Category: Latest News

വൻപയർ 110, ചെറുപയർ 130, ഉഴുന്ന് 140തിന് മുകളിൽ; ഓണക്കിറ്റ് ഒരു തരത്തിലും ലാഭമല്ലെന്ന് വ്യാപാരികൾ

ഓണം ആഘോഷിക്കാൻ മുൻകൂർ തവണകളായി പണം വാങ്ങി കിറ്റ് ഒരുക്കുന്ന വ്യാപാരികളും അയൽക്കൂട്ടങ്ങളും വിലക്കയറ്റത്തിൽ നെട്ടോട്ടമോടുകയാണ്. 40 ശതമാനം വരെ വില ഓരോ പലചരക്ക് ഉത്പ്പന്നങ്ങൾക്കും കൂടിയതോടെ എങ്ങനെ കിറ്റ് നൽകുമെന്നതാണ് ആശങ്ക. ഓണത്തിന് പിന്നാലെ ആഴ്ചയിലോ, മാസത്തിലോ നിശ്ചിതതുക വീതം….

അരി എത്തുന്നില്ല; വെള്ള, നീല കാർഡുകൾക്ക് ഈ മാസം രണ്ടു കിലോ മാത്രം

സംസ്ഥാനത്തെ പൊതുവിതരണത്തിനുള്ള അരിലഭ്യത കുറഞ്ഞതോടെ വെള്ള, നീല, സ്പെഷ്യൽ കാർഡുകളുടെ അരി വിഹിതം രണ്ടു കിലോയായി ചുരുങ്ങി. കഴിഞ്ഞ മാസം ഏഴു കിലോയും അതിനു മുമ്പുള്ള ആറുമാസക്കാലം പത്തുകിലോ വീതവുമാണ് ഈ കാർഡുകാർക്ക് നൽകിയിരുന്നത്. ഓണം സ്പെഷ്യൽ അലോട്ട്‌മെന്റ് കാര്യത്തിലും തീരുമാനമായിട്ടില്ല…..

എഐ ക്യാമറ പിഴ: 25 കോടി 81 ലക്ഷം; മുന്നിൽ ഹെൽമറ്റ്

സംസ്ഥാനത്ത് എ ഐ ക്യാമറ വഴിയുള്ള ഗതാഗത പരിഷ്കാരം നടപ്പിലാക്കിയ ശേഷമുള്ള സമ്പൂർണ വിവരങ്ങൾ പങ്കുവച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. എ ഐ ക്യാമറ പ്രവ‍ർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെയുള്ള കൃത്യം കണക്കാണ്….

ഓൺലൈൻ ഗെയിമിങ്ങിന്‌ 28 ശതമാനം ജിഎസ്‌ടി ; ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ

ഓൺലൈൻ ഗെയിമിങ്, ചൂതാട്ടകേന്ദ്രങ്ങൾ, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി ഏ‍ർപ്പെടുത്തി. ഒക്‌ടോബർ ഒന്നുമുതൽ പ്രാബല്യത്തിലാകും. ഇതിന്‌ നടപടി ആരംഭിച്ചതായി ബുധനാഴ്‌ച ജിഎസ്‌ടി കൗൺസിലിന്റെ പ്രത്യേക ഓൺലൈൻ യോഗത്തിനുശേഷം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. ജൂലൈ 11ന്‌ ചേർന്ന കൗൺസിലിന്റെ….

രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് യുജിസി

രാജ്യത്തെ 20 സര്‍വകലാശാലകള്‍ വ്യാജമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി, യുപി എന്നി സംസ്ഥാനങ്ങളാണ് സര്‍വകലാശാല വ്യാജന്‍മാരില്‍ മുന്‍പന്തിയില്‍ നില്‍കുന്ന0ത്. ഇവ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതായുള്ള വിവരങ്ങളാണ് പുറത്തുവന്നത് .യുജിസി ആണ് പട്ടിക പുറത്തുവിട്ടത്. ഈ സര്‍വകലാശാലകള്‍ക്ക് വിദ്യാര്‍ഥികള്‍ക്കായി ഒരു തരത്തിലും ബിരുദ….

700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ

239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക്‌ (ഡബ്ലിയുപിസി)86 പേർക്കും നിയമന ശുപാർശ അയക്കും. മൃഗസംരക്ഷണ വകുപ്പിൽ….

സിനിമ സീരിയൽ നടൻ കൈലാസ് നാഥ് അന്തരിച്ചു

മലയാള സിനിമാ സീരിയൽ നടൻ കൈലാസ് നാഥ് (65 വയസ്സ്) അന്തരിച്ചു. ആദ്യ കാലത്ത് സിനിമയിലും പിന്നീട് മലയാള സീരിയൽ രംഗത്തും ശ്രദ്ധേയമായ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമായിരുന്നു. കരൾ രോഗ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. രോഗം….

ലാപ്ടോപ്, ടാബ്, പിസി ഇറക്കുമതിക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി കേന്ദ്ര സർക്കാർ

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി അടിയന്തരമായി നിയന്ത്രിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഉത്തരവിറക്കായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. സാധുവായി ലൈസൻസുള്ളവർക്ക് നിയന്ത്രിതതമായ രീതിയിൽ ഇറക്കുമതിക്ക് അനുമതി നൽകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. നിയന്ത്രിതമായി മാത്രമേ ഇറക്കുമതി അനുവദിക്കൂവെന്നും ഉത്തരവിൽ….

കെഎഎസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു

കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ളവർക്കുള്ള ശമ്പളം നിശ്ചയിച്ചു. കെഎഎസ് പരീക്ഷ വിജയിച്ച് 104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്. 77,200-1,40,500 ആണ് പുതിയ ശമ്പളം. കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം 95,600 രൂപയായിരുന്നു കെഎഎസുകാരുടെ അടിസ്ഥാന….

രോഗാണുക്കളിൽ ആന്റിബയോട്ടിക്‌ പ്രതിരോധത്തോത്‌ കൂടുന്നു

പല രോഗാണുവിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടുന്നതായി കേരള ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്‌ഷൻ പ്ലാൻ (കാർസാപ്) റിപ്പോർട്ട്‌. ഡോക്ടർമാരുടെ നിർദേശമില്ലാതെ ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത്‌ ശരീരത്തിന്റെ പ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന്‌ തെളിയിക്കുന്നതാണ്‌ റിപ്പോർട്ട്‌. കാർസാപ് 2022ന്റെ റിപ്പോർട്ട് ആരോഗ്യവകുപ്പ് മന്ത്രി പുറത്തിറക്കി…..