Author: Web Desk

അതീവജാഗ്രത, കേരളത്തിൽ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്തെ കൂടുതൽ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകൾക്ക് പിന്നാലെ ആലപ്പുഴയിലും കോഴിക്കോട്ടും കേന്ദ്ര കാലാവസ്ഥാ വിഭാഗം ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. പാലക്കാട് ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, തൃശൂർ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴയിൽ….

ആരോഗ്യം കാക്കാൻ ഓര്‍ക്കണം ഈ 10 കാര്യങ്ങള്‍

ചൂട് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ അതീവ ജാഗ്രത പുലർത്തേണ്ട അവസ്ഥയാണ്. രാവിലെ 11 മുതല്‍ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കാതെ ശ്രദ്ധിക്കണമെന്ന് നിർദേശവുമുണ്ട്. എന്നാല്‍, രാവിലെ ഏഴുമുതല്‍ത്തന്നെ ചൂടിന്റെ കാഠിന്യം അനുഭവപ്പെടുന്നുണ്ട്. രാത്രിയിലും അത്യുഷ്ണം തുടരുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യം കാക്കാൻ ചില കാര്യങ്ങള്‍….

സംസ്ഥാനത്ത് ഉഷ്ണതരംഗം വ്യാപിക്കുന്നു;  ചൂടില്‍ നിന്നും രക്ഷനേടാന്‍ ചില നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ഇതാദ്യമായി ഉഷ്ണതരംഗം റിപ്പോർട്ട് ചെയ്യുമ്പോൾ ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുകയാണ്. പകൽസമയത്ത് മാത്രമല്ല, രാത്രിയിൽ പോലും ചൂട് കുറയുന്നില്ലെന്നത് സാധാരണ ജീവിതത്തെ ബാധിക്കുന്നു. ആഗോളകാലാവസ്ഥാ വ്യതിയാനമാണ് ഇപ്പോഴത്തെ ഉഷ്‌ണ തരംഗത്തിനും കാരണമായത്. തുടർന്നുള്ള വർഷങ്ങളിലും ഈ രീതിയിലുള്ള ചൂട് തുടരുമെന്ന്….

കോവിഷീൽഡിന് പാർശ്വഫലങ്ങൾ സമ്മതിച്ച് അസ്ട്രാസെനക

കമ്പനി ഉൽപാദിപ്പിച്ച കോവിഡ് വാക്സീൻ സ്വീകരിച്ചവരിൽ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾ കോടതിയിൽ ശരിവച്ച് യുകെ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനക. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രാസെനകയും ചേർന്ന് വികസിപ്പിച്ച കോവിഷീൽഡ് വാക്സീനാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ വ്യാപകമായി വിതരണം ചെയ്തത്…..

സംസ്ഥാനത്ത് മെയ്15 വരെ തൊഴിൽ സമയക്രമീകരണം

ഉഷ്ണ തരംഗ സാധ്യത നിലനിൽക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം മെയ് 15 വരെ നീട്ടിയതായി തൊഴിൽ നൈപുണ്യ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഉച്ചക്ക് 12 മുതൽ വെകിട്ട്….

താപനില മുന്നറിയിപ്പ് കടുപ്പിച്ചു; പാലക്കാട് ഓറഞ്ച് അലർട്ട്, 2 ജില്ലകളില്‍ യെല്ലോ

സംസ്ഥാനത്ത് വരും ദിവസങ്ങളിലും കൊടും ചൂട് തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിൽ ഏപ്രിൽ 29 ന് ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ ജില്ലകളിലെ ചില പ്രദേശങ്ങളിൽ….

കേരളത്തിലെ കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരും

കേരളിത്തിലെ ഉഷ്ണ തരംഗത്തില്‍ ഉടനൊന്നും മാറ്റമുണ്ടാകില്ല. കൊടും ചൂട് മെയ് രണ്ടാം വാരം വരെ തുടരുമെന്ന് കുസാറ്റ് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. താപനില 42 ഡിഗ്രി വരെ തുടരും, തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകൾ സൂക്ഷിക്കണം. രാത്രിയിലും ചൂട് അധികം കുറയുന്നില്ല….

മികച്ച വരുമാനമുണ്ടാക്കിയ റെയില്‍വേ സ്റ്റേഷനുകള്‍; ആദ്യ 25ല്‍ 11ഉം കേരളത്തില്‍ നിന്ന്

ദക്ഷിണ റെയില്‍വേയില്‍ 2023-24 വര്‍ഷത്തില്‍ മികച്ച വരുമാനമുണ്ടാക്കിയ സ്റ്റേഷനുകളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നു. തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം ജംഗ്ഷന്‍, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം ടൗണ്‍, പാലക്കാട് ജംഗ്ഷന്‍, കണ്ണൂര്‍, കൊല്ലം ജംഗ്ഷന്‍, കോട്ടയം, ആലുവ, ചെങ്ങന്നൂര്‍ എന്നീ സ്‌റ്റേഷനുകളാണ് ആദ്യ 25ല്‍ ഇടം….

പണം വാങ്ങി ജോലി വാഗ്ദാനം, തട്ടിപ്പു സംഘങ്ങൾ സജീവം; ജാ​ഗ്രത വേണമെന്ന് കെഎസ്ഇബി

കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പുനടത്തുന്ന വിവിധ വ്യാജ സംഘങ്ങൾ സജീവമാണെന്ന് കെഎസ്ഇബി. രജിസ്ട്രേഷൻ ഫീസായി വൻ തുക ഈടാക്കി മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായാണ് അറിവെന്നും അതിനാൽ ഇത്തരം തട്ടിപ്പുകളിൽ….

കാത്തിരിപ്പിന് വിരാമം, ഗവി തുറന്നു; കേരളത്തിലെ എല്ലാ യൂണിറ്റുകളില്‍ നിന്നും ട്രിപ്പുകളുമായി KSRTC

ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന സംസ്ഥാനത്തെ പ്രമുഖ ടൂറിസം കേന്ദ്രമായ ഗവി വീണ്ടും തുറന്നിരിക്കുകയാണ്. ഇതോടെ കെ.എസ്.ആര്‍.ടി.സിയുടെ ഗവി ട്രിപ്പുകളും പുനരാരംഭിച്ചു കഴിഞ്ഞു. വനമേഖലയിൽ കാട്ടുതീ പടരാനുള്ള സാധ്യത കണക്കിലെടുത്താണ് വനം വകുപ്പ് ഗവിയിലേക്ക് സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നത്. ഇത് നീണ്ടു പോയതോടെ പ്രതിഷേധം….