Category: Latest News

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കിൽ പരിഭ്രാന്തി വേണ്ട’; വേഗത്തിൽ അറിയിച്ചാൽ പണം തിരിച്ചെടുക്കാമെന്ന് പോലീസ്

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായെങ്കില്‍ വേഗത്തില്‍ വിവരം അറിയിച്ചാല്‍ സ്പീഡ് ട്രാക്കിംഗ് സംവിധാനത്തിലൂടെ പണം തിരിച്ചെടുക്കാമെന്ന് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാര്യത്തില്‍ പ്രധാനം എത്രയും വേഗം റിപ്പോര്‍ട്ടു ചെയ്തിരിക്കണമെന്നാണ്. കുറ്റകൃത്യത്തിലെ തെളിവുകള്‍ മറ്റും നശിപ്പിക്കപ്പെടുന്നതിന് മുമ്പു ശേഖരിക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അന്വേഷണ….

‘ടീച്ചറും മാഷും’ ആവാം, പൊതു അഭിസംബോധന വേണ്ട; ബാലാവകാശ കമ്മീഷൻ നിർദേശം നടപ്പാക്കില്ല

സ്കൂൾ അധ്യാപകരെ ആൺ-പെൺ ഭേദമില്ലാതെ ‘ടീച്ചർ’ എന്ന് അഭിസംബോധന ചെയ്യണമെന്ന ബാലാവകാശ കമ്മിഷൻ നിർദേശം പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കില്ല. അധ്യാപകരെ കുട്ടികൾ മാഷ്‌, സർ, ടീച്ചർ എന്ന്‌ വിളിക്കുന്നതിന്‌ പകരം ലിംഗ സമത്വം പാലിച്ച്‌ ഏകീകൃത പേര്‌ ഏർപ്പെടുത്തണമെന്നായിരുന്നു ബാലാവകാശ കമ്മീഷൻ നിർദേശം…..

ഏകദിന ക്രിക്കറ്റ്‌ പരമ്പര നേടി ഇന്ത്യ

വെസ്‌റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര ഇന്ത്യ നേടി. മൂന്നാം മത്സരത്തിൽ വിൻഡീസിനെ 200 റണ്ണിനാണ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 5–351 റണ്ണെടുത്തു. മറുപടിക്കെത്തിയ വിൻഡീസ് 35.3 ഓവറിൽ 151 റണ്ണിന് പുറത്തായി. ഇന്ത്യൻ യുവതാരങ്ങൾ തകർപ്പൻ പ്രകടനം പുറത്തെടുത്തു…..

ഓണപ്പരീക്ഷ 16 മുതൽ 24 വരെ ; 25ന്‌ സ്‌കൂൾ അടയ്‌ക്കും, അവധിക്കുശേഷം സെപ്‌തംബർ നാലിന്‌ തുറക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാർഷിക പരീക്ഷ 16മുതൽ 24വരെ നടത്താൻ വിദ്യാഭ്യാസ ഗുണമേന്മാ സമിതി (ക്യുഐപി) യോഗം സർക്കാരിന്‌ ശുപാർശ ചെയ്‌തു. യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി പരീക്ഷകൾ 16നും എൽപി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും. വിദ്യാഭ്യാസ കലണ്ടറിലേക്കാൾ ഒരു ദിവസം….

രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന്റെ ആദ്യഘട്ട പ്രവർത്തനോദ്ഘാടനം ടെക്നോപാർക്ക് ഫേസ് ഫോർ ക്യാമ്പസിലെ കമ്പനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കമ്പനി ബിൽഡിങ്ങിലെ 13,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിന്നാണ് പാർക്ക് ആദ്യം പ്രവർത്തനമാരംഭിക്കുന്നത്. ബഹുരാഷ്ട്ര ഇലക്ട്രോണിക് കമ്പനിയായ….

ആഗസ്റ്റ് മാസത്തെ റേഷൻവിതരണം ഇന്നു മുതൽ

2023 ആഗസ്റ്റ് മാസത്തെ റേഷൻ വിതരണം ഇന്ന് (01.08.2023) മുതൽ. ജൂലൈ മാസത്തെ റേഷൻ വിതരണം ഇന്നലെ അവസാനിച്ചിരുന്നു. റേഷൻ കടകളിലുള്ള സ്റ്റോക്കിനനുസരിച്ച് മാത്രം എൻപിഎസ്, എൻപിഎൻഎസ് കാ‍ർഡുകൾക്ക് പരമാവധി 2 കിലോ ആട്ട വീതവും എൻപിഐ കാ‍ർഡുകൾക്ക് പരമാവധി 1….

വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ചു; അടുക്കള ചെലവ് കുറയില്ല

ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികൾ. ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചിരുന്നു. പുതിയ ഉത്തരവ് പ്രകാരം 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് 99.75 രൂപയാണ്….

പുതിയ ജിഎസ്ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ഇന്ന് മുതൽ ജി.എസ്.ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. ഇതുവരെ 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതിയായിരുന്നു. ഈ നിയമമാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ഭേദഗതി….

ഏകരക്ഷിതാവായ പുരുഷ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ 2 വര്‍ഷംവരെ അവധി

ഏക രക്ഷിതാവായ പുരുഷ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കും കുട്ടികളെ നോക്കാന്‍ രണ്ടുവര്‍ഷത്തെ അവധി. നേരത്തെ, വനിതാ ഓഫീസര്‍മാര്‍ക്ക് മാത്രമായിരുന്നു ഈ അവധി ലഭ്യമായിരുന്നത്. 1955-ലെ അഖിലേന്ത്യാ ലീവ് റൂള്‍സ് കേന്ദ്രസര്‍ക്കാര്‍ പേഴ്‌സണല്‍ മന്ത്രാലയം ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്തിയിരിക്കുന്നത്…..

കാലവർഷം പകുതി പിന്നിട്ടപ്പോഴും എല്ലാ ജില്ലകളിലും മഴയുടെ അളവ് കുറവ്

കാലവർഷം പകുതി പിന്നിട്ടപ്പോൾ കേരളത്തിൽ മഴയിൽ 35% കുറവ് രേഖപ്പെടുത്തി. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജൂൺ 1 മുതൽ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത്….