Category: Education

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ….

അതിഥി തൊഴിലാളികളുടെ മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ്….

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍ നടപടിക്ക്

പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂ‌ൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള….

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും….

സ്കൂളുകളിലെ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്, നിർദേശവുമായി വിദ്യാഭ്യാസ വകുപ്പ്

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്. പൊതുവിദ്യാഭ്യാസ….

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു

കോട്ടയത്ത്‌ അന്താരാഷ്ട്ര നിലവാരത്തിലുള്ള അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷനും കോട്ടയം സിഎംഎസ് കോളേജുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സിഎംഎസ് കോളേജിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 30 വര്‍ഷത്തെ കരാറിലാണ് ഒപ്പ് വയ്ക്കുന്നത്. ഇതിന്റെ ഭാഗമായി കോളജ്….

ഓൾപാസ് ഒഴിവാക്കൽ , എഴാംക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ തീരുമാനം

ഓൾ പാസ് ഒഴിവാക്കൽ ഹൈസ്കൂളിന് പുറമെ എഴാം ക്ലാസ് മുതൽ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാൻ വിദ്യാഭ്യാസവകുപ്പ്. 3 മുതൽ 9 വരെയുള്ള ക്ലാസുകളിൽ പ്രത്യേക വിഷയങ്ങളിൽ പഠന നിലവാരം ഉറപ്പാക്കാൻ അടുത്തവർഷം മുതൽ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി….

ഡിജിറ്റൽ സാക്ഷരതയിൽ മലയാളി കുട്ടികൾ മുന്നിൽ

ഡിജിറ്റൽ സാക്ഷരതയിൽ കേരളത്തിലെ സ്കൂ‌ൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനത്ത്. 14 മുതൽ 16 വയസുവരെയുള്ള 97.3 ശതമാനം പേർക്കും സ്‌മാർട്ട്ഫോൺ ഉപയോഗിക്കാൻ അറിയാം. 90.9 ശതമാനം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. 29.1 ശതമാനത്തിന് സ്വന്തം സ്‌മാർട്ട് ഫോണുണ്ട്. ഡിജിറ്റൽ ദൗത്യങ്ങളിലും കുട്ടികൾ സമർത്ഥർ…..

സ്വകാര്യ സർവകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങി സംസ്ഥാനത്തെ സ്വാശ്രയ കോളേജുകൾ

സംസ്ഥാനത്ത് നിലവിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജുകളും സ്വകാര്യ സർവ്വകലാശാല പദവിക്ക് അപേക്ഷ നൽകാനൊരുങ്ങുന്നു. സ്വാശ്രയ മെഡിക്കൽ എഞ്ചിനീയറിംഗ് കോളേജുകളടക്കം പത്തിലേറെ സ്ഥാപനങ്ങൾ ഇതിനായി നീക്കം തുടങ്ങി. ഫീസിലും പ്രവേശനത്തിലും നിയമനങ്ങളിലും സ്വകാര്യ സർവകലാശാലക്കാകും പൂർണ്ണ അധികാരമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. രാജ്യത്തെ….