സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ

സിഎ ഫൈനൽ പരീക്ഷ വർഷത്തിൽ 3 തവണ നടത്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) തീരുമാനിച്ചു. ഇതോടെ സിഎയുടെ 3 ഘട്ടവും (ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ) വർഷത്തിൽ 3 തവണയാകും. ജനുവരി, മേയ്, സെപ്റ്റംബർ മാസങ്ങളിലാകും പരീക്ഷ.

സിഎ യോഗ്യത നേടിയ ശേഷമുള്ള ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റ് കോഴ്സും ഇനി വർഷത്തിൽ 3 തവണ നടത്തും. നേരത്തേ ജൂണിലും ഡിസംബറിലുമാണ് ഇതു നടത്തിയിരുന്നതെങ്കിൽ ഇനി ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസങ്ങളിലാകും.

പരീക്ഷത്തീയതി

ഈ വർഷം മേയിലെ സിഎ ഫൈനൽ പരീക്ഷ 2 മുതൽ 13 വരെ നടക്കും. ഫൗണ്ടേഷൻ പരീക്ഷ 15 മുതൽ 21 വരെയും ഇന്റർ പരീക്ഷ 3 മുതൽ 14 വരെയുമാകും നടക്കുക.