കാറുകള്‍ വാങ്ങാനാളില്ല; വിൽക്കാനുള്ളത് 79000 കോടി രൂപയുടെ കാറുകൾ

വിപണിയിൽ എട്ട് ലക്ഷത്തോളം കാറുകൾ വിൽക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഏതാണ്ട് 79000 കോടി രൂപ വിലവരുന്നതാണ് ഇത്.

എഫ്എഡിഎയുട കണക്ക് പ്രകാരം സെപ്തംബറിൽ കാർ വിൽപ്പനയിൽ 18.81 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ ഡീലർമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലുമാണ്. ചില പ്രീമിയം സെഗ്മെൻ്റ് മോഡലുകൾക്കൊഴികെ പതിവ് വിൽപ്പന ഉണ്ടാകുന്നില്ല.

കോവിഡ് മഹാമാരിക്ക് ശേഷം 10 ലക്ഷം മുതൽ 25 ലക്ഷം വരെ വിലയുള്ള കാറുകളാണ് കാർ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. എന്നാലിപ്പോൾ ഇത് താഴേക്ക് പോകുന്നതാണ് തിരിച്ചടി. ഉത്സവ സീസൺ മുന്നിൽ കണ്ട് കാർ നിർമ്മാതാക്കൾ ഡീലർമാർക്ക് കൂടുതൽ സ്റ്റോക്ക് അയച്ചതോടെ പ്രതിസന്ധി കൂടി. മാരുതി സുസുകി, നിസാൻ, സിട്രോൺ തുടങ്ങി എല്ലാ കമ്പനികളും പ്രതിസന്ധി നേരിടുന്നുണ്ട്.

എന്നാൽ മാരുതി ഫ്രോങ്സ്, സ്വിഫ്റ്റ്, ടാറ്റ കർവ്, ഹ്യുണ്ടെ അൽകസർ, മഹിന്ദ്ര എക്സ് യു വി 3എക്സ്ഒ, താർ റോക്സ് എന്നിവയുടെ വിൽപ്പന താഴേക്ക് പോയിട്ടില്ല.