Author: Web Desk

പാരസെറ്റമോൾ തൊട്ട് വാക്സിനുകൾ വരെ മരുന്ന് വില കൂട്ടി

പാരസെറ്റമോൾ തൊട്ട് പ്രതിരോധ വാക്സിനുകൾ വരെ മരുന്നു വില കൂടി. കഴിഞ്ഞ വർഷം 2022 ൽ 12 ശതമാനം വർധവ് അനുവദിച്ചതിന് പുറമെയാണ് ഈ വർഷം വീണ്ടും വർധനവിന് അനുമതി നൽകിയിരിക്കുന്നത്. 2021 ൽ മരുന്നുകൾക്ക് 10 ശതമാനം വർധവ് അനുവദിച്ചിരുന്നതാണ്…..

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു

കടമെടുപ്പ് പരിധിയിലെ കേരളത്തിന്റെ പ്രധാന ഹര്‍ജി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ കടം എടുക്കാൻ കേരളത്തിന് നിലവിൽ അനുവാദമില്ലെന്നും തൽക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒരു വർഷം അധികകടം എടുത്താൽ അടുത്ത വർഷത്തിൽ നിന്ന്….

സ്വര്‍ണ വില കുതിക്കുന്നു: പവന് 50,880 രൂപയായി

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. ഇന്ന് പവന് 85 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6360 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 50880 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2262 ഡോളറിലും ഇന്ത്യൻ രൂപയുടെ വിനിമയ….

വാണിജ്യ സിലിണ്ടറിന്റെ വിലകുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയിൽ പാചകവാതക വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ട‍റിന്റെ വില 30.50 രൂപയാണ് കുറച്ചത്. കഴിഞ്ഞ രണ്ടു മാസവും പാചകവാതക വില കൂട്ടിയിരുന്നു. ആകെ  41.5 രൂപയാണ് കഴിഞ്ഞ 2 മാസങ്ങളിലായി കൂട്ടിയത്. വില കുറച്ചതോടെ ഡൽഹിയിൽ 19….

പബ്ലിക് ഫോൺ ചാര്‍ജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നതിന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പൊതുസ്ഥലങ്ങളിലെ യുഎസ്‍ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി….

മാർച്ച്‌ മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി

സംസ്ഥാനത്ത് ഇന്നും റേഷൻ വിതരണം മുടങ്ങിയതോടെ മാര്‍ച്ച് മാസത്തെ റേഷൻ വാങ്ങാനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 6 വരേക്കാണ് തീയതി നീട്ടിനല്‍കിയിരിക്കുന്നത്. ഇ പോസ് മെഷീന്റെ സർവർ തകരാറിലായതോടെയാണ് ഇന്നും റേഷൻ വിതരണം തടസപ്പെട്ടത്. രാവിലെ പത്ത് മണി മുതൽ റേഷൻ….

ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. 40….

പഠനത്തിൽ പിന്നിലുള്ളവർക്കായി അധ്യാപകർ വീട്ടിലെത്തും; ‘ഓൾ പാസ്’ പരിഹരിക്കാൻ നിലവാരപ്പരീക്ഷ

പഠനനിലവാരത്തിൽ പിന്നിലുള്ള കുട്ടികളുടെ വീടുകളിലെത്തി പഠനപിന്തുണ ഉറപ്പാക്കാൻ അധ്യാപകർക്ക് നിർദേശം. വേനലവധിക്കാലത്തായിരിക്കും സന്ദർശനം. ഇതിനായി അങ്കണവാടി, വായനശാല, സാമൂഹിക പഠനമുറി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ക്ലാസുകൾ നടത്താൻ ‘വീട്ടുമുറ്റത്തെ വിദ്യാലയം’ എന്ന പദ്ധതി നടപ്പാക്കും. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസുകളിൽ കുട്ടികളുടെ വിജ്ഞാനശേഷി ഉറപ്പാക്കാനുള്ള….

ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26ന് പൊതു അവധി

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 26ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്. വാണിജ്യ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടെയുള്ള അവധിയായിരിക്കും. കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് പരിധിയിൽ വരുന്ന സ്വകാര്യ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ….

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യുജിസി, നെറ്റ് യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം

പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പരിഷ്ക്കരിച്ച് യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി). ഇനി മുതല്‍ നെറ്റ് സ്കോർ ഉള്ളവർക്ക് സർവകലാശാലകളുടെ എൻട്രൻസ് പരീക്ഷ ഇല്ലാതെ പ്രവേശനം നൽകണമെന്നാണ് നിര്‍ദേശം. ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി….