Category: Latest News

സ്വർണവില വീണ്ടും 55,000 കടന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് ഒറ്റയടിക്ക് 480  രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില വീണ്ടും 55000  കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 55,080 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. ഇന്നലെ….

അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി

ആലപ്പുഴ അരൂർ-തുറവൂർ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം തുടങ്ങി. അരൂർ-തുറവൂർ ഉയരപ്പാതനിർമ്മാണവുമായി ബന്ധപ്പെട്ട യാത്രക്ലേശം പരിഹരിക്കാൻ സമാന്തരപാതകളുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. ഇരുചക്ര വാഹനങ്ങൾ അല്ലാത്തവ കടത്തിവിടുന്നില്ല. മറ്റു വാഹനങ്ങൾ അരൂക്കുറ്റി വഴിയോ തീരദേശ റോഡ് വഴിയോ….

ഒക്ടോബർ മുതൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

മലയാള സിനിമയിൽ ഒക്ടോബർ ഒന്നു മുതൽ സേവന വേതന കരാർ നിർബന്ധമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. താരസംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും നിർമാതാക്കൾ കത്ത് അയച്ചു. അഭിനേതാക്കൾ സാങ്കേതിക വിദഗ്ധർ എന്നിവർ സേവന വേതന കരാർ ഒപ്പിടണമെന്ന് കത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു….

സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ക്കായുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

ക്രമരഹിതമായി തുറന്ന ചെറുകിട സേവിംഗ്സ് അക്കൗണ്ടുകള്‍ ക്രമപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയത്തിന്‍റെ സാമ്പത്തിക കാര്യ വകുപ്പ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ക്കായുള്ള ഏറ്റവും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ: മുത്തശ്ശിമാര്‍ തുറന്ന സുകന്യ സമൃദ്ധി അക്കൗണ്ടുകള്‍ മുത്തശ്ശിമാരുടെ….

പുതിയ ലാർജ് ലാംഗ്വേജ് മോഡലുമായി ഓപ്പൺ എഐ

പുതിയ ലാർജ് ലാംഗ്വേജ് മോഡലുമായി ഓപ്പൺ എഐ ഓപ്പൺ എഐയുടെ മറ്റ് ചില എഐ മോഡലുകളെ പോലെ ചിത്രങ്ങളും വീഡിയോകളും ശബ്ദവും തിരിച്ചറിയാൻ കഴിയുന്ന മൾട്ടി മോഡൽ എഐ അല്ല ഒ വൺ. എന്നാൽ മറ്റുള്ളവയേക്കാൾ കൂടുതൽ കൃത്യമായ ഉത്തരം നൽകാനുള്ള….

70 കഴിഞ്ഞവര്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചേക്കും

എഴുപതു വയസ്സു കഴിഞ്ഞവർക്ക് അഞ്ചുലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ സൗജന്യമായി നൽകുന്നതിനുള്ള കേന്ദ്രസർക്കാരിൻ്റെ ആയുഷ്‌മാൻ ഭാരത് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ തിങ്കളാഴ്‌ചമുതൽ ആരംഭിക്കുമെന്ന് സൂചന. ഔദ്യോഗികപ്രഖ്യാപനം അടുത്തദിവസം ഉണ്ടാവും. ഡിജിറ്റൽസേവ പൊതുസേവന കേന്ദ്രങ്ങൾ (സി.എസ്‌.സി.) വഴിയും അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്ട്രേഷൻ സാധ്യമായേക്കും…..

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍

പതിനഞ്ചാം കേരള നിയമസഭയുടെ 12ാം സമ്മേളനം ഒക്ടോബർ നാല് മുതൽ വിളിച്ചു ചേർക്കാൻ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. ഇക്കാര്യം ഗവർണറോട് ശുപാർശ ചെയ്യും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് സമ‍ർപ്പിച്ച മെമ്മോറാണ്ടത്തിലെ വിവരങ്ങളും ചർച്ചയായി…..

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിതിൻ എസ് ജാംദാറിനെ നിയമിക്കാനുള്ള നിർദ്ദേശം ആവർത്തിച്ച് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിൽ കേന്ദ്രം നേരത്തെ എതിർപ്പറിയിച്ചിരുന്നു. ഇതേ തുടർന്ന് 3 നിയമനങ്ങളിൽ കൊളീജിയം മാറ്റം വരുത്തി. കേരളത്തിലേക്കുള്ള നിയമനത്തിൽ മാറ്റം വേണ്ടെന്നാണ് തീരുമാനം…..

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം

ഗുരുവായൂർ ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കുമല്ലാതെ വീഡിയോ ചിത്രീകരിക്കുന്നതിനാണ് ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുടെ ബെഞ്ച് വിലക്കേർപ്പെടുത്തിയത്. പിറന്നാൾ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല നടപ്പന്തൽ എന്നും ഹൈക്കോടതി വിമർശിച്ചു…..

ട്വന്റി20 ലോകകപ്പിൽ സമ്മാനത്തുക തുല്യമാകും; ചരിത്രനീക്കവുമായി ഐസിസി

പുരുഷ, വനിതാ ട്വന്റി20 ലോകകപ്പ് വിജയികൾക്കുള്ള സമ്മാനത്തുക തുല്യമാക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ചരിത്ര നീക്കം. അടുത്ത മാസം തുടങ്ങുന്ന വനിതാ ലോകകപ്പ് മുതൽ ഇതു പ്രാബല്യത്തിൽ വരും. പുതിയ പരിഷ്കാരം അനുസരിച്ച് ജേതാക്കൾക്ക് 19.5 കോടി രൂപ പ്രതിഫലമായി ലഭിക്കും…..