Category: Latest News

രോഗാണുക്കളിൽ ആന്റിബയോട്ടിക്‌ പ്രതിരോധത്തോത്‌ കൂടുന്നു

പല രോഗാണുവിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കാർസാപ്) റിപ്പോർട്ട്‌. ഡോക്ടർമാരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌ റിപ്പോർട്ട്‌. കാർസാപ് 2022ന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രി പുറത്തിറക്കി…..

44000-ത്തിന് താഴേക്ക് വീണ് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ സ്വർണവില ചാഞ്ചാടുന്നുണ്ട്. രണ്ട് ദിവസംകൊണ്ട് 360 രൂപ കുറഞ്ഞ് സ്വർണവില 44000 ത്തിന് താഴേക്ക് എത്തിയിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960 രൂപയാണ്. ഒരു….

ഹയർ സെക്കൻഡറി പരീക്ഷ: എൻസിസി കെഡറ്റുകളുടെ ഗ്രേസ് മാർക്ക് ഉയർത്തി

ദേശീയ തലത്തിലുള്ള ക്യാംപുകളിലും പരിശീലനത്തിലും പങ്കെടുക്കുന്ന എൻസിസി കെഡറ്റുകൾക്ക് ഹയർ സെക്കൻഡറി പരീക്ഷകളിൽ നൽകുന്ന ഗ്രേസ് മാർക്ക് ഉയർത്തി. റിപ്പബ്ലിക് ദിന പരേഡ് ക്യാംപ്, താൽ സൈനിക് ക്യാംപ്, ഓൾ ഇന്ത്യ സൈനിക് ക്യാംപ്, യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം തുടങ്ങിയവയിൽ പങ്കെടുത്തവരുടെ….

ഭക്ഷ്യസുരക്ഷാ പരിശോധന: 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കോട്ടയം ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ രണ്ടുദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 148 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ചവയും ലൈസൻസ് എടുക്കേണ്ട വിഭാഗത്തിലായിട്ടും രജിസ്‌ട്രേഷൻ മാത്രമായി പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങളാണ് പൂട്ടിയത്. ഒട്ടേറെ കച്ചവട സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിനു പകരം….

രാജ്യത്തെ ആദ്യ കാർഗോ പാസഞ്ചർ കോച്ചുമായി ഇന്ത്യൻ റെയിൽവേ

രാജ്യത്ത് ആദ്യമായി ചരക്ക് നീക്കത്തിനൊപ്പം യാത്രാസൗകര്യവും ലക്ഷ്യമിട്ടുള്ള ഡബിൾ ഡെക്കർ കാർഗോ പാസഞ്ചർ കോച്ച് അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ചരക്കുനീക്കത്തിൽനിന്ന് കൂടുതൽ വരുമാനം ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് റെയിൽവേയുടെ നീക്കം. ഇന്ത്യൻ റെയിൽവേയ്ക്ക് വേണ്ടി റെയിൽ കോച്ച് ഫാക്ടറി (ആർസിഎഫ്) കപൂർത്തല ആണ്….

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 3 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിൽ 2 ആശുപത്രികൾക്ക് പുതുതായി എൻക്യുഎഎസ് അംഗീകാരവും ഒരു ആശുപത്രിക്ക് പുനരംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്‌സി കോയിപ്പുറം 82%….

നിയമസഭാ സമ്മേളനം 7 മുതൽ

പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7 തിങ്കളാഴ്ച മുതൽ ആരംഭിച്ച് 24ന് അവസാനിക്കും. പ്രധാനമായും നിയമ നിര്‍മ്മാണത്തിനായുള്ള സമ്മേളനം12 ദിവസം ചേരുമെന്നും സുപ്രധാന ബില്ലുകള്‍ പരിഗണിക്കുമെന്നും സ്പീക്കർ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിനമായ തിങ്കളാഴ്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍….

യുപിഐ പേയ്‌മെന്‍റ്; ജൂലൈയിൽ തീർത്തത് പുതിയ റെക്കോർഡ്

രാജ്യത്തെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന് (യുപിഐ) കീഴിലുള്ള ഇടപാടുകൾ ജൂലൈ മാസത്തിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ജൂണിലെ നേരിയ ഇടിവിന് ശേഷം, ആറ് ശതമാനം വർധനയാണ് ജൂലൈയിൽ രേഖപ്പെടുത്തിയത്. യുപിഐ പേയ്‌മെന്റുകൾ ജൂണിലെ 934 കോടിയിൽ നിന്നും ജൂലൈയിൽ 996 കോടിയായി….

ജനന രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിർബന്ധം

രാജ്യത്തെ ജനന-മരണ രജിസ്‌ട്രേഷന് അച്ഛനമ്മമാരുടെ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഭേദഗതി ബിൽ ലോക്‌സഭയില്‍ അവതരിപ്പിച്ചു. ജനന-മരണ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 1969-ലെ നിയമമാണ് ഭേദഗതി ചെയ്തത്. രജിസ്‌ട്രേഷന്‍ കാര്യക്ഷമമാക്കി ജനന-മരണങ്ങള്‍ക്ക്, ദേശീയ-സംസ്ഥാന തലത്തില്‍ ഡേറ്റാബേസുകള്‍ തയ്യാറാക്കുകയാണ് ജനന-മരണ (ഭേദഗതി-2023) രജിസ്‌ട്രേഷന്‍ ബില്ലിന്റെ പ്രധാന ലക്ഷ്യം…..