Author: Web Desk

എസ്.ഐ.ആർ: എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സർക്കാർ സമ്മർദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബർ 18 വരെ സമയപരിധി നീട്ടുകയായിരുന്നു. സംസ്ഥാനത്താകെ….

വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ

കേരളത്തിൽ ഇന്ന് മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് മുതൽ 19-ാം തീയതി വരെ തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ….

സ്കൂൾ അർധവാർഷിക പരീക്ഷ തുടങ്ങി; എഴുത്ത് പരീക്ഷയ്ക്ക് 30% മിനിമം മാർക്ക്

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ അർധ വാർഷിക പരീക്ഷ ആരംഭിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷകൾ 23ന് അവസാനിക്കും. അന്നു തന്നെയാണ് ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കുന്നത്. ഹയർ സെക്കൻഡറി പരീക്ഷകളിൽ ഒരെണ്ണം ക്രിസ്മ‌സ് അവധിക്കു ശേഷം ജനുവരി 6ന് ആണ്…..

താഴേക്കിറങ്ങി സ്വർണവില, ഇന്ന് വൻ ഇടിവ്, രൂപ എക്കാലത്തെയും താഴ്ചയിൽ

സ്വർണവില പവന് ലക്ഷം രൂപ തൊടാൻ ഇത്തിരി വൈകും. ഇന്നു രാവിലെ ആ മാന്ത്രികസംഖ്യ ഭേദിക്കുമെന്ന് കരുതിയെങ്കിലും, രാജ്യാന്തര വില കുറഞ്ഞതിന് ആനുപാതികമായി കേരളത്തിലും രാവിലെ കുറയുകയാണുണ്ടായത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെതന്നെ ചരിത്രത്തിലെ ഏറ്റവും മോശം മൂല്യത്തിലേക്ക് വീണിട്ടും സ്വർണവില….

ശബരിമലയിലെ കേരളീയ സദ്യ പ്രഖ്യാപനം നടപ്പായില്ല, കരാറുകാരനുമായി ധാരണയായില്ല

ശബരിമലയില്‍ കേരളീയ സദ്യ വിളമ്പുന്നതിൽ അനിശ്ചിതത്വം. സദ്യയുടെ റേറ്റ് സംബന്ധിച്ച് കരാറുകാരനുമായി ധാരണയായില്ല. പാചക തൊഴിലാളികളെ കിട്ടാനില്ലെന്നും വിശദീകരണം. തുടർ ചർച്ചയ്ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ഇന്ന് സന്നിധാനത്ത് എത്തും. നേരത്തെ ഡിസംബർ രണ്ട് മുതൽ ഉച്ചയ്ക്ക് സദ്യ നൽകി….

സ്വർണവില ഉച്ചയ്ക്ക് വീണ്ടും വർദ്ധിച്ചു, റെക്കോർഡുകൾ തകർത്ത് കയറി വെള്ളിയും

സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്…..

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?

ജനിച്ച് വീഴുമ്പോൾ എന്തുകൊണ്ടാകും കുഞ്ഞുങ്ങള്‍ കരയുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വികാരങ്ങളൊന്നും മനസിലാക്കാനുള്ള പ്രാപ്തിയായിട്ടില്ലെങ്കിലും നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്. ജനിക്കുമ്പോൾ ഉടനെ ഉള്ള ആ….

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വര്‍ണ്ണവില

സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്. സ്വർണവില ഓരോ ദിവസവും കൂടിയും കുറഞ്ഞും മാറി മാറി വരുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ലോകത്തെ….

ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം; ഒരാൾക്ക് 20 എണ്ണംമാത്രം

ശബരിമലയിൽ അരവണ വിതരണത്തിൽ നിയന്ത്രണം. ഒരാൾക്ക് 20 എണ്ണം മാത്രമേകിട്ടൂ. ഇത് സംബന്ധിച്ച് അരവണ കൗണ്ടറുകൾക്ക് മുന്നിൽ ബോർഡുവെച്ചു. അരവണ നൽകുന്ന ബോക്സ് ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് ദേവസ്വം ബോർഡ് അധികൃതർ അറിയിച്ചത്. ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരാണ് കൂടുതൽ അരവണ വാങ്ങുന്നത്…..

സർവകാല ഇടിവിൽ രൂപ

വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം. ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന നില. ആ റെക്കോർഡാണ് ഇന്ന് തിരുത്തിയത്…..