Category: Latest News

നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം, അമിതവില; കർശന നടപടിക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും….

ഇഡി ഡയറക്ടറെ മാറ്റണം, കാലാവധി നീട്ടിയത് റദ്ദാക്കി സുപ്രീം കോടതി

ഇഡി ഡയറക്ടർ എസ്കെ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയതിനെതിരെയായിരുന്നു ഹർജി. ഹർജിയിലെ വാദങ്ങൾ പരിഗണിച്ച കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്ന് നിർദ്ദേശം നൽകി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ….

സിനിമാ ടൂറിസത്തിന് പിന്തുണയുമായി സംവിധായകൻ മണിരത്നം

സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്ക് പിന്തുണയുമായി പ്രശസ്ത സിനിമാ സംവിധയകൻ മണിരത്നം. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് സിനിമാ ടൂറിസം പദ്ധതിക്ക് മണിരത്നം തന്റെ പിന്തുണയും പ്രോത്സാഹനവും അറിയിച്ചത്…..

പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാന്‍ മറ്റ് യോഗ്യതകൾ വേണ്ടെന്ന് യുജിസി

കോളേജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി യോഗ്യതയുളളവർക്ക് അസിസ്റ്റന്റ് പ്രൊഫസറാകാമെന്ന് യുജിസി. മറ്റ് യോഗ്യതകളായ നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവ വേണമെന്നില്ലെന്നും യുജിസി വ്യക്തമാക്കി. കോളേജ് അധ്യാപക നിയമനത്തിനുളള അടിസ്ഥാന യോഗ്യത നെറ്റ്, സെറ്റ്, സ്ലെറ്റ് എന്നിവയാക്കി മാനദണ്ഡങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞ ദിവസമിറങ്ങിയ….

‘ഉത്തരവുകളെല്ലാം മലയാളമാകണം’: ചീഫ് സെക്രട്ടറിയുടെ കർശന നിർദ്ദേശം

ഉത്തരവുകള്‍ മലയാളത്തില്ലാക്കുന്നതിൽ നിര്‍ദ്ദേശം കര്‍ശനമാക്കി ചീഫ് സെക്രട്ടറി. സര്‍ക്കാര്‍ ഉത്തരവുകളും കത്തിടപാടുകളും മലയാളത്തില്‍ തന്നെ വേണമെന്ന് ചീഫ് സെക്രട്ടറി ഡോ. വി. വേണു വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കുലര്‍ നൽകി. എല്ലാ വകുപ്പ് സെക്രട്ടറിമാരും ഇക്കാര്യം ഉറപ്പാക്കണം. മന്ത്രിസഭായോഗം തീരുമാനിച്ചിട്ടും ഉദ്യോഗസ്ഥര്‍ വീഴ്ച….

പരാതികൾ പരിഹരിക്കാൻ ജില്ലാ അദാലത്തും

കരുതലും കൈത്താങ്ങും’ അദാലത്തിലൂടെ കോട്ടയം ജില്ലയിൽ പരിഹരിച്ചത്‌ 1347 പരാതികൾ. മന്ത്രിമാരായ വി എൻ വാസവനും റോഷി അഗസ്റ്റിനും അഞ്ച്‌ താലൂക്കുകളിലുമെത്തിയാണ്‌ പരാതികൾക്ക്‌ സമയബന്ധിതമായി പരിഹാരമുണ്ടാക്കിയത്‌. തുടർപ്രവർത്തനങ്ങളും തിങ്കളാഴ്‌ച തുടങ്ങി. അവശേഷിച്ച പരാതികൾ തീർപ്പാക്കാൻ കലക്‌ട്രേറ്റിൽ ചേർന്ന ജില്ലാ അദാലത്തിലും മന്ത്രിമാരായ….

50 ശതമാനം പേരെ സ്ഥിരപ്പെടുത്തും; അഗ്നിപഥ് പദ്ധതി പരിഷ്‌കരണം പരിഗണനയില്‍

അഗ്നിപഥ് പദ്ധതിയുടെ സേവന വ്യവസ്ഥ പരിഷ്‌കരിക്കുന്നത് പരിഗണനയില്‍. നിലവില്‍ 25 ശതമാനം പേരെ നിലനിര്‍ത്തുന്നതിന് പകരം 50 ശതമാനമായി ഉയര്‍ത്താനാണ് തീരുമാനം. 75 ശതമാനം പേരെ ഒഴിവാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ പരിഷ്‌കരിക്കാന്‍ ആലോചിക്കുന്നത്. നാലു വര്‍ഷം സേവനം….

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിൽ; കെ– സ്‌മാർട്ട്‌ നവംബർ ഒന്നുമുതൽ

തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷൻ വഴി ലഭ്യമാകുന്ന കെ – സ്‌മാർട്ട്‌ സംവിധാനം നവംബർ ഒന്നുമുതൽ നടപ്പാക്കുമെന്ന് തദ്ദേശഭരണമന്ത്രി എം ബി രാജേഷ് പറഞ്ഞു. തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ഡിജിറ്റലൈസ് ചെയ്‌ത് ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം. വിവിധ സേവനങ്ങൾ സംബന്ധിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും….

പനിച്ച് വിറച്ച് കേരളം, പനി കേസുകള്‍ പതിമൂവായിരം കടന്നു

സംസ്ഥാനത്ത് ഇന്നലെ നാല് പേര്‍ പനി ബാധിച്ച് മരിച്ചു. എലിപ്പനി ബാധിച്ച് ഒരാളും ഡെങ്കിപ്പനി ബാധിച്ച് ഒരാളുമാണ് മരിച്ചത്. രണ്ട് മരണം സംശയ പട്ടികയിലാണ്. അതേസമയം, സംസ്ഥാനത്ത് പനി കേസുകള്‍ പതിമൂവായിരം കടന്നു. 13,248 പേരാണ് ഇന്നലെ പനിക്ക് ചികിത്സ തേടിയത്…..

ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, രണ്ട് ജില്ലകളിലെ നിശ്ചിത ഇടങ്ങളിൽ അവധി

സംസ്ഥാനത്ത് മഴ മാറിയെങ്കിലും ദുരിതാശ്വാസ പ്രവർത്തനം തുടരുന്നതിനാൽ വിവിധ ജില്ലകളിൽ അവധി പ്രഖ്യാപനം തുടരുന്നു. ഏറ്റവും ഒടുവിലായി ഇന്ന് അവധി പ്രഖ്യാപിച്ചത് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ്. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും….