Category: Education

സിബിഎസ്ഇ 12-ാം ക്ലാസ് ബോർഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതൽ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതൽ രണ്ടു തവണ നടത്തിയേക്കും. മാർച്ചിന് പുറമെ ജൂണിലും പരീക്ഷ  നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികൾക്ക് സ്വീകരിക്കാൻ കഴിയും. നാഷണൽ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂൾ എജ്യുക്കേഷൻ….

ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ

അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത് 298848 കുട്ടികൾ. മുൻവർഷത്തേക്കാൾ 781 പേർ കൂടുതൽ. 2024-25 അദ്ധ്യയന വർഷത്തെ ആറാം പ്രവൃത്തിദിനത്തിലെ കണക്കുകൾ പ്രകാരമാണിത്. പൊതുവിദ്യാലയങ്ങളിൽ (സർക്കാർ, എയ്‌ഡഡ്) രണ്ട് മുതൽ പത്ത് വരെ ക്ലാസ്സുകളിലായി 34554 കുട്ടികൾ പുതുതായി….

പൊതു പരീക്ഷാ നിയമത്തിന്റെ ചട്ടങ്ങള്‍ പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

നീറ്റ്, നെറ്റ് അടക്കം പൊതു പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ചോരുന്നത് തടയാനുളള പൊതു പരീക്ഷാ നിയമത്തിന്റെ (പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 ) ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പരീക്ഷാ നടത്തിപ്പില്‍ പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ആദ്യം പരാതി നല്‍കേണ്ടത് പരീക്ഷാ സെന്റെറിന്റെ ചുമതലക്കാരനായ….

പ്ലസ് വണ്‍ ക്ലാസ് ഇന്നുമുതല്‍; 3,22,147 വിദ്യാർഥികൾ ആദ്യദിനം

2076 സ്കൂളുകളിൽ ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഒന്നാം വർഷ ക്ലാസുകൾ ഇന്ന് മുതല്‍. 3,22,147 വിദ്യാർഥികൾ ആദ്യദിനം ക്ലാസിലെത്തും. മെറിറ്റ് സീറ്റിൽ 2,67,920 പേരും കമ്യൂണിറ്റി ക്വാട്ടയിൽ 19,251 പേരും മാനേജ്‌മെന്റ് സീറ്റിൽ 19,192 പേരും അൺഎയ്ഡഡ് സ്കൂളിൽ 10,583 പേരുമാണ്….

പ്ലസ് വൺ: മൂന്നാം അലോട്‌മെന്റ് 19-ന്

പ്ലസ് വൺ രണ്ടാം അലോട്‌മെൻ്റ് പ്രകാരമുള്ള പ്രവേശനനടപടി വ്യാഴാഴ്‌ച പൂർത്തിയായി. മുഖ്യഘട്ടത്തിലെ മൂന്നാമത്തെതും അവസാനത്തേതുമായ അലോട്മെന്റ്റ് 19-നാണ്. ഇതനുസരിച്ച് 19, 20 തീയതികളിൽ സ്‌കൂളിൽ ചേരാം. 24-ന് ക്ലാസുകൾ തുടങ്ങും. കായിക മികവ് അടിസ്ഥാനമാക്കിയുള്ള അലോട്മെൻ്റ് നേരത്തേ നടത്തിയിരുന്നു. സ്പോർട്‌സ് ക്വാട്ടയുടെ….

പിഎസ്‌സി ലിസ്റ്റിലുണ്ടെങ്കിൽ താൽക്കാലിക അധ്യാപക നിയമനത്തിൽ മുൻ‌ഗണന

സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിൽ അധ്യാപകരുടെ ദിവസവേതന താൽക്കാലിക നിയമനം നടത്തുമ്പോൾ പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന നൽകണമെന്ന് വ്യക്തമാക്കി പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഉത്തരവ് (സ.ഉ (സാധാ) നം. 3404/2024/ജിഇഡിഎൻ). എന്നാൽ, ദിവസവേതന നിയമന കാലയളവിലെ ആനുകൂല്യങ്ങൾ ഭാവിയിൽ പിഎസ്‌സി വഴിയുള്ള സ്ഥിരനിയമനത്തിന്….

എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ലിറ്റില്‍ കൈറ്റ്സില്‍ അംഗമാകാം

സംസ്ഥാനത്തെ സർക്കാർ -എയിഡഡ് ഹൈസ്കൂളുകളിലെ ‘ലിറ്റിൽ കൈറ്റ്സ്’ ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ചൊവ്വാഴ്‌വരെ അപേക്ഷിക്കാം. അഭിരുചി പരീക്ഷ 15ന്. സ്‌കൂളുകളിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോറത്തിൽ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്. സോഫ്റ്റ്‌വെയർ അധിഷ്‌ഠിതമായി നടത്തുന്ന അരമണിക്കൂർ അഭിരുചി പരീക്ഷയിൽ ലോജിക്കൽ- ഗണിതം, പ്രോഗ്രാമിങ്,….

ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകള്‍ ഫീസിളവോടെ പഠിക്കാം…. ഒപ്പം സൗജന്യ ആഡ് ഓണ്‍ കോഴ്സുകളും

കേരള സർക്കാർ സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സിന്‍റെ പി എസ് സി നിയമനങ്ങൾക്ക് യോഗ്യമായ ഗവ. അംഗീകൃത കമ്പ്യൂട്ടർ കോഴ്സുകൾ ഫീസ് ഇളവോടെ പഠിക്കാം. ഡിഗ്രി കഴിഞ്ഞവർക്ക് ഏറ്റവും അനുയോജ്യമായ PGDCA, പ്ലസ് ടു കഴിഞ്ഞവര്‍ക്കുള്ള DCA , ഡേറ്റാ എന്‍ട്രി,….

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍ ഓൺലൈനായി

കേരള എന്‍ജിനീയറിങ് മെഡിക്കല്‍ (കീം 2024) പ്രവേശന പരീക്ഷ ജൂണ്‍ 5 മുതല്‍. പരീക്ഷ നടത്തുക ഓൺലൈനായിട്ടാണ്. 1,13,447 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ജൂൺ മാസം തന്നെ ഫലം പ്രസിദ്ധികരിക്കും. ജൂൺ 5 മുതൽ 9 വരെയാണ് പരീക്ഷ നടത്തുക. 198….

പ്ലസ്‌വൺ ട്രയൽ അലോട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

പ്ലസ് ‌വൺ പ്രവേശനത്തിന് മുന്നോടിയായുള്ള ട്രയൽ അലോട്മെന്റ് ബുധനാഴ്‌ച പ്രസിദ്ധപ്പെടുത്തും. കാൻഡിഡേറ്റ് ലോഗിനിലൂടെ പരിശോധിക്കാം. പ്രവേശനസാധ്യത മനസ്സിലാക്കാൻ ഇതിലൂടെ കഴിയും. അപേക്ഷകളുടെ അന്തിമപരിശോധനയ്ക്കും വേണമെങ്കിൽ തിരുത്തൽ വരുത്താനും ഈ അവസരം പ്രയോജനപ്പെടുത്താം. തിരഞ്ഞെടുത്ത സ്‌കൂളും വിഷയവും ഉൾപ്പെടെ മാറ്റാം. ബോണസ് പോയിന്റ്റ്,….