Category: Education

സൂംബ ഡാൻസ്‌ പാഠപുസ്‌തകത്തിൽ; 160000 അധ്യാപകർ പരിശീലകരാകും

വിദ്യാർഥികളിൽ ശാരീരിക ക്ഷമതയും മാനസികാരോഗ്യവും ഉറപ്പാക്കാൻ സ്‌കൂളുകളിൽ ആരംഭിക്കുന്ന സൂംബ ഡാൻസ് പാഠ്യപദ്ധതിയുടെ ഭാഗമാക്കി. ഇതിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ‘കലാപഠനം’ പാഠപുസ്‌തകത്തിൽ സൂംബ ഡാൻസ് ഉൾപ്പെടുത്തി. പുതിയ അധ്യയന വർഷം സ്‌കൂളിൽ കുട്ടികളെ ഈ ഡാൻസ് പ്രാക്ടീസ് ചെയ്യിക്കാനായി മുഴുവൻ….

സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫെബ്രുവരി 15നും ഏപ്രിൽ 4നും ഇടയിൽ നടന്ന ബോർഡ് പരീക്ഷകളിൽ 42 ലക്ഷത്തിലധികം വിദ്യാർഥികളാണ് പങ്കെടുത്തത്. ഇത്തവണ ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ് (UMANG) ആപ്പിലും….

എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.5

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് ഇത്തവണത്തെ വിജയശതമാനം. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലാണ്. ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയും. ഏറ്റവും കൂടുതൽ A+ നേടിയ ജില്ല മലപ്പുറം…..

പ്ലസ് ടു പരീക്ഷ ഫലം മെയ്‌ 21ന്

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം മെയ് 21 ന് പ്രഖ്യാപിക്കും. ഹയർ സെക്കണ്ടറി പരീക്ഷയുടെ മൂല്യനിർണ്ണയം പൂർത്തിയായതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.  444707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ടാബുലേഷൻ പ്രവൃത്തികൾ നടന്നു വരികയാണ്. മെയ്….

സ്കൂൾ വാർഷിക പരിപാടികൾ പ്രവൃത്തിദിനങ്ങളിൽ പാടില്ല; ബാലാവകാശ കമ്മിഷൻ

പ്രവൃത്തിദിനങ്ങളിൽ സ്കൂൾ വാർഷിക പരിപാടികൾ നടത്താൻ പാടില്ലെന്നു ബാലാവകാശ കമ്മിഷൻ ചെയർപഴ്സൻ കെ.വി.മനോജ്‌കുമാർ നിർദേശിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പകൽസമയം ആരംഭിച്ച് രാത്രി 9.30ന് അകം തീരുന്ന രീതിയിൽ പരിപാടികൾ ക്രമീകരിക്കണം. സ്‌കൂൾ പ്രവർത്തനങ്ങളെയും ക്ലാസുകളെയും തടസ്സപ്പെടുത്തുന്ന രീതിയിൽ പാഠ്യേതര പ്രവർത്തനങ്ങൾ….

എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന്

ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി അറിയിച്ചു. 5,6,7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കും. പുതുക്കിയ….

സിബിഎസ്ഇ പത്താം ക്ലാസ് ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ സാധ്യത

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പത്താം ക്ലാസ് ഫലം രണ്ടാഴ്‌ചയ്ക്കുള്ളിൽ പ്രസിദ്ധീകരിക്കാൻ സാധ്യത . മുൻ വർഷങ്ങളിലെ രീതി അനുസരിച്ച്, സിബിഎസ്‌ഇ പത്താം ക്ലാസ് ഫലം 2025 മെയ് രണ്ടാം വാരത്തിൽ പ്രഖ്യാപിക്കാനാണ് സാധ്യത. ഔദ്യോഗിക തീയതി ഇതുവരെ….

അതിഥി തൊഴിലാളികളുടെ മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ

അതിഥി തൊഴിലാളികളുടെ വാസസ്ഥലം സന്ദർശിച്ച് മുഴുവൻ കുട്ടികളുടെയും സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ പ്രത്യേക ക്യാമ്പയിൻ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് മാസമാണ് ക്യാമ്പയിൻ നടത്തുക. അതിഥി തൊഴിലാളികളുടെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുറകോട്ട് പോകുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ്….

പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മിഷന്‍ നടപടിക്ക്

പൊതുവിദ്യാലയങ്ങളിൽ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലാവകാശ കമ്മിഷൻ. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരേ നിയമനടപടിയെടുക്കാൻ കമ്മിഷൻ ഉത്തരവായി. എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്കൂ‌ൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വരെയുള്ള….

അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ്സ് പ്രവേശനം ആറ് വയസിലാക്കണമെന്ന് മന്ത്രി

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറ് വയസാക്കി ഉയർത്താൻ കഴിയണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള സ്‌കൂൾ പ്രവേശന പ്രായം കേരളത്തിൽ അഞ്ച് വയസാണ് ഇപ്പോൾ. എന്നാൽ ഔപചാരിക വിദ്യാഭ്യാസത്തിനായി കുട്ടികൾ സജ്ജമാകുന്നത് ആറ് വയസിന് ശേഷമാണെന്നാണ് ശാസ്ത്രീയ പഠനങ്ങളും….