Category: Latest News

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നു; വേനൽ മഴ സജീവമാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന ചൂട് തുടരുന്നതിനൊപ്പം വേനൽ മഴയും സജീവമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം….

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിൽ

രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ഇന്ന് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ താഴ്ന്ന് 83.53 രൂപ എന്ന റെക്കോർഡ് ഇടിവ് നേരിട്ടു. കഴിഞ്ഞ മാർച്ച് 22 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.45 ൽ എത്തിയതായിരുന്നു റെക്കോർഡ്….

ഏപ്രിൽ 18നും 19നും 2 ജില്ലകളിൽ ശക്തമായ മഴ, യെല്ലോ അലർട്ട്

കോഴിക്കോട്, വയനാട് ജില്ലകളിൽ ഏപ്രിൽ 18, 19 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യാൻ സാധ്യത. ഇരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന….

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; നാലാം റാങ്ക് മലയാളിക്ക്

സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ലഖ്നൗ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. നാലാം റാങ്ക് എറണാകുളം സ്വദേശിയായ സിദ്ധാർത്ഥ് റാം കുമാറിനാണ്. അഞ്ചാം പരിശ്രമത്തിലാണ് സിദ്ധാര്‍ത്ഥ് ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ തവണ 121-ാം റാങ്കായിരുന്നു സിദ്ധാർത്ഥിന്….

അമ്പത്തിനാലായിരവും കടന്ന് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സ്വർണവിലയില്‍ വീണ്ടും വൻ കുതിപ്പ്. ഒരു പവൻ സ്വർണത്തിന് ഇന്നത്തെ വിപണിയില്‍ 54,000 രൂപ കടന്നു. പവന് 720 രൂപ വർദ്ധിച്ച്‌ 54,360 രൂപയും ഗ്രാമിന് 90 രൂപ വർദ്ധിച്ച്‌ 6,795 രൂപയുമായി. ഇറാൻ -ഇസ്രേയേല്‍ യുദ്ധഭീഷണിയാണ് സ്വർണവില ഉയരാൻ കാരണം…..

സിപിഒ നിയമനം: പുതിയ പട്ടികയിൽ 4725 പേർ

സിവിൽ പോലീസ്‌ ഓഫീസർ (പുരുഷ വിഭാ​ഗം) നിയമനത്തിന്‌ പിഎസ്‍സി പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഏഴ് ബറ്റാലിയനിലായി 4725 പേർ മുഖ്യപട്ടികയിലും 1992 പേർ സപ്ലിമെന്ററി പട്ടികയിലും ഉൾപ്പെട്ടു. ഒരു വർഷമാണ് കാലാവധി. മുൻ പട്ടിക സംബന്ധിച്ച്‌ ഹൈക്കോടതിയിലുള്ള കേസ്‌ തീർപ്പായ….

സ്കൂളുകളില്‍ കളിസ്ഥലങ്ങള്‍ നിർബന്ധം എന്ന് ഹൈക്കോടതി

കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് കളി സ്ഥലങ്ങളില്ലാത്ത സ്കൂളുകൾക്കെതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നിര്‍ദ്ദേശം നൽകി. സ്കൂളുകൾ അടച്ചുപൂട്ടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ സർക്കാരിന് നിർദ്ദേശം നൽകിയത്. സ്കൂളുകളിൽ കളിസ്ഥലങ്ങൾ ഏത് അളവിൽ….

കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്കോ?!; രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വേനലവധി കാലത്തെ കുട്ടികളിലെ ഓണ്‍ലൈന്‍ ഗെയിം കളി അപകടത്തിലേക്ക് പോകുന്നത് തടയണമെന്ന് പോലീസ്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗത്തിനെതിരെ കുട്ടികളെ നിയന്ത്രിക്കുന്നതിന് മുന്‍പ്, രക്ഷിതാക്കള്‍ അവര്‍ക്ക് മാതൃകയാവണമെന്നാണ് പോലീസ് അറിയിച്ചത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ അപകടമാകുന്നത് എങ്ങനെയാണെന്നും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പോലീസ്….

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി; നാളെ പുലര്‍ച്ചെ 2.42 മുതല്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഷുക്കണി ദര്‍ശനം നാളെ പുലര്‍ച്ചെ 2.42 മുതല്‍ 3.42 വരെ. പുലര്‍ച്ചെ രണ്ടിന് ശേഷം മേല്‍ശാന്തി പള്ളിശേരി മധുസൂദനന്‍ നമ്പൂതിരി ശ്രീലക വാതില്‍ തുറക്കും. നേരത്തെ ഓട്ടുരുളിയില്‍ തയ്യാറാക്കി വച്ച കണിക്കോപ്പുകളില്‍ നെയ്ത്തിരി തെളിച്ചു കണ്ണനെ കണിച്ച് വിഷുകൈനീട്ടം….

കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇനി വെള്ളവും ലഘുഭക്ഷണവും

ഇന്ത്യൻ റെയിൽവേ മാതൃകയിൽ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ കെ.എസ്.ആർ.ടി.സിയും. സൂപ്പർഫാസ്റ്റ് ബസുകളിൽ വെള്ളം മുതൽ സ്‌നാക്സ് വരെ ലഭ്യമാക്കും. പണം ഡിജിറ്റൽ പേയ്മെന്‍റുകളിലൂടെ നൽകി വെള്ളം ഉൾപ്പെടെ വാങ്ങാവുന്ന തരത്തിലാണ് പരിഷ്‌കാരം. ഡിപ്പോകളിലെ കാൻ്റീനുകൾക്ക് കാലത്തിനനുസരിച്ച് മാറ്റംവരുത്തും. കെ.എസ്.ആർ.ടി.സിയിലേക്ക് കൂടുതൽ യാത്രക്കാരെ….