Author: Web Desk

കാൻഡിഡേറ്റസ് ചെസ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യൻ താരം

ലോകചെസ്സിൽ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷ്. കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടം ഗുകേഷ് സ്വന്തമാക്കി. അവസാന റൗണ്ടിൽ ഹക്കാമുറയെ സമനിലയിൽ തളച്ച ഗുകേഷ്, 9 പോയിന്റുമായാണ് കിരീടം നേടിയത്. ലോക….

ആധാർ പുതുക്കാൻ പുതിയ ഫീസ് നിരക്ക്

നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയതാണോ? പേര്, വിലാസം, ഫോട്ടോ അല്ലെങ്കിൽ ആധാർ കാർഡിലെ മറ്റേതെങ്കിലും വിവരങ്ങൾ എന്നിവ  അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിൽ ഫീസ് നൽകേണ്ടതായി വന്നേക്കാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഡെമോഗ്രാഫിക് അപ്‌ഡേറ്റ്, ബയോമെട്രിക് അപ്‌ഡേറ്റ് എന്നിവയ്ക്ക് അനുസരിച്ച് ഫീസ് ഘടന വ്യത്യാസപ്പെടുന്നു. ആധാർ….

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത്‌ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 20, 21 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്…..

നവകേരള ബസ് സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍ ആലോചന. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. കൂടിയ നിരക്കില്‍ ആയിരിക്കും സര്‍വീസ് നടത്തുക. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. ബസ് മാസങ്ങളായി വെറുതെ….

തിരുവിതാംകൂർ ദേവസ്വംബോർഡ് ഡിജിറ്റൈസേഷനിലേക്ക്

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ക്ഷേത്രങ്ങളിൽ സമ്പൂർണ ഡിജിറ്റൈസേഷൻ വരുന്നു. ദേവസ്വത്തിന്‍റെ 1250 ക്ഷേത്രങ്ങൾക്കും മെയിൻ ഡൊമൈനുമായി കണക്‌ട് ചെയ്‌തുള്ള പ്രത്യേക പേജ് തയ്യാറാക്കും. നിലവിൽ ശബരിമല അടക്കം 26 ക്ഷേത്രങ്ങളിൽ മാത്രമേ ഡിജിറ്റൈസേഷൻ ഉള്ളൂ. അതുതന്നെ സമ്പൂർണവുമല്ല. വരാൻ പോകുന്ന സംവിധാനം….

എട്ട് ജില്ലകളിൽ എല്ലാ ബൂത്തിലും വെബ് കാസ്റ്റിങ്, കൂടുതലും മലബാറിൽ

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളിലെ ബൂത്തുകളിലായിരിക്കും വെബ്കാസ്റ്റിങ് ഒരുക്കുക. വെബ്കാസ്റ്റിങ് സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കമ്മീഷൻ ഇതിനായുള്ള….

കൊച്ചിയില്‍ ഉയരുന്നു ലുലുവിന്റെ വമ്പന്‍ ഇരട്ട ഐ.ടി ടവര്‍

ലുലു ഗ്രൂപ്പ് കൊച്ചി സ്‌മാർട്ട് സിറ്റിയിൽ നിർമിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട ടവറുകളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്. 12.74 ഏക്കറിൽ 33 ലക്ഷം ചതുരശ്ര അടിയിൽ 30 നിലകളിലായി ഒരുങ്ങുന്ന ഇരട്ട ടവറിൻ്റെ നിർമാണ പ്രവർത്തനങ്ങൾ 97 ശതമാനം പൂർത്തിയാതായി ലുലു….

നവകേരള ബസ് സർവീസിലേക്ക്, ഇനി പൊതുജനങ്ങൾക്ക് യാത്ര ചെയ്യാം

നവകേരള ബസിൽ ഇനി പൊതുജനങ്ങൾക്ക് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാം. നവകേരള ബസിന്റെ കോൺടാക്ട് ക്യാരേജ് പെർമിറ്റ് മാറ്റി സ്റ്റേജ് ക്യാരേജാക്കി. 1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന്….

ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പുനരാരംഭിക്കുന്നു

ഏഴുവർഷത്തിനുശേഷം ഹയർ സെക്കൻഡറി അധ്യാപകരുടെ അവധിക്കാല പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ്  പുന:രാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആശയ രൂപീകരണ ശിൽപ്പശാല തിരുവനന്തപുരത്ത് നടന്നു. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പങ്കെടുത്തു. വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ….

മണിക്കൂറിൽ 250 കിലോമീറ്റർ വേഗത; ബുള്ളറ്റ് ട്രെയിൻ നിർമിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. ഇന്ത്യൻ റെയിൽവേയുടെ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) ബുള്ളറ്റ് ട്രെയിനുകളുടെ ഡിസൈൻ തയ്യാറാക്കുന്നത്. ഫ്രഞ്ച് ട്രെയിൻ എ ഗ്രാൻഡെ വിറ്റെസെ,….