Category: Latest News

കേരളത്തിൽ ഭൂമി വാങ്ങാനും വിൽക്കാനും പുതിയ നടപടിക്രമം

ഡിജിറ്റൽ റീസർവേ പൂർത്തിയായ വില്ലേജുകളിൽ ഇനി ഭൂമി വാങ്ങാനും വിൽക്കാനും ‘എന്റെ ഭൂമി’ പോർട്ടൽ വഴി അപേക്ഷിക്കണം. ഭൂമി വിൽക്കുമ്പോൾത്തന്നെ നിലവിലെ ഉടമസ്ഥനിൽ നിന്ന് പുതിയ ഉടമയിലേക്ക് ‘പോക്കുവരവ്’ നടത്തുന്ന തരത്തിൽ സംവിധാനവും നിലവിൽവരും. ഭൂമിയുടെ പ്രീമ്യൂട്ടേഷൻ സ്‌കെച്ച് ഉണ്ടെങ്കിലേ ഇനി….

കൂറ്റൻ തിരമാലയുമായി കള്ളക്കടൽ വീണ്ടും; മുന്നറിയിപ്പുമായി സമുദ്ര സ്ഥിതി പഠന-ഗവേഷണ കേന്ദ്രം

സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ നാളെ രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന….

വയനാട് ഉരുൾപൊട്ടലില്‍ കാണാതായവരെ മരിച്ചവരായി കണക്കാക്കും

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവർക്കുള്ള ധന സഹായത്തിന് രണ്ട് സമിതികൾ രൂപീകരിക്കുകയും ചെയ്തു. തുടർ നടപടികൾക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക….

സാഹിത്യസൃഷ്ടി പ്രസിദ്ധീകരിക്കാന്‍ ഇനി വകുപ്പ് മേധാവിയുടെ അനുമതി മതി

സാഹിത്യരചന നടത്താൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വസിക്കാം. ഇതിനായി ഇനി സർക്കാരിന് അപേക്ഷ നൽകി കാത്തിരിക്കേണ്ട. സ്വന്തം വകുപ്പ്മേധാവിയുടെ അനുമതി മതി. ജീവനക്കാർക്കിടയിലെ സാഹിത്യകാരന്മാരുടെ എണ്ണം കൂടിയതോടെയാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിൻ്റെ പുതിയ തീരുമാനം. നിലവിൽ ജീവനക്കാർക്ക് ഏതെങ്കിലും സാഹിത്യ കൃതി….

കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 16-01-2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ബുധനാഴ്ച….

ഡാമുകൾക്ക് ബഫർസോൺ; കെട്ടിട നിർമാണത്തിന് വിലക്ക്

ജലവിഭവ വകുപ്പിന്റെ ഡാമുകളോടു ചേർന്ന ജലാശയങ്ങൾക്കു സമീപം നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ജലാശയ പരിസരത്തെ രണ്ടു മേഖലകളായി തിരിച്ചാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ജലാശയങ്ങളോടു ചേർന്നുള്ള ബഫർസോൺ അഥവാ ഒന്നാം കാറ്റഗറി മേഖലയിൽ പുതിയ നിർമാണം തീരേ പാടില്ല. പരമാവധി ജലനിരപ്പിന്റെ അരികിൽ….

പി വി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു

നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. തിങ്കളാഴ്ച രാവിലെ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ കണ്ടാണ് രാജിക്കത്ത് കൈമാറിയത്. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലെത്തിയത്. മുന്നണി മാറ്റവും തുടർച്ചയായ വാർത്ത സമ്മേളനങ്ങളും, വെല്ലുവിളിയും ജയിൽ വാസവും നിറഞ്ഞ്….

സംസ്ഥാനത്തെ 4 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 4 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി. കൊല്ലം ജില്ലയിലെ അലയമണ്‍ കുടുംബാരോഗ്യ കേന്ദ്രം 94.77 ശതമാനം സ്‌കോറും, തിരുവനന്തപുരം ജില്ലയിലെ കോരണംകോട് ജനകീയ ആരോഗ്യ കേന്ദ്രം 85.83….

ലോജിസ്റ്റിക് ഹബ്ബാകാൻ കൊച്ചി; 3000 കോടിയിലധികം രൂപയുടെ നിക്ഷേപമെത്തും

ലോജിസ്റ്റിക് മേഖലയിൽ വൻ കുതിപ്പിന് തയ്യാറെടുത്ത് കൊച്ചി. അദാനി ഗ്രൂപ്പ്, ഫ്ലിപ്‌കാർട്ട്, കലിഫോർണിയ ആസ്ഥാനമായുള്ള ലോകത്തെ മുൻനിര ലോജിസ്റ്റിക് കമ്പനി പനാറ്റോണി, ബംഗളൂരു ആസ്ഥാനമായ അവിഗ്ന തുടങ്ങിയ വമ്പന്മാരാണ് കൊച്ചിയിൽ ലോജിസ്റ്റിക് പാർക്ക് ഒരുക്കുന്നത്. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും സംസ്ഥാനത്തെ….

പോസ്റ്റ് ഓഫീസുകളില്‍ ഇ-കെവൈസിക്ക് തുടക്കം; ഇനി എല്ലാം പേപ്പര്‍ രഹിതമാകും

രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി സേവിംഗ്സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഴയ അക്കൗണ്ട് ഉടമകളെയും ഇ – കെവൈസിയുമായി ബന്ധിപ്പിക്കും. ആദ്യ ഘട്ടത്തില്‍, ഈ സൗകര്യം പോസ്റ്റ് ഓഫീസ് കൗണ്ടറുകളില്‍ മാത്രമേ ലഭ്യമാകൂ. ഇത്….