Category: Education

പൊതു വിദ്യാലയങ്ങളിലെ 1 മുതൽ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 12 മുതൽ

ഹൈസ്കൂളുകൾക്കൊപ്പമുള്ള എൽപി വിഭാഗം പരീക്ഷകൾ മാർച്ച് 12 മുതൽ 26 വരെയും യു പി / ഹൈസ്‌കൂൾ വിഭാഗം പരീക്ഷകൾ മാർച്ച് 6 മുതൽ 27 വരെയുമാണ്. ഹൈസ്കൂളിന്റെ ഭാഗമല്ലാത്ത എൽപി, യുപി ക്ലാസുകളുടെ പരീക്ഷകൾ മാർച്ച് 18 മുതൽ നടത്തും…..

എംജിയും കേരളയും ഉൾപ്പെടെ 113 സർവകലാശാലകൾക്ക് ഓൺലൈൻ ബിരുദ അനുമതി

രാജ്യത്തെ 113 സർവകലാശാലകൾക്ക് ഈ വർഷം മുതൽ ഓൺലൈൻ ബിരുദ കോഴ്സുകൾ ലഭ്യമാക്കാൻ യുജിസി അനുമതി നൽകി. ഇതിൽ കേരളത്തിൽ നിന്ന് എംജി, കേരള സർവകലാശാലകൾ ഉൾപ്പെട്ടിട്ടുണ്ട്. എംജിയിൽ ബികോം ഓണേഴ്സ്, ബിബിഎ, ബിഎ പൊളിറ്റിക്കൽ സയൻസ് (4 വർഷ കോഴ്സ്),….

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ നടത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) തീരുമാനിച്ചു. ഇതോടെ സിഎയുടെ 3 ഘട്ടവും (ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ) വർഷത്തിൽ 3 തവണയാകും. ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിലാകും പരീക്ഷ…..

പൂജ വയ്ക്കേണ്ടത് എപ്പോൾ? എടുക്കേണ്ട സമയം

ഈ വർഷത്തെ പൂജവെയ്പ്പ് നാല് ദിവസമുണ്ട്. കാരണം, അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസം പൂജവെയ്പ്പും ദശമി തിഥി ഉദയം മുതൽ ആറ് നാഴികയെങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കണം. ഇതിനിടയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ്….

സ്കൂൾ കലോത്സവം; A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ

സംസ്ഥാനത്ത് സ്കൂൾ കലോത്സവത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. A ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാരിന്റെ വക 1000 രൂപ ഗ്രാൻഡ് ആയി നൽകുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ജനപങ്കാളിത്തത്തോട് കൂടി പരാതി രഹിതമായി കലോത്സവം സംഘടിപ്പിക്കുക എന്നതാണ്….

സിബിഎസ്ഇ 10, 12 പരീക്ഷ ഫെബ്രുവരി 17 മുതൽ

സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷകൾ അടുത്ത വർഷം ഫെബ്രുവരി 17ന് ആരംഭിക്കും. 10, 12 ക്ലാസുകളുടെ പ്രധാന പരീക്ഷ, പത്താം ക്ലാസ് വിദ്യാർഥികളുടെ രണ്ടാമത്തെ ബോർഡ് പരീക്ഷ എന്നിവ ഉൾപ്പെടുന്ന താൽക്കാലിക പരീക്ഷാ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. ഈ അധ്യയനവർഷം….

രാജ്യത്ത്‌ ആദ്യം; ഒരധ്യയന വര്‍ഷത്തില്‍ അധ്യാപകരുടെ എണ്ണം ഒരു കോടി കടന്നു

രാജ്യത്താദ്യമായി ഒരധ്യയന വർഷത്തിൽ സ്‌കൂൾ അധ്യാപകരുടെ എണ്ണം ഒരുകോടി കടന്നു. 2024-25 അധ്യയനവർഷത്തിൽ രാജ്യത്താകെ ഒരുകോടിയിലേറെ അധ്യാപകരുണ്ടായിരുന്നെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. അധ്യാപക-വിദ്യാർഥി അനുപാതം മെച്ചപ്പെടുന്നതിൻ്റെ സൂചനയാണിതെന്നും 2022-’23 അധ്യയനവർഷം മുതൽ അധ്യാപകരുടെ എണ്ണം വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു…..

ഓണപ്പരീക്ഷ: മിനിമം മാർക്ക് ഇല്ലെങ്കിൽ പഠനപിന്തുണ

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 5 മുതൽ 9 വരെ ക്ലാസുകളിൽ എഴുത്തുപരീക്ഷയിലെ മിനിമം മാർക്ക് സമ്പ്രദായം ഈ മാസം നടക്കുന്ന ഓണപ്പരീക്ഷ മുതൽ തന്നെ നടപ്പാക്കും. ഓരോ വിഷയത്തിനും എഴുത്തുപരീക്ഷകളിൽ കുറഞ്ഞത് 30% മാർക്കാണ് കുട്ടികൾ നേടേണ്ടത്. ഇതു ലഭിക്കാത്ത കുട്ടികൾക്കു സെപ്റ്റംബറിൽ….

സിബിഎസ്ഇ ബോർഡ് പരീക്ഷ: ‘അപാർ’ നമ്പർ നിർബന്ധം

സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി) നമ്പർ നിർബന്ധമാക്കുന്നു. അടുത്ത ബോർഡ് പരീക്ഷ മുതൽ ഇതു പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ….

വിദ്യാർഥികൾക്ക് സ്കൂളിൽ ആധാർ എടുക്കാൻ സൗകര്യം

സ്കൂൾ വിദ്യാർഥികൾക്ക് ആധാർ കാർഡ് എടുക്കാനും പുതുക്കാനുമുള്ള സൗകര്യം സ്കൂളുകളിൽ ഒരുക്കും. യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയാണ് ആധാർ സേവന കേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്കൂളുകളിൽ ബയോമെട്രിക് അപ്ഡേഷൻ സൗകര്യം ലഭ്യമാക്കുക.  5 മുതൽ 7 വയസ്സു വരെയുള്ള കുട്ടികൾക്കു ബയോമെട്രിക്….