Author: Web Desk

എല്ലാ സർവകലാശാലകളിലും ഇനി മുതൽ ഒരേസമയം പ്രവേശനം

എല്ലാ സർവകലാശാലകളിലും വിദ്യാർത്ഥി പ്രവേശനം ഇനിമുതൽ ഒരേ സമയത്താവും. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാർ അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പ്രകാരമാണിത്. ഇതിനായി, പ്ലസ് ടു ഫലത്തിന് ശേഷം മെയ് പകുതിയോടെ വിജ്ഞാപനം ഇറക്കും.     ജൂണിൽ പ്രവേശന….

വിഷുദർശനം, ശബരിമലയിലേക്ക് പ്രത്യേക സർവീസുമായി കെഎസ്ആർടിസി

മേടമാസ പൂജയും വിഷുദർശനവും പ്രമാണിച്ച് ശബരിമലയിലേക്ക് പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസി. ഏപ്രിൽ 10 മുതൽ 18 വരെയാണ് പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നിലയ്ക്കൽ – പമ്പ ചെയിൻ സർവ്വീസുകൾ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി ഫേസ്ബുക്കിൽ കുറിക്കുന്നു. ഏപ്രിൽ 10ന് പുലർച്ചെ നടതുറന്ന്….

ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയുടെ വർധനവ്; ഞെട്ടി ഉപഭോക്താക്കൾ

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ….

43 കിലോ ഭാരമുള്ള ട്യൂമര്‍ നീക്കം ചെയ്തു; സങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത് കോട്ടയം മെഡിക്കല്‍ കോളേജില്‍

43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ നേട്ടമാണ്. കോട്ടയം സ്വദേശിയായ ജോ ആന്റണിയ്ക്കാണ് (24) അതിസങ്കീര്‍ണമായ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാര്‍ഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സര്‍ജറി….

എ.ടി.എമ്മുകളില്‍ യു.പി.ഐ.വഴിയും പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളിൽ (സിഡിഎം) പേയ്‌മെന്‍റുകളും ക്യാഷ് ഡെപ്പോസിറ്റുകളും നടത്താൻ മൂന്നാം കക്ഷി യുപിഐ ആപ്പുകളെ അനുവദിക്കാൻ ഒരുങ്ങി ആർബിഐ. 2024-2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധനനയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്. “സിഡിഎമ്മുകൾ വഴിയുള്ള….

സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത

തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും മലയോര മേഖലയിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ വേനൽ മഴ ലഭിക്കുമെന്നും പ്രവചനമുണ്ട്. അതിനിടെ സംസ്ഥാനത്ത് താപനില മുന്നറിയിപ്പുമുണ്ട്. ഏപ്രിൽ 5 മുതൽ ഏപ്രിൽ 9….

നാലാം തവണയും മാറ്റമില്ല; റിപ്പോ നിരക്ക് 6.5% തന്നെ

നാലാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. റിപ്പോ നിരക്ക് 6.5% ആയി നിലനിർത്തി. 2024 ന്റെ പകുതിയോടെ മാത്രമേ സെൻട്രൽ ബാങ്ക് നിരക്ക് ഇളവ് പ്രഖ്യാപിക്കൂ എന്നാണ് പുറത്ത് വരുന്ന വിവരം. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കുന്നതിനും സമീപകാല പലിശനിരക്ക് വർദ്ധനയുടെ….

ചൂട് കൂടുന്നു: ജലനിരപ്പ് താഴുന്നു: ജില്ലയിൽ ആശങ്ക

ചൂട് വർദ്ധിച്ചതോടെ കോട്ടയം ജില്ലയിലെ ജലസ്രോതസുകളിൽ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. താഴ്ന്ന പ്രദേശങ്ങളിൽ പോലും ജല ദൗർലഭ്യം അനുഭവപ്പെടുകയാണ്. പലയിടത്തും കുടിവെള്ളം കിട്ടാക്കനിയായി മാറി. ഇലക്ഷൻ കാലമായതിനാൽ പ്രഖ്യാപിച്ച പദ്ധതികളും മന്ദഗതിയിലാണ്. ഇക്കുറി താപനില ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുകയാണ്. കഴിഞ്ഞ….

സസ്യങ്ങൾ കരയും, ശബ്ദമുണ്ടാക്കും- അമ്പരപ്പിച്ച് പഠനം, കണ്ടെത്തൽ ആദ്യം

ടെല്‍ അവീവ്: ജന്തുക്കളെപ്പോലെ സസ്യങ്ങൾ നിലവിളിക്കുമോ എന്നതായിരുന്നു ഏറെക്കാലം കുഴക്കിയ ചോദ്യം. ഇപ്പോൾ അതിനും ഉത്തരമായിരിക്കുന്നു, വിളവെടുക്കുമ്പോഴും വെള്ളം കിട്ടാതാകുമ്പോഴും സസ്യങ്ങൾ നിലവിളിക്കുന്ന ശബ്ദം പിടിച്ചെടുത്തതായി അവകാശപ്പെട്ട് ശാസ്ത്രജ്ഞർ രംഗത്തെത്തി. ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയിലെ ഗവേഷകർ ‘സെൽ’ എന്ന ശാസ്ത്രമാ​ഗസിനിൽ….

ഭൂമിയില്‍ എത്ര സ്വര്‍ണ്ണ നിക്ഷേപമുണ്ടെന്ന് അറിയാമോ?

സ്വർണ്ണ വില നാള്‍ക്കുനാള്‍ മുകളിലേക്കാണ്. അടുത്തകാലത്തൊന്നും അത് താഴുന്ന ലക്ഷണവും കാണിക്കുന്നില്ല. ഇന്ന് സ്വർണ്ണത്തിന് വില 400 രൂപയാണ് കൂടിയത്. അന്താരാഷ്ട്രാ വിപണിയില്‍ സ്വർണ്ണ വില 2,300 ഡോളര്‍ കടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാട്ടിലാണെങ്കില്‍ 51,680 രൂപ കൊടുക്കണം ഒരു പവന്‍ സ്വർണ്ണത്തിന്…..