Category: Latest News

ഗുജറാത്തിൽ പനിയ്ക്ക് സമാനമായ അജ്ഞാത രോഗം പടരുന്നു; മരണം 15 ആയി

ഗുജറാത്തിൽ ആശങ്ക ഉയർത്തി അജ്ഞാത രോഗം പടരുന്നു. പനിയ്ക്ക് സമാനമായ രീതിയിൽ പടരുന്ന രോഗം ബാധിച്ച് 15 പേർ മരിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ലഖ്പതിലാണ് രോഗം പടരുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെയാണ് 15 മരണങ്ങളും സംഭവിച്ചിരിക്കുന്നത്. സെപ്റ്റംബർ 3നും 7നും….

ബിഎസ്എന്‍എല്ലിന് കേരളത്തില്‍ 1000 4ജി ടവറുകള്‍

രാജ്യത്ത് 4ജി വിന്യാസം തുടരുന്നതിനിടെ കേരളത്തില്‍ നാഴികക്കല്ല് പിന്നിട്ട് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. കേരള സെക്ടറില്‍ ബിഎസ്എന്‍എല്‍ 1000 4ജി ടവറുകള്‍ പൂര്‍ത്തിയാക്കിയതായി ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലൂടെ അറിയിച്ചു. ആഘോഷത്തിന്‍റെ ഭാഗമായുള്ള കേക്ക് സഹിതമാണ് ടെലികോം മന്ത്രാലയത്തിന്‍റെ….

നിരത്തിലേക്ക്‌ കൂടുതൽ സൂപ്പർ ഡീലക്‌സ് ബസുകൾ

മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്‌സ്‌ പുറത്തിറക്കാൻ കെഎസ്‌ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും  ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്‌റ്റോപ്പുകൾ ഡീലക്‌സിലുണ്ടാകും. തിരുവനന്തപുരം–കോയമ്പത്തൂർ, കൊട്ടാരക്കര–കോയമ്പത്തൂർ, തിരുവനന്തപുരം–പെരിന്തൽമണ്ണ–മാനന്തവാടി, മൂന്നാർ–കണ്ണൂർ, കുമളി–കണ്ണൂർ, കുമളി–പെരിന്തൽമണ്ണ–മാനന്തവാടി, മാനന്തവാടി–പെരിന്തൽമണ്ണ–പത്തനംതിട്ട–എരുമേലി–തിരുവനന്തപുരം എന്നിവയാണ്‌ പുതുതായി ആരംഭിക്കുന്ന സർവീസുകൾ. സൂപ്പർഫാസ്‌റ്റ്‌–വോൾവോ എസി സ്‌കാനിയ ‌എന്നിവയുടെ….

കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ്

കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി വകുപ്പിന്റെ കതിർ ആപ് മുഖേന രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡ് സ്വന്തമാക്കാം. സർക്കാരിന്റെ നാലാം….

കെഎസ്‌ആർടിസിക്ക്‌ 74.20 കോടി അനുവദിച്ചു

കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ 74.20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്ന്‌ എടുത്ത വായ്‌പകളുടെ തിരിച്ചടവിനായാണ്‌ പണം അനുവദിച്ചത്‌. ഈ സാമ്പത്തിക വർഷം ബജറ്റിൽ കെഎസ്‌ആർടിസിക്ക്‌ 900 കോടി….

ആപ്പിൾ ഇന്റലിജൻസുമായി ഐഫോൺ 16 സീരീസ്

കലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിലെ ‘ഗ്ലോടൈം’ ഇവന്റില്‍വച്ച് ആപ്പിൾ പ്രേമികൾ കാത്തിരുന്ന ഐഫോൺ 16 സീരീസ് ഉള്‍പ്പെടെയുള്ള പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിക്കപ്പെട്ടു. ആപ്പിൾ സിഇഒ ടിം കുക്കാണ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചത്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16….

കുട്ടികള്‍ക്കിടയിലെ ഫോണ്‍ ഉപയോഗത്തിന് പുതിയ നിര്‍ദേശവുമായി സ്വീഡന്‍

മൂന്നോ നാലോ വയസാകുമ്പോഴേക്കും ഫോണിന്റെ ലോക്ക് തുറക്കാനും ഇഷ്ടമുള്ള ആപ്പുകള്‍ എടുക്കാനും കാര്‍ട്ടൂണുകള്‍ എടുത്ത് കാണാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നത് കണ്ട് നിങ്ങളില്‍ പലരും അത്ഭുതം കൂറിയിട്ടുണ്ടാകും. മിഠായിയേക്കാളും കളിപ്പാട്ടത്തേക്കാളും അച്ഛനമ്മമാരുടെ മൊബൈല്‍ ഫോണോ ലാപ്‌ടോപ്പോ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ വീട്ടില്‍….

ഇന്ത്യയിൽ എം പോക്‌സ് ഇല്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം

ഇന്ത്യയിൽ ആർക്കും എം പോക്‌സ് സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം. രോഗബാധ സംശയിച്ച യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആയി. സംസ്ഥാനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ മങ്കിപോക്സ്‌ ലക്ഷണങ്ങൾ സംശയിക്കുന്ന യുവാവിന്റെ ആരോഗ്യനില ത്യപ്തികരമായിരുന്നു. കൂടുതൽ നിരീക്ഷണത്തിനായി യുവാവിനെ….

റെയില്‍വേയില്‍ 11558 ഒഴിവുകള്‍

നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറിയിലേക്ക് അപേക്ഷ ക്ഷണിച്ച് റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്. 11,558 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. വിശദമായ നോട്ടിഫിക്കേഷൻ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. സെപ്റ്റംബർ 14 മുതൽ അപേക്ഷിക്കാം…..

14 ഇനങ്ങളുമായി സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് തുടങ്ങും

സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ ഉള്ളവർക്കുമാണ് ഓണക്കിറ്റ് നൽകുക.വയനാട് ദുരന്തബാധിത പ്രദേശങ്ങളിലുള്ള മുഴുവൻ ആളുകൾക്കും ഓണക്കിറ്റ് നൽകും. റേഷൻ കടകൾ വഴിയാണ് ഓണക്കിറ്റ് വിതരണം. ക്ഷേമ സ്ഥാപനങ്ങളിലെ ആളുകൾക്ക് നാളെ മുതൽ ഓണക്കിറ്റ്….