Category: Latest News

5 മിനുട്ട് യോഗാ ബ്രേക്ക് എടുക്കാം, വൈ ബ്രേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, നിര്‍ദേശവുമായി കേന്ദ്രം

മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്കായി പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഓഫീസ് സമയത്തിനിടയ്ക്ക് ‘വൈ-ബ്രേക്ക്’ (യോഗാ ബ്രേക്ക്)എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഓഫീസിൽ സ്വന്തം കസേരയിൽ ഇരുന്നുകൊണ്ട് യോഗ ചെയ്യുന്നതിനെയാണ് ‘വൈ-ബ്രേക്ക്’ കൊണ്ട് ഉദ്ദേശിക്കുന്നത്…..

കോട്ടയത്ത് ലുലു മിനി മാൾ അടുത്ത മാർച്ചോടെ

കോട്ടയത്ത് നാട്ടകം മണിപ്പുഴ ജങ്ഷനു സമീപം എംസി റോഡരികിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ലുലു മിനി മാളിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. ഹൈപ്പർമാർക്കറ്റിനു പ്രാധാന്യം നൽകിയുള്ള മാളാണു നിർമിക്കുന്നത്. ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്തവർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യം. 30000….

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. അറബിക്കടലിലെ അതിശക്തമായ ചുഴലിക്കാറ്റായ….

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തമിഴിലും മലയാളത്തിലുമാണ് കസാന്‍ ഖാന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്തത്. അതില്‍ത്തന്നെ തമിഴ് ചിത്രങ്ങളാണ് കൂടുതല്‍. ഗാന്ധര്‍വ്വം, ദി കിംഗ്, വര്‍ണ്ണപ്പകിട്ട്, ഡ്രീംസ്,….

കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ

പൊതുമരാമത്ത് കരാറുകാരനില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍. കല്‍പ്പറ്റ സെന്‍ട്രല്‍ ടാക്സ് ആന്‍ഡ് എക്സൈസ് സൂപ്രണ്ട് ഹരിയാന സ്വദേശി പ്രവീന്ദര്‍ സിങ് ആണ് പിടിയിലായത്. ഇയാളില്‍നിന്ന് കൈക്കൂലിയായി ലഭിച്ച ഒരുലക്ഷം രൂപയും പിടിച്ചെടുത്തു. മാനന്തവാടി സ്വദേശിയായ കരാറുകാരന്‍ ഇന്‍പുട്ട്….

മിഥുനമാസപൂജ: ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് തുറക്കും

മിഥുനമാസപൂജകള്‍ക്കായി ശബരിമലക്ഷേത്ര നട ജൂണ്‍ 15 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നടതുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷം മേല്‍ശാന്തി ഗണപതി, നാഗര്‍ എന്നീ ഉപദേവതാക്ഷേത്ര….

അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. മധ്യകിഴക്കൻ അറബിക്കടലിനു മുകളിലുള്ള അതി ശക്തമായ ബിപോർജോയ് ചുഴലിക്കാറ്റ്‌ ജൂൺ 14 രാവിലെ വരെ വടക്ക്….

ആധാർ രേഖകൾ പുതുക്കാൻ 3 മാസം കൂടി സമയം

ആധാർ അനുബന്ധ രേഖകൾ യുഐഡിഎഐ പോർട്ടൽ വഴി സൗജന്യമായി പുതുക്കാനുള്ള സമയം സെപ്റ്റംബർ 14 വരെ നീട്ടി. ഈ മാസം 14 വരെയാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. uidai.gov.in എന്ന വെബ്സൈറ്റിൽ Update Aadhaar ഓപ്ഷൻ വഴി രേഖകൾ പുതുക്കാം. നേരിട്ടു ചെയ്യുകയാണെങ്കിൽ….

ജൂലൈമുതൽ സ്വിഫ്‌റ്റിൽ വനിതാഡ്രൈവർമാരും

കെഎസ്‌ആർടിസി സ്വിഫ്‌റ്റ്‌ ബസുകളിൽ ജൂലൈ മുതൽ ഡ്രൈവർമാരായി വനിതകളും. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ ബസിലാണ്‌ അടുത്തമാസം മുതൽ വനിതാഡ്രൈവർമാർ ജോലിക്ക്‌ കയറുക. സ്വിഫ്‌റ്റിലെ ഡ്രൈവർ തസ്‌തികയിലേക്ക് 112 പേർ അപേക്ഷിച്ചിരുന്നു. 27 ‌പേർ അന്തിമപട്ടികയിലുണ്ട്‌. ആദ്യം 20 പേർക്ക്‌ നിയമനം….

അഗ്നിരക്ഷാ സേനയിലും സ്‌ത്രീകൾ

അഗ്നിരക്ഷാസേനയിൽ ചുവടുവയ്‌ക്കാൻ ചരിത്രത്തിലാദ്യമായി സ്‌ത്രീകളും. നൂറുപേരെയാണ്‌ ആദ്യഘട്ടത്തിൽ നിയമിക്കുന്നത്‌. പിഎസ്‌സി പരീക്ഷയും ഫിസിക്കൽ ഫിറ്റ്നസ് ടെസ്‌റ്റും പൂർത്തീകരിച്ച്‌ ഉദ്യോഗാർഥികൾക്കുള്ള അഡ്വൈസ്‌ മെമ്മോ അയച്ചു. പൊലീസ്‌ വെരിഫിക്കേഷൻ പൂർത്തീകരിച്ച്‌ ഇവർക്കുള്ള പരിശീലനം ഉടൻ തൃശൂർ ഫയർ അക്കാദമിയിൽ ആരംഭിക്കും. 11 ജില്ലകളിലും അഞ്ച്‌….