Category: Latest News

ലഹരിക്കെതിരെ കർശന നടപടിയുമായി പോലീസിന്റെ സ്പെഷ്യൽ ഡ്രൈവ്

ലഹരിവസ്‌തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയാൻ കോട്ടയം ജില്ലയിൽ പോലീസ്‌ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 13 പേരെ അറസ്‌റ്റ്‌ ചെയ്‌തു. എൻഡിപിഎസ് ആക്ട് പ്രകാരം 28ഉം അബ്കാരി ആക്ട് പ്രകാരം 39ഉം കോട്പ പ്രകാരം 35ഉം കേസുകളെടുത്തു. ഇവയടക്കം ആകെ 172 കേസുകളാണ്‌….

ട്രോളിങ് നിരോധനം ഇന്ന്‌ തീരും ; അർധരാത്രി മുതൽ ബോട്ടുകൾ കടലിലേക്ക്

52 ദിവസം നീണ്ട ട്രോളിങ് നിരോധനം തിങ്കളാഴ്ച അർധരാത്രിയോടെ അവസാനിക്കും. തുറമുഖങ്ങൾ സജീവമായി. കടലിൽ പോകാനുള്ള മത്സ്യത്തൊഴിലാളികളുടെ ഒരുക്കങ്ങൾ തുടങ്ങി. ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപ്പണികൾ തീർത്ത് അവസാനവട്ട ഒരുക്കത്തിലാണവർ. ബോട്ടുകളിൽ വല, ഐസ്, വെള്ളം, ഭക്ഷ്യവസ്തുക്കൾ എന്നിവ കയറ്റുന്ന തിരക്കിലാണ് തൊഴിലാളികൾ…..

കെഎസ്‌ആർടിസിയുടെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 മുതൽ

കെഎസ്ആർടിസി സ്വിഫ്‌റ്റിന്റെ സീറ്റർ കം സ്ലീപ്പർ ബസ്‌ ആഗസ്‌ത്‌ 17 ന്‌ സർവീസ്‌ ആരംഭിക്കും. തിരുവനന്തപുരം – കാസർകോട്‌ റൂട്ടിലാണ്‌ സർവീസ്‌ നടത്തുക. തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ളാഗ്‌ ചെയ്യും. 27 സീറ്റുകളും 15 സ്ലീപ്പർ സീറ്റുമാണുള്ളത്….

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി; ടികെ വിനോദ് കുമാർ വിജിലൻസ് ഡയറക്ടർ, മനോജ് എബ്രഹാം ഇന്റലിജൻസ് മേധാവി

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടികെ വിനോദ് കുമാറിന് വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റി. ഫയർ ഫോഴ്സിലേക്കാണ് മാറ്റം. ബൽറാം കുമാർ ഉപാധ്യായ….

ക്യാമറയെ പറ്റിക്കുന്ന വാഹനങ്ങളെ കുടുക്കാന്‍ ഇന്റര്‍സെപ്റ്റര്‍

നിരീക്ഷണ ക്യാമറകളെ കബളിപ്പിച്ച് അമിതവേഗത്തിൽ ഓടുന്ന വാഹനങ്ങളെ കണ്ടെത്താൻ മോട്ടോർ വാഹനവകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹനങ്ങൾ തയ്യാറായി. ‘സേഫ് കേരള’ പദ്ധതിയിലുൾപ്പെടുത്തി ക്യാമറ ഘടിപ്പിച്ച നാലു വാഹനങ്ങളാണ് സംസ്ഥാനത്ത് ഓടിത്തുടങ്ങിയത്. അമിതവേഗം പതിവാകുന്ന റോഡുകളിലാണ് ഇന്റർസെപ്റ്റർ വാഹനങ്ങളുണ്ടാവുക. നിർമിതബുദ്ധിയുള്ള ക്യാമറകൾ എങ്ങനെ നിയമലംഘനം….

പെൺമക്കളുടെ വിവാഹത്തിന് വായ്പ ധനസഹായം ഉയർത്തി സർക്കാർ, 3 ലക്ഷം രൂപ ക്ലാസ് ഫോർ ജീവനക്കാർക്ക് ലഭിക്കും

ക്ലാസ് ഫോർ ജീവനക്കാരുടെയും പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരുടെ പെൺമക്കളുടെ വിവാഹ വായ്പ ധനസഹായം സംസ്ഥാന സർക്കാർ ഉയർത്തി. സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായം നിലവിലുള്ള ഒന്നരലക്ഷം രൂപയിൽ നിന്ന് മൂന്നുലക്ഷം രൂപയായാണ് ഉയർത്തിയത്…..

പിഎസ്എൽവി സി 56 വിക്ഷേപിച്ചു: സിം​ഗപ്പൂരിന്റെ 7 ഉപ​ഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

പിഎസ്എൽവി സി 56 വിക്ഷേപിച്ചു. രാവിലെ 6.30ന് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് വഴിയുള്ള വാണിജ്യ വിക്ഷേപണമാണ് ഇത്. സിംഗപ്പൂരിന്‍റെ ഏഴ് ഉപഗ്രഹങ്ങളെയാണ് പിഎസ്എൽവിയുടെ അമ്പത്തിയെട്ടാം ദൗത്യത്തിൽ ബഹിരാകാശത്തേക്ക് അയക്കുന്നത്. സിംഗപ്പൂർ….

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം

സ്‌കൂളുകളിൽ അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണമെന്ന് പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. എംപ്ലോയ്മെന്റ് എക്സേചേഞ്ച് നൽകുന്ന പട്ടികയിൽ നിന്ന് ഉദ്യോഗാർത്ഥികളെ അഭിമുഖം നടത്തി റാങ്കടിസ്ഥാനത്തിൽ വേണം താത്കാലിക നിയമനം….

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ചു

കേരളത്തിലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്‌കരണം അംഗീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി. 12500-ല്‍പ്പരം വരുന്ന എന്‍.എച്ച്.എം. ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്‍.എച്ച്.എമ്മിന് കീഴിലുള്ള എല്ലാ കരാര്‍ ജീവനക്കാരും നിശ്ചിത ബോണസിന് അര്‍ഹരാണ്. 30000….

കടുത്തുരുത്തി വലിയ പാലത്തോട് ചേർന്ന് ബസ് ബേ പദ്ധതിക്കായി 4.24 കോടിയുടെ അനുമതി

കോട്ടയം – എറണാകുളം റോഡിൽ വലിയ പാലത്തോടു ചേർന്ന് വലിയ തോടിനു മുകളിൽ ബസ് ബേ പദ്ധതി നടപ്പാക്കാൻ സർക്കാർ 4.24 കോടി രൂപയുടെ ഭരണാനുമതി നൽകി. നിയോജക മണ്ഡലത്തിൽ നിന്നുള്ള ബജറ്റ് നിർദേശം എന്ന നിലയിലാണ് വലിയ തോടിന് മുകളിലെ….