Author: Web Desk

ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക….

നവകേരള ബസ് സൂപ്പർ ഡീലക്സായി രൂപംമാറ്റി സര്‍വീസിന് എത്തും

നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ചിരുന്ന ബസ് രണ്ടാഴ്‌ചയ്ക്കുള്ളിൽ സൂപ്പർഡീലക്‌സ്‌ എ.സി. ബസായി വീണ്ടും നിരത്തിലിറങ്ങും. 16 കോടി രൂപയ്ക്കാണ് നവകേരള ബസ് വാങ്ങിയത്. മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും. 26 സീറ്റാണ് നവകേരളബസിലുണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും. ബസിനുപുറകിൽ വാതിൽ….

വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വർധിപ്പിച്ചു

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു. ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള….

സ്വർണവില‍ റെക്കോർഡുകൾ വാരിക്കൂട്ടിയ മാസം

സ്വർണവിലയിൽ റെക്കോർഡുകളുടെ മാസമായിരുന്നു ഒക്ടോബർ. ഇന്നുൾപ്പെടെ ഈ മാസം 12 തവണയാണ് വില പുതിയ റെക്കോർഡിടുന്നത്. ഒന്നാം തീയതി പവന് 56,400 രൂപയിലാരംഭിച്ച സ്വർണവ്യാപാരം മാസത്തിലെ അവസാന ദിവസം 59,640 രൂപയിലാണ് എത്തി നിൽക്കുന്നത്. ഒറ്റ മാസത്തിൽ പവന് 3240 രൂപയാണ്….

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളില്‍ കുതിപ്പ്; മുന്നില്‍ തിരുവനന്തപുരം

കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്തുണ്ടായ ഗതാഗത നിയമലംഘന കേസുകളും അതിനായി നല്‍കിയ പിഴ തുകയും ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗതാഗത നിയമലംഘനത്തിന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 62,81458 കേസുകള്‍. ഇ ചലാന്‍ പോര്‍ട്ടല്‍ വഴി മാത്രം എടുത്ത കേസുകളുടെ കണക്കാണ്…..

മാർ തോമസ് തറയില്‍ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ്

സിറോ മലബാർ സഭ ചങ്ങനാശ്ശേരി അതിരൂപത ആർച്ച്ബിഷപ്പ് ആയി തോമസ് തറയിൽ സ്ഥാനമേറ്റു. ചങ്ങാനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ ആയിരക്കണക്കിന് സഭ വിശ്വാസികളാണ് പങ്കെടുത്തത്. സ്ഥാനം ഒഴിയുന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിലിനുള്ള നന്ദിപ്രകാശനവും നടന്നു. മെത്രാപ്പൊലീത്തൻ….

കാറുകള്‍ വാങ്ങാനാളില്ല; വിൽക്കാനുള്ളത് 79000 കോടി രൂപയുടെ കാറുകൾ

വിപണിയിൽ എട്ട് ലക്ഷത്തോളം കാറുകൾ വിൽക്കാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഏതാണ്ട് 79000 കോടി രൂപ വിലവരുന്നതാണ് ഇത്. എഫ്എഡിഎയുട കണക്ക് പ്രകാരം സെപ്തംബറിൽ കാർ വിൽപ്പനയിൽ 18.81 ശതമാനം ഇടിവ് സംഭവിച്ചിട്ടുണ്ട്. ഇതോടെ ഡീലർമാർ കടുത്ത സാമ്പത്തിക പ്രയാസത്തിലുമാണ്. ചില പ്രീമിയം….

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒക്ടോബർ 31 മുതൽ നവംബർ മൂന്ന് വരെ ഒറ്റപ്പെട്ടയിടങ്ങിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരമടക്കമുള്ള ജില്ലകളില്‍ വരും ദിവസങ്ങളില്‍….

ചെറുപ്പക്കാർക്കിടയിലും സ്ട്രോക്ക് കൂടുന്നു, ആദ്യ ഒരുമണിക്കൂർ പ്രധാനം

ലോകമെങ്ങും ഓരോ വർഷവും മസ്തിഷ്കാഘാതം അഥവാ സ്ട്രോക്ക് കൊണ്ട് മരണപ്പെടുന്നത് 55 ലക്ഷം പേരാണ്. ഓരോ വർഷവും വരുന്ന പുതിയ രോഗികളുടെ എണ്ണം 130 ലക്ഷമാണെന്ന് കണക്കുകൾ പറയുന്നു. സ്ട്രോക്കിനെ അതിജീവിക്കുന്നവരിൽ അധികം പേരും ആജീവനാന്ത വൈകല്യങ്ങൾ നേരിടേണ്ടി വരുന്നു. സ്ട്രോക്കിന്റെ….

സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് കൂട്ടായ്മകൾ ഒഴിവാക്കണം; ഉത്തരവിറക്കി സര്‍ക്കാര്‍

ഓഫീസ് സമയത്ത് സാംസ്‌കാരിക കൂട്ടായ്മകള്‍ ഉള്‍പ്പെടെയുള്ളവ വേണ്ടെന്ന് സര്‍ക്കാര്‍. ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള….