി എത്ര രൂപയുടെ ആയാലും കളയാന്‍ നില്‍ക്കണ്ട. കേടുപാടുകള്‍ സംഭവിച്ച നോട്ട് നഷ്ടം കൂടാതെ എങ്ങനെ മാറ്റിയെടുക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നുണ്ട്. എല്ലാ വാണിജ്യ ബാങ്ക് ശാഖകളും മുഷിഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ നോട്ടുകള്‍ പൊതുജനങ്ങളില്‍….

മെസിയും അര്‍ജന്റീനയും കേരളത്തിലേക്കില്ല; കളിക്കുക ചൈനയില്‍

അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി ഉടന്‍ കേരളത്തിലേക്കില്ല. ടീമിന്റെ ഈ വര്‍ഷത്തെ സൗഹൃദ മത്സരങ്ങളില്‍ തീരുമാനം ആയെന്ന് റിപ്പോര്‍ട്ട്. ഇതോടെ അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഈ വര്‍ഷം ഇന്ത്യയിലേക്കില്ലെന്ന് ഉറപ്പായി. ഒക്ടോബറില്‍ ചൈനയില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. ഒരു മത്സരത്തില്‍ ചൈന….

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി

ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി. ബുധനാഴ്ച നടത്തിയ ഡിജിഎംഒ തല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ ഡിജിഎംഒ രാജീവ് ഘായ് പാകിസ്താന്‍ ഡിജിഎംഒയുമായി ഹോട്ട്‌ലൈന്‍ വഴിയാണ് ചര്‍ച്ച നടത്തിയത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ….

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 160000 അധ്യാപകർ പരിശീലകരാകും

വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ….

ഐപിഎൽ ശേഷിക്കുന്ന മത്സരങ്ങള്‍ ശനിയാഴ്‌ച മുതൽ

വിദേശ താരങ്ങൾ തിരിച്ചെത്തുന്നതിൽ അനിശ്ചിതത്വം തുടരവെ ഐപിഎൽ വിജയകരമായി അവസാനിപ്പിക്കാൻ ബിസിസിഐ തിരക്കിട്ട നീക്കത്തിൽ. ഒരാഴ്ച‌ത്തേക്ക് നിർത്തിവച്ച ഐപിഎൽ ശനിയാഴ്ചയാണ് വീണ്ടും തുടങ്ങുന്നത്. കളി നീണ്ടതോടെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കളിക്കാർ പ്രതിസന്ധിയിലായി. ചില വിദേശ താരങ്ങൾ പിന്മാറി. ഈ….

കുത്തനെ വീണ് സ്വർണവില

സംസ്ഥാനത്ത് ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വർണവില കുത്തനെ ഇടിഞ്ഞു. പവന് 1,560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു മാസത്തിന് ശേഷം സ്വർണവില 69000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 68,880  രൂപയാണ്. ഇന്നലെ….

ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ്….

ഡ്രോണുകളെ പ്രതിരോധിക്കാനുള്ള ‘ഭാർഗവാസ്ത്ര’ വിജയകരമായി വികസിപ്പിച്ച് ഇന്ത്യ

ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം വിജയകരമായി വികസിപ്പിച്ച് ഇന്ത്യ. ‘ഭാർഗവാസ്ത്ര’ എന്നതാണ് ഡ്രോൺ പ്രതിരോധ സംവിധാനത്തിന്റെ പേര്. ഗോപാൽപൂരിൽ നടന്ന പരീക്ഷണം വിജയകരം. ഈ കൗണ്ടർ-ഡ്രോൺ സിസ്റ്റത്തിൽ ഉപയോഗിച്ചിരിക്കുന്ന മൈക്രോ റോക്കറ്റുകൾ ഗോപാൽപൂരിലെ സീവാർഡ് ഫയറിംഗ് റേഞ്ചിൽ പരീക്ഷണത്തിന് വിധേയമാക്കി. എല്ലാ….

സംസ്ഥാനത്ത് മഴ തുടരും; 6 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ 6 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ….

മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങൾക്കുള്ള ഫാമിലി പെൻഷൻ വർധനയ്ക്ക് 2011 മുതൽ പ്രാബല്യം

നാട്ടുരാജാക്കൻമാരുടെയും കുടുംബാംഗങ്ങളുടെയും പെൻഷൻ തുക 1000 രൂപയിൽ നിന്നു 3000 രൂപയാക്കി വർധിപ്പിച്ചതിന് 2011 ജനുവരി 1 മുതൽ മുൻകാല പ്രാബല്യം നൽകി സർക്കാർ ഉത്തരവിറക്കി. നേരത്തേ 2017 ഒക്ടോബർ 29 മുതലാണ് പ്രാബല്യം നൽകിയിരുന്നത്. എന്നാൽ, കോട്ടയം ജില്ലയിലെ മീനച്ചിൽ….